# മദ്യലഹരിയില്‍ മുത്തച്ഛന്‍ 11 മാസം പ്രായമുള്ള കൊച്ചുമകനെ അടുപ്പില്‍ വെച്ച് ചുട്ട്കൊന്നു..

- Link: https://ml.b4blaze.com/uncategorized/%e0%b4%ae%e0%b4%a6%e0%b5%8d%e0%b4%af%e0%b4%b2%e0%b4%b9%e0%b4%b0%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d-%e0%b4%ae%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%9a%e0%b5%8d%e0%b4%9b%e0%b4%a8
- Published: 2019-02-01T14:33:30+05:30
- Author: Rahul

47 ക്കാരനായ മിയാഗഷോവ് എന്നയാളാണ് കുഞ്ഞിനെ അടുപ്പിലിട്ട് ചുട്ടുകൊന്ന കേസില്‍ അറസ്റ്റിലായത്.
റഷ്യയിലെ ഖഖാസിയയിലാണ് ചൊവ്വാഴ്ചയാണ് സംഭവം. മദ്യ ലഹരിയില്‍ മിയാഗഷോവ് തന്റെ കൊച്ചുമകനായ
മാക്സിം സഗലക്കോവിനെ ജീവനോടെ അടുപ്പില്‍ വലിച്ചെറിഞ്ഞ് കൊല്ലുകയായിരുന്നു.

20കാരിയായ വിക്ടോറിയ മാക്സിമിനെ സുരക്ഷിതമായി മാതാപിതാക്കളുടെ കൈകളില്‍ ഏല്‍പ്പിച്ചിട്ടാണ്
പുറത്ത് പോയത്. പിഞ്ചോമനയുടെ കത്തിക്കരിഞ്ഞ ശരീരം അടുപ്പിനുള്ളില്‍നിന്ന് വീട്ടിലേക്ക്
തിരിച്ച്‌ വന്നപ്പോഴാണ് കണ്ടെത്തിയത്.  മിയാഗഷോവിന്റെ മകള്‍ വിക്ടോറിയയുടെ മകനാണ് മാക്സിം
സഗലക്കോവ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2019/02/67bd22ab11183873c55f2cde7d50e537.
jpg?resize=649%2C400&ssl=1)

കേസില്‍ മിയാഗഷോവിനൊപ്പം ഭാര്യയെയും പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ പൊലീസ് അന്വേഷണം
ആരംഭിച്ചിരിക്കുകയാണ്. ആളിക്കത്തുന്ന അടുപ്പിനുള്ളില്‍നിന്നാണ് കുഞ്ഞിന്റെ ശരീരം കണ്ടെടുത്തത്.
ശരീരത്തിന്റെ പകുതിയിലേറെ ഭാഗവും പൊള്ളലേറ്റ നിലയിലായിരുന്നു. എന്നാല്‍ യഥാര്‍ത്ഥത്തില്‍
കുഞ്ഞ് മരിച്ചെതങ്ങനെയാണെന്ന് വ്യക്തമല്ല.

മിയാഗഷോവ് പുറത്തുനിന്ന് മദ്യം വാങ്ങികൊണ്ടുവരുന്നത് കണ്ടതായി അയല്‍ക്കാര്‍ പൊലീസില്‍
മൊഴി നല്‍കിയിട്ടുണ്ട്. പുറത്തുനിന്ന് മദ്യം വാങ്ങിയതിനുശേഷം ദമ്ബതികള്‍ ഒരുമിച്ച്‌
മദ്യപിക്കുകയായിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

 
