# ചേട്ടത്തിയും അനിയത്തിയും അല്ല , അതുക്കും മേലെ.., മുത്തശ്ശിയും കൊച്ചുമകളുമാണ്…!

- Link: https://ml.b4blaze.com/uncategorized/%e0%b4%9a%e0%b5%87%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%af%e0%b5%81%e0%b4%82-%e0%b4%85%e0%b4%a8%e0%b4%bf%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%af%e0%b5%81
- Published: 2019-02-06T13:53:07+05:30
- Author: Rahul

മുത്തശ്ശിയെ കണ്ടാല്‍ കൊച്ചുമകളുടെ പ്രായം പോലെ തോനിയാല്‍ അത്ഭുതം അല്ല വരുന്നത്, അന്താളിപ്പാണ്.
അതുപോലൊരു മുത്തശ്ശിയും കൊച്ചുമളകും കൂടി എല്ലാരെയും അമ്പരിപ്പിച്ചിരിക്കുകയാണ്. അപരിചിതര്‍
പോലും അവര്‍ സഹോദരിമാരാണ് എന്ന് ഒറ്റനോട്ടത്തില്‍ പറയും. ഇത് ബെക്കി ബ്രൌണ്‍, വയസ് 
45. മകള്‍ സ്കാര്‍ലെറ്റിന് വയസ്സ് 22. എസ്സെക്സിലുള്ളതാണ് ഇവര്‍.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2019/02/Capture-3-1.jpg?
resize=557%2C693&ssl=1)

ഓരേപോലെ തന്നെ ഇരുവരുടേയും ഫാഷന്‍ സെന്‍സും. ഒരേ സൈസിലാണ് വസ്ത്രം എന്നതുകൊണ്ടു തന്നെ
ഇരുവരും അത് മാറ്റി മാറ്റിയിടുകയും ചെയ്യും. കണ്ടിട്ട് സ്കാര്‍ലെറ്റിന്‍റെ സഹോദരിയെ
പോലെയുണ്ട് എന്നത് വലിയൊരു കോംപ്ലിമെന്‍റായിട്ടാണ് ബെക്കി കാണുന്നത്. മകളുടെ മകളെ എടുത്ത്
എവിടെയെങ്കിലും ഇറങ്ങിയാലോ ‘മകളാണ് അല്ലേ’ എന്നും. ‘അല്ല മകളുടെ മകളാണ്’ എന്ന് പറയുമ്പോള്‍
എല്ലാരും ഞെട്ടുകയാണ്.

 

ഞാനും സ്കാര്‍ലെറ്റും കാണാന്‍ മാത്രമല്ല ഒരുപോലെ, സ്വഭാവത്തിലും ഞങ്ങള്‍ തമ്മില്‍ ഒരുപാട്
സാമ്യമുണ്ട്’ ബെക്കി പറയുന്നു. ‘എന്‍റെ വാര്‍ഡ്രോബിലെ വസ്ത്രങ്ങളും മേക്കപ്പ് സാധനങ്ങളും
അവള്‍ പരീക്ഷിക്കുന്നുവെന്നും’ ബെക്കി.  ഈ മുത്തശ്ശിക്ക് അങ്ങനെ പ്രത്യേകിച്ച് ഡയറ്റോ,
ഫിറ്റ്നസ് പ്രോഗ്രാമോ, ബ്യൂട്ടി പ്രൊഡക്ട്സോ ഒന്നുമില്ല. അത് ജന്മനാ കിട്ടിയ സൌന്ദര്യമാണെന്നാണ്
ബെക്കി പറയുന്നത്. ഞങ്ങള്‍ അമ്മയും മകളും ആണെന്നറിയുമ്പോള്‍ എല്ലാവരും ഞെട്ടുകയാണ് 
പതിവെന്നും ബെക്കിയും സ്കാര്‍ലെറ്റും പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2019/02/Capture-31.jpg?resize
=651%2C695&ssl=1)

സ്കാര്‍ലെറ്റ് ഇപ്പോള്‍ വീണ്ടും ഗര്‍ഭിണിയായിരിക്കുകയാണ്. മാത്രവുമല്ല, കാന്‍സറിനോട്
പൊരുതിയ സ്കാര്‍ലെറ്റ് പിന്നീട് മോഡലിങ്ങിന്‍റെ ലോകത്തിലേക്ക് വരികയായിരുന്നു. ‘മിസ്
ടീന്‍ ക്വീന്‍ യു കെ 2011’ ജേതാവുമായി. ഇപ്പോള്‍ കുഞ്ഞിന്‍റെ കാര്യം നോക്കിയിരിക്കുന്നതുകൊണ്ട്
ഗ്ലാമറിന്‍റെ ലോകത്തേക്ക് ചെല്ലുന്നില്ലെന്നും പക്ഷെ, അമ്മയുടെ കൂടെ ഭക്ഷണം കഴിക്കാനും
ഷോപ്പിങ്ങിനു പോകാനുമൊക്കെ ഇഷ്ടമാണെന്നും സ്കാര്‍ലെറ്റ് പറയുന്നു.

രണ്ടുപേര്‍ക്കും ഒരേ അളവ് മതി. അതിനാല്‍ തന്നെ രണ്ടുപേര്‍ക്കും ഇരുവരുടെയും വസ്ത്രങ്ങള്‍
പരീക്ഷിക്കാം. ഈ സൌന്ദര്യം പാരമ്പര്യമായിരിക്കാം,  അമ്മയ്ക്ക് 85 വയസ്സായി. അമ്മയെ 
കണ്ടാലും ചെറുപ്പമാണ്. ബെക്കി പറയുന്നു.

 
