‘പാച്ചുവും തങ്കമ്മയും പുറകില്‍ കോവാലനും’ ഉണ്ണി മുകുന്ദന്റെ പോസ്റ്റിന് രസകരമായ കമന്റുകളുമായി ആരാധകര്‍

അരുണ്‍ ബോസ് സംവിധാനം ചെയ്യുന്ന സിനിമയിലെ ലൊക്കേഷന്‍ ചിത്രം പങ്കുവെച്ച് നടന്‍ ഉണ്ണി മുകുന്ദന്‍. അപര്‍ണ ബാലമുരളിക്കൊപ്പമുള്ള ചിത്രമാണ് താരം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. ‘ഒരു ടൈറ്റില്‍ കണ്ടു പിടിക്ക് വേഗം’ എന്ന ക്യാപ്ഷനോടെ ഉണ്ണി മുകുന്ദനും അപര്‍ണ്ണയും മൃദുല്‍ ജോര്‍ജും നില്‍ക്കുന്ന ചിത്രത്തിന് നിരവധി പേരാണ് ടൈറ്റിലുമായി എത്തിയത്.

https://www.facebook.com/IamUnniMukundan/posts/482757373218463?__cft__[0]=AZVTbmIbeWxFFI7GSVggrInRAc1noBJasrcira1H5I2crqZQpcAm4A6Cj94kqQs0McbMHNcbajiR4VPygp0equ_kN6kilw7ptyXai2zZW4mcDEMPmIL2NZFYmJZ8r0ipMI1O_bmK_aH_VgTQUiXN95zP&__tn__=%2CO%2CP-R

”എല്ലാം ഓരോ പ്ലേറ്റ് പോരട്ടെ”, ”ഒരു മീറ്റര്‍ അകലം പാലിക്കുക”, ”പാച്ചുവും തങ്കമ്മയും പുറകില്‍ കോവാലനും”, ”ഷെയ്ക്കിനേയും കാത്ത്” എന്നിങ്ങനെ രസകരമായ കമ്മന്റുകളാണ് പോസ്റ്റിനു താഴെ ലഭിക്കുന്നത്. പ്രശസ്ത സംവിധായകന്‍ സലിം അഹമ്മദ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല. ഉണ്ണി മുകുന്ദനും അപര്‍ണ ബാലമുരളിയും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ മാലാപാര്‍വ്വതി, ജൂഡ് അന്തോണി, ജാഫര്‍ ഇടുക്കി എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ലൂക്കയ്ക്ക് ശേഷം അരുണ്‍ ബോസും മൃദുല്‍ ജോര്‍ജും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ എഴുത്തിയിരിക്കുന്നത്.

ഉണ്ണി മുകുന്ദന്‍ നായകനായി അടുത്തിടെ പുറത്തിറങ്ങിയ ചിത്രം മേപ്പടിയാന് നല്ല പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. ജനുവരി 14ന് റിലീസ് ചെയ്യപ്പെട്ട ചിത്രം ഇതുവരെ തിയറ്റര്‍ ഷെയറായി മാത്രം 2.4 കോടി കളക്റ്റ് ചെയ്‌തെന്ന് കാന്‍ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കൂടാതെ സാറ്റലൈറ്റ് റൈറ്റ് ആയി 2.5 കോടിയും ഒടിടി റൈറ്റ് വകയില്‍ 1.5 കോടിയും ചിത്രം സ്വന്തമാക്കിയെന്നും കാന്‍ ചാനലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

Previous articleഅമ്മക്ക് പിറന്നാൾ ആശംസകളുമായി നടി മീന !!
Next articleഭൂതകാലത്തിന് ശേഷം ഷെയ്ന്‍ നായകനായെത്തുന്ന ‘വെയിലി’ന്റെ റീലീസ് തീയതി പ്രഖ്യാപിച്ചു