കുഞ്ഞ് നിർവാന് 11 കോടിയിലധികം നൽകി അജ്ഞാതൻ;താങ്കൾക്കും കുടുംബത്തിനും ജനലക്ഷങ്ങളുടെ പ്രാർത്ഥനയുണ്ടാകുമെന്ന് ഷെയ്ൻ നിഗം

സ്പൈനൽ മസ്‌കുലാർ അട്രോഫി (എസ്എംഎ) സ്ഥിരീകരിച്ച നിർവാൻ സാരംഗ് എന്ന ഒന്നരവയസ്സുകാരന് സഹായ പ്രവാഹം.11 കോടിയിലധികം രൂപയുടെ സാമ്പത്തിക സഹായം നൽകിയിരിക്കുകയാണ് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത വ്യക്തി. വിദേശത്ത് നിന്നുള്ള വ്യക്തിയാണ് ചികിത്സാ സഹായ ഫണ്ടിലേക്ക് 1.4 മില്യൺ ഡോളർ (11.6 കോടി ഇന്ത്യൻ രൂപ)യാണ് സംഭാവന ചെയ്തിരിക്കുന്നത്ഇതോടെ നിർവാണിന്റെ ചികിത്സാ സഹായ നിധിയിലേക്ക് 16 കോടിയിലധികം രൂപയായി.

ആകെ 17.5 കോടിയിലധികം രൂപയാണ് ചികിത്സക്ക് വേണ്ടത്. ഇനി 80 ലക്ഷം കൂടി ലഭിച്ചാൽ കുഞ്ഞ് നിർവാന്റെ ചികിത്സ നടത്താം. വലിയൊരു തുക ഒരുമിച്ച് ലഭിച്ചതിന്റെ ആശ്വാസത്തിലാണ് നിർവാണിന്റെ രക്ഷിതാക്കളായ സാരംഗും അതിഥിയും.നിർവാണിന് ജനിതക രോഗമായ സ്‌പൈനൽ മസ്‌കുലർ അട്രോഫിയാണെന്ന് കഴിഞ്ഞ മാസമാണ് തിരിച്ചറിഞ്ഞത്. രണ്ട് വയസ് പൂർത്തിയാവുന്നതിന് മുൻപ് മരുന്ന് നൽകിയാലാണ് കുഞ്ഞിനെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാനാകൂ. അമേരിക്കയിൽ നിന്ന് മരുന്നെത്തിക്കാൻ 17 കോടി രൂപയിലേറെയാണ് ആവശ്യമായി വരുന്നത്.

ഇപ്പോഴിതാ വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത അജ്ഞാത വ്യക്തിയ്ക്ക് നന്ദി പറയുകയാണ് യുവനടൻ താങ്കൾക്കും കുടുംബത്തിനും ജനലക്ഷങ്ങളുടെ പ്രാർത്ഥനയുണ്ടാകുമെന്നാണ് ഷെയ്ൻ നിഗം ഫേസ്ബുക്കിൽ കുറിച്ചത്. ” പറഞ്ഞറിയിക്കാൻ കഴിയാത്ത അത്രയും നന്ദി ആ അജ്ഞാതനോടുണ്ട്… ലോകത്തിന്റെ ഏത് ഭാഗത്താണ് താങ്കൾ എങ്കിലും താങ്കൾക്കും താങ്കളുടെ മുഴുവൻ കുടുംബത്തിന് വേണ്ടി നിർവാണിന്റെ മാതാപിതാക്കൾക്കൊപ്പം ജനലക്ഷങ്ങളുടെ പ്രാർത്ഥനയുണ്ടാകും” എന്നായിരുന്നു ഷെയ്ൻ നിഗത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്

Previous articleമികച്ച നേട്ടവുമായി ദുൽഖർ, ഇത് മലയാളികളുടെ അഭിമാനമെന്നു ആരാധകർ 
Next articleമലൈക്കോട്ടൈ വാലിബനിൽ ഞാനും ചേർന്നുവെന്ന് മണികണ്ഠൻ ആചാരി!