# കള്ളനെന്ന് ആരോപിച്ചു കയ്യും കാലും കെട്ടി, യുവാവിനെ ഉറുമ്പിന്‍ കൂട്ടില്‍ തള്ളുന്ന ധാരുണ രംഗം

- Link: https://ml.b4blaze.com/uncategorized/%e0%b4%95%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%a8%e0%b5%86%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%86%e0%b4%b0%e0%b5%8b%e0%b4%aa%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%81-%e0%b4%95%e0%b4%af%e0%b5%8d
- Published: 2019-02-05T13:14:21+05:30
- Author: Rahul

കേവലം പതിനഞ്ചോ പതിനാറോ മാത്രം വയസ്സ് തോന്നിക്കുന്ന യുവാവിനെയാണ് കൈകള്‍ പിറകോട്ടു
കെട്ടി കാലുമായി ബന്ധിപ്പിച്ചു കൊണ്ട് ഒരറ്റം കഴുത്തിലൂടെയും ഇട്ടു കൊണ്ട് ബക്കറ്റ്
കൊണ്ട് പോകുന്ന പോലെ ആളുകള്‍ എടുത്തു നടന്നത്. ബ്രസീലിലെ ഉള്‍നാടന്‍ ഗ്രാമാമായ ടെറെസീനയിലാണ്
സംഭവം അരങ്ങേറിയത്.

ഒരു കള്ളന്‍ ആണെങ്കിലും അവനെക്കാള്‍ അധപതിച്ചു പോയല്ലോ ദൈവമേ ഈ സമൂഹം എന്നോര്‍ത്ത് 
നിലവിളിക്കാനെ നമുക്ക് സാധിക്കൂ. യുവാവിന്റെ മുഖത്ത് നാട്ടുകാര്‍ അടിച്ചു പാടുകളും 
കാണുവാനാകും. വീഡിയോയുടെ ഒടുവിലാണ് യുവാവിനെ ഉറുമ്പിന്‍ പുറ്റില്‍ കൊണ്ടിടുന്ന രംഗം
നമുക്ക് കാണുവാനാകുക. വേദന സഹിക്കാന്‍ വയ്യാതെ യുവാവ്‌ തേങ്ങിക്കരയുന്ന ശബ്ദവും നമുക്കിടയില്‍
കേള്‍ക്കാം.

[https://www.youtube.com/watch?v=dssU2bNNQ0g](https://www.youtube.com/watch?v=dssU2bNNQ0g)
