റിവ്യൂ പറയാനുള്ള പ്രേക്ഷകന്റെ അവകാശം! വിഷയത്തില്‍ കിടിലന്‍ മറുപടിയുമായി ഉണ്ണി മുകുന്ദന്‍!!

മലയാള സിനിമ മാറുന്നതോടൊപ്പം പ്രേക്ഷകരുടെ ആസ്വാദന രീതികളും മാറിക്കൊണ്ടിരിക്കുകയാണ്. സിനിമാ ലോകത്ത് തന്നെ ഈയിടെയായി ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്ന വിഷയങ്ങളില്‍ ഒന്ന് തന്നെയാണ് ഒരു സിനിമ കണ്ട് അതേ കുറിച്ച് പ്രേക്ഷകര്‍ അഭിപ്രായം പങ്കുവെയ്ക്കുന്ന രീതികള്‍. ഇതേ കുറിച്ച് പല സംവിധായകരും അവരുടെ നിലപാട് വ്യക്തമാക്കി കഴിഞ്ഞു. ഇപ്പോഴിതാ സിനിമ കണ്ട് റിവ്യൂ പറയാന്‍ പ്രേക്ഷകനുള്ള അവകാശത്തിന്മേല്‍ നടന്‍ ഉണ്ണി മുകുന്ദന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വൈറലായി മാറുന്നത്.

ഒരു ഓണ്‍ലൈന്‍ ചാനലിന് അനുവദിച്ച് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പണം മുടക്കി സിനിമ കണ്ട് അതില്‍ അഭിപ്രായം പറയാന്‍ പ്രേക്ഷകര്‍ക്ക് നൂറ് ശതമാനം അവകാശമുണ്ടെന്ന് തന്നെയാണ് നടന്‍ പറയുന്നത്.
ഉണ്ണി മുകുന്ദന്റെ വാക്കുകളിലേക്ക്…
പണം മുടക്കി സിനിമ കണ്ട് അതില്‍ അഭിപ്രായം പറയാന്‍ പ്രേക്ഷകര്‍ക്ക് നൂറ് ശതമാനം അവകാശമുണ്ട്. ഇത് എന്റെ അഭിപ്രായമാണ്.. ഞാന്‍ ഒരിക്കലും സിനിമ പഠിച്ച് വന്നതോ.. ഫിലീം സ്‌കൂളില്‍ പഠിച്ച് പാസായ വ്യക്തിയോ അല്ല.. അതുകൊണ്ട് ഞാന്‍ സിനിമയില്‍ അഭിനയിക്കാന്‍ പാടില്ല എന്ന് എന്നോട് ആരും പറഞ്ഞിട്ടില്ല.. അതുപോലെ തന്നെ സിനിമ കണ്ട് കണ്ട് സിനിമയിലേക്ക് എത്തിയ ആളാണ് ഞാന്‍… പണം മുടക്കി സിനിമ കാണുന്നവര്‍ക്ക് അതേ കുറിച്ച് അഭിപ്രായം

പറയാന്‍ അവകാശം ഉണ്ട് ഇപ്പോള്‍ ഒരു സാധനം വാങ്ങി കഴിഞ്ഞാല്‍.. അത് കൊള്ളില്ലെങ്കില്‍ കടയില്‍ പോയി നമ്മള്‍ പറയില്ലേ… പക്ഷേ അത് പറയുന്നതിന് ഒരു ലൈന്‍ ഉണ്ടെന്നാണ് നടന്‍ പറയുന്നത്.. ഇപ്പോള്‍ സിനിമ റിവ്യൂ പറയുന്നതില്‍ പോലും മനപൂര്‍വ്വം ആ സിനിമയെ ഡീഗ്രേഡിംഗ് ചെയ്യാന്‍ ശ്രമിക്കാതെ മറ്റൊരാളെ വേദനിപ്പിക്കാത്ത തരത്തില്‍ പറയണം എന്നാണ് ഉണ്ണി മുകുന്ദന്‍ അഭിപ്രായപ്പെടുന്നത്.

പറയുന്ന രീതി മെച്ചപ്പെടുത്താം.. എന്നും നടന്‍ അഭിമുഖത്തില്‍ വെച്ച് അഭിപ്രായപ്പെട്ടു. തന്റെ ഏറ്റവും പുതിയ സിനിമ ഷെഫീക്കിന്റെ സന്തോഷം എന്ന സിനിമയുടെ പ്രമോഷന്‍ പരിപാടിയുമായി ബന്ധപ്പെട്ട് എത്തിയപ്പോഴാണ് ഉണ്ണി മുകുന്ദന്‍ വിഷയത്തില്‍ തന്റെ നിലപാട് വ്യക്തമാക്കിയത്.

Nikhina