# ഇന്ത്യയില്‍ ഈ നദിയിലൂടെ സ്വര്‍ണം ഒഴുകുന്നു, എന്നിട്ടും നാട്ടുകാര്‍ ദരിദ്രര്‍

- Link: https://ml.b4blaze.com/uncategorized/%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d-%e0%b4%88-%e0%b4%a8%e0%b4%a6%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%82%e0%b4%9f%e0%b5%86
- Published: 2019-01-31T11:26:12+05:30
- Author: Rahul

റാഞ്ചിയില്‍ നിന്നും 100 കിലോമീറ്റര്‍ അകലെ തമാദ്, സാരണ്ട എന്നീ കാടുകളിലൂടെയാണ് ഈ 
നദി ഒഴുകുന്നത്‌. വര്‍ഷങ്ങളായി എവിടെ നിന്നും വരുന്നതെന്നറിയാതെ സ്വര്‍ണ്ണം മണല്‍തരികള്‍
പോലെ ഒഴുകിക്കൊണ്ടിരിക്കുയാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2019/01/jharkhand-gold-in-
river-1476858354_835x547.jpg?resize=640%2C400&ssl=1)

അങ്ങിനെയെങ്കില്‍ നിങ്ങള്‍ കരുതും അവിടെ ഉള്ളവരൊക്കെ ഭയങ്കര ധനാഢ്യരായിരിക്കുമെന്ന്.
ഒരു ചെറിയ ഗുളിക വലുപ്പത്തില്‍ ഉള്ള സ്വര്‍ണ്ണക്കട്ടി വില്‍ക്കുമ്പോള്‍ ഈ പാവം ഗ്രാമീണര്‍ക്ക്
ലഭിക്കുന്നത് വെറും 80 രൂപ മാത്രം.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2019/01/07_06_2017-gold-
from-river.jpg?resize=650%2C540&ssl=1)

കര്‍കാരി ഗ്രാമത്തിലൂടെ നൂറ്റാണ്ടുകളായി സ്വര്‍ണം ഒഴുകിക്കൊണ്ടിരിക്കുകയാണത്രെ. ഈ സ്വര്‍ണ്ണം
എവിടെ നിന്നാണ് വരുന്നത് എന്ന കാര്യത്തെ കുറിച്ച് ആര്‍ക്കും അറിയില്ല. അവിടത്തെ ഗ്രാമീണ
സ്ത്രീകള്‍ ആണ് മണലില്‍ നിന്നും സ്വര്‍ണം വേര്‍തിരിക്കുന്നത്. അതിനു ശേഷം അവരുടെ അന്നന്നത്തെ
ജീവിത മാര്‍ഗം കണ്ടെത്തുന്നതിനു അവരത് വില്‍ക്കും.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2019/01/l_Gold-In-River-
1472782349.jpg?resize=700%2C467&ssl=1)

നിരക്ഷരായ ഈ സ്ത്രീകളെ ഇവരില്‍ നിന്നും സ്വര്‍ണ്ണം വാങ്ങുന്നവര്‍ പറ്റിക്കുകയാണത്രെ.
80 രൂപക്ക് ഇവരില്‍ നിന്നും വാങ്ങുന്ന സ്വര്‍ണ്ണം ഈ ഏജന്റുമാര്‍ വില്‍ക്കുക 300 രൂപക്കാണ്.

സ്വര്‍ണ്ണത്തിന്റെ യഥാര്‍ത്ഥ വില ഈ സ്ത്രീകള്‍ക്ക് ലഭിച്ചിരുന്നെകില്‍ ഇന്ത്യയില്‍ 
തന്നെ ഏറ്റവും ധനാഢ്യര്‍ ഈ ഗ്രാമവാസികള്‍ ആയിരിക്കും എന്നാണ് കണക്ക്.
