# മീനുകള്‍ അനിയന്ത്രിതമായി ചത്തുപോങ്ങുന്നു, ലോകാവസാന സൂചനയെന്ന് നാട്ടുകാര്‍

- Link: https://ml.b4blaze.com/uncategorized/%e0%b4%ae%e0%b5%80%e0%b4%a8%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d-%e0%b4%85%e0%b4%a8%e0%b4%bf%e0%b4%af%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%a4%e0%b4%ae%e0%b4%be%e0%b4%af
- Published: 2019-02-04T11:25:30+05:30
- Author: Rahul

ജാപ്പനീസ് വിശ്വാസവും നാടോടി കഥകളും പറയുന്നത് ഓര്‍ഫിഷ് ദുസൂചന കാട്ടിതരുന്ന മീന്‍ 
എന്നാണ്. കഴിഞ്ഞ പത്തു ദിവസത്തിനിടെയാണ് ‘ഓര്‍ഫിഷ്’ എന്ന മത്സ്യത്തെ കടല്‍കരയില്‍ ചത്ത
നിലയില്‍ കണ്ടെത്തിയതോടെയാണ്  ജാപ്പനീസ് സോഷ്യല്‍ മീഡിയയില്‍ ലോകാവസാനത്തിന്‍റെ സൂചനയെന്ന
പ്രചരണം ഉള്ളത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2019/02/fish_710x400xt.jpg?
resize=710%2C400&ssl=1)

നാല് മീറ്റര്‍ നീളമുളള ഓര്‍ഫിഷിനെ ആദ്യം ചത്ത നിലയിൽ കണ്ടെത്തിയത്  ടോയാമയിലെ ഇമിസു
കടല്‍തീരത്താണ്. ഓര്‍ഫിഷ് കടലിന്‍റെ 3000ത്തിൽ കൂടുതലടി താഴ്ച്ചയിലാണ് ജീവിക്കുന്നത്.
ജപ്പാന്‍കാര്‍ ഈ മീനെ കടല്‍ദൈവത്തിന്റെ കൊട്ടാരത്തിലെ ദൂതൻ’   എന്നാണ് വിശേഷിപ്പിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2019/02/101202_malibu_oarfish_03.
jpg?resize=600%2C450&ssl=1)

2011 ൽ തൊഹോക്കുവിൽ ഭൂമിക്കുലുക്കം ഉണ്ടാകുന്നതിന് മുൻപ് ഈ മൂനുകൾ ചത്തുപൊങ്ങിയിരുന്നുവെന്നാണ്
റിപ്പോർട്ടുകൾ. ഭൂമികുലുക്കം പിന്നീട് 19000 പേരുടെ മരണത്തിന് ഇടയാക്കിയ സുനാമിയിലേക്കും
നയിച്ചിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2019/02/oarfish-2.jpg?resize
=540%2C960&ssl=1)

ഈ മീനുകളെ കാണുകയാണെങ്കിൽ സുനാമിയോ ഭൂമികുലുക്കമോ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ജപ്പാനിലെ
ജനങ്ങൾ വിശ്വസിക്കുന്നു. മൃഗങ്ങൾ പരിഭ്രാന്തി കാണിച്ചതിന് പിന്നാലെ പലയിടങ്ങളിലും ഭൂമികുലുക്കം
ഉണ്ടായിട്ടുണ്ടെന്ന് അന്തര്‍ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
