മരത്തിനും വീടിനും മുകളിൽ ഓടിക്കയറും, നിമിഷ നേരം കൊണ്ട് ഓടിമറയും !! കുന്നംകുളത്ത് അജ്ഞാത രൂപം, ഉറക്കം നഷ്ട്ടപ്പെട്ട് ജനങ്ങൾ

ത്രിശൂർ കുന്നംകുളത്ത് ഒരു അജ്ഞാത രൂപം നാട്ടുകാരുടെ ഉറക്കം കെടുത്തിയിട്ട് നാളുകൾ ഏറെ ആയി, വീടിനും മരത്തിനും മുകളില്‍ ഓടിക്കയറിയും നിമിഷ നേരംകൊണ്ട് ഓടി മറയുകയും  ചെയ്യുന്നു എന്നാണ് നാട്ടുകാർ പറയുന്നത്, രാത്രി പലയിടങ്ങളിലാണ്…

kunnamkulam

ത്രിശൂർ കുന്നംകുളത്ത് ഒരു അജ്ഞാത രൂപം നാട്ടുകാരുടെ ഉറക്കം കെടുത്തിയിട്ട് നാളുകൾ ഏറെ ആയി, വീടിനും മരത്തിനും മുകളില്‍ ഓടിക്കയറിയും നിമിഷ നേരംകൊണ്ട് ഓടി മറയുകയും  ചെയ്യുന്നു എന്നാണ് നാട്ടുകാർ പറയുന്നത്,

രാത്രി പലയിടങ്ങളിലാണ് ആളുകള്‍ ഈ അജ്ഞാത രൂപത്തെ കണ്ടിട്ടുള്ളത്. സംഭവത്തില്‍ പ്രദേശത്ത് ഭീതി നിറഞ്ഞു കഴിഞ്ഞു. അവശ്യ കാര്യങ്ങള്‍ക്ക് പോലും പുറത്തിറങ്ങാന്‍ ഭയപ്പെടുകയാണ് ഇവര്‍. അമാനുഷിക കഴിവുള്ള കള്ളന്‍ എന്ന് നാട്ടുകാര്‍ പറയുന്ന ഈ അജ്ഞാതരൂപം കരിക്കാട്, ഭട്ടിമുറി, തിരുത്തിക്കാട്, പഴഞ്ഞി, മിച്ചഭൂമി , ചിറയ്ക്കല്‍ തുടങ്ങിയ ഭാഗങ്ങളിലാണ് പൊതുവെ കണ്ടുവരുന്നത്.

ഒരേ സമയം തന്നെ പല ഇടങ്ങളിലായി ഇതിനെ കണ്ടവരും ഉണ്ട്, ഇതുവരെ ഇത് ആരെയും ഉപദ്രവിക്കുകയോ മോഷണം നടത്തുകയോ ചെയ്തിട്ടില്ല,ഇതാണ് ഭയം ഉടലെടുക്കുവാനും കാരണമായിരിക്കുന്നത്. സംഭവത്തില്‍ പ്രതികരണവുമായി പോലീസും രംഗത്തെത്തി. കുന്നംകുളം മേഖലയില്‍ പലയിടത്തും രാത്രി കണ്ടെന്നു പറയുന്ന അജ്ഞാതരൂപത്തെ കുറിച്ച്‌ ഭീതി വേണ്ടെന്നും പട്രോളിങ്ങ് ശക്തമാക്കിയെന്നും പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു.

ഇത് ഏതെങ്കിലും ഓൺലൈൻ ഗെയിമിന്റെ ഭാഗമോ അല്ലെങ്കിൽ ഞങ്ങൾ ഭീതി ഉണ്ടാക്കാൻ ഏതെങ്കിലും സാമൂഹിയ വിരുദ്ധർ ചെയ്യുന്നത് ആകാമെന്ന് പോലീസ് പറയുന്നു. രൂപത്തില്‍ ഒരാള്‍ മാത്രമാണ് എന്നു പറയുന്നവരും മൂന്നു പേരുണ്ട് എന്ന് പറയുന്നവരുമുണ്ട്. പകല്‍ സമയം ലോക് ഡൗണ്‍ കാരണം വീട്ടില്‍ കഴിയുന്ന യുവാക്കള്‍ രാത്രിയില്‍ സാമൂഹിക അകലം മറന്ന് കള്ളനെ തിരഞ്ഞ് പുറത്തിറങ്ങുകയാണ്. മോഷണസംഘമല്ല ഇതിനുപിറകില്‍ എന്ന് ഉറപ്പിച്ച പോലീസ് സംഭവത്തിലെ സത്യസ്ഥിതി കണ്ടെത്താന്‍ മേഖലയില്‍ ക്യാംപ് ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്. ദുരൂഹത നീങ്ങുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാരും.