# അമ്പരപ്പും അത്ഭുതവും ഉണ്ടാക്കിയ സോഷ്യല്‍ മീഡിയ ചലഞ്ചുകള്‍

- Link: https://ml.b4blaze.com/uncategorized/%e0%b4%85%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%b0%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81%e0%b4%82-%e0%b4%85%e0%b4%a4%e0%b5%8d%e0%b4%ad%e0%b5%81%e0%b4%a4%e0%b4%b5%e0%b5%81%e0%b4%82-%e0%b4%89%e0%b4%a3%e0%b5%8d
- Published: 2019-02-07T14:34:13+05:30
- Author: Rahul

സോഷ്യല്‍ മീഡിയയില്‍ ഓളങ്ങള്‍ ഉണ്ടാക്കിയ പലതരം ചലഞ്ചുകള്‍ ഉണ്ടായിട്ടുണ്ട് അതില്‍ 
ഒന്നാണ് 10 വര്‍ഷത്തെ ചലഞ്ചുകള്‍. പല ചലഞ്ചുകളും വന്നിട്ടുണ്ടെങ്കിലും  ‘ടെന്‍ ഇയര്‍
ചലഞ്ച്’ കുറച്ചുകൂടി രസകരവും  ഗൃഹാതുരത്വം നിറഞ്ഞതുമാണ്. പത്ത് വര്‍ഷങ്ങള്‍‌ക്ക് മുന്‍പും
ഇപ്പോഴുമുളള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുക എന്നതാണ് ഈ ചലഞ്ച്.

‘ടെന്‍ ഇയര്‍ ചലഞ്ച്’-നിടെയാണ് ഒരു ചിത്രം കൗതുകമാകുന്നത്. മറ്റുളളവര്‍ അവരുടെ രൂപമാറ്റം
കാണിക്കുമ്പോള്‍ ദയയെ പോലെയുള്ളവര്‍ അവരുടെ ജീവിതം തന്നെ മാറിയതാണ് ഈ ചലഞ്ചിലൂടെ കാണിക്കുന്നത്.
പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ദയ ഈ ചിത്രം എടുക്കുമ്പോള്‍ അവള്‍ ഒരു ആണ്‍കുട്ടിയായിരുന്നു.
എന്നാല്‍ അവള്‍ ഇന്ന് ഒരു പെണ്ണാണ്.

ട്രാന്‍‌സ്ജെന്‍ററായ ദയയും അവന്തികയും അതുപോലെ ഒരു ചിത്രമാണ് തന്‍റെ ഫേസ്ബുക്കില്‍ 
പോസ്റ്റ് ചെയ്തിരിക്കുന്നത്.
