Categories: Film News

മസില്‍ കൊണ്ട് സിനിമ നഷ്ടമായിട്ടുണ്ടെന്ന് ഉണ്ണി മുകുന്ദന്‍

മലയാളികളുടെ പ്രിയപ്പെട്ടതാരമാണ് യുവനടൻ ഉണ്ണി മുകുന്ദൻ.താരത്തിന്റെ പുതിയ സിനിമയാണ് ഷെഫീക്കിന്റെ സന്തോഷം. ചിത്രം തിയറ്ററുകളിൽ മികച്ച അഭിപ്രായത്തോടെ പ്രദർശനം തുടരുകയാണ്.കുടുംബ പ്രേക്ഷകരെ ലക്ഷ്യമിടുന്ന,ചെറു തമാശകളും പ്രണയവും സങ്കടവും സന്തോഷവും എല്ലാ ഉൾപ്പെടുത്തിയുള്ള ഫീൽഗുഡ് സ്വഭാവത്തിലുള്ള സിനിമയാണ് ഷെഫീക്കിന്റെ സന്തോഷം എന്നു പറഞ്ഞിരിക്കുകയാണ് താരം.


അതോടൊപ്പം തന്റെ മസിൽ കൊണ്ട് സിനിമ നഷ്ടമായിട്ടുണ്ടെന്ന് പറഞ്ഞിരിക്കുകയാണ് ഉണ്ണി മുകുന്ദൻ. ഞാൻ മേപ്പടിയാൻ പോലൊരു സിനിമ ചെയ്യാൻ 4 വർഷത്തോളം കാത്തിരുന്നിട്ടുണെന്നും അതുവരെ വില്ലൻ വേഷങ്ങളിലാണ് അഭിനയിച്ചത്.തനിക്ക് എന്റെ ശരീരം മാറ്റിവച്ച് അഭിനയിക്കാൻ കഴിയില്ലല്ലോ അതിന്റെ പേരിൽ പലപ്പോഴും ടൈപ്കാസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ടെന്നും അത് തന്റെ അവസരങ്ങളെ ബാധിച്ചിട്ടുമുണ്ടെന്നും ഉണ്ണി വ്യക്തമാക്കി.

നേരത്തെ മറ്റു നടന്മാർ വേണ്ടെന്നുവച്ച പല സിനിമകൾ ഞാൻ ചയ്തിരുന്നു, എന്നാൽ എനിക്ക് ഇഷ്ടപ്പെട്ട സിനിമകൾ ഇപ്പോൾ ചെയ്യുന്നുണ്ട്. ചെറുതാണെങ്കിലും അഭിനയ സാധ്യതകളുള്ള മികച്ച വേഷം ലഭിച്ചാൽ ഇനിയും ചെയ്യുമെന്നാണ് ഉണ്ണി മുകുന്ദൻ പറയുന്നത്. നവാഗതനായ അനൂപ് പന്തളം സംവിധാനം ചെയ്ത സിനിമയാണ് ഷെഫീക്കിന്റെ സന്തോഷം.ദിവ്യ പിള്ളയാണ് ചിത്രത്തിലെ നായിക

Aiswarya Aishu