ഒറ്റപ്പാലത്ത് ഗണേശോത്സവത്തില്‍ പങ്കെടുത്ത് നടനും നിര്‍മ്മാതാവുമായ ഉണ്ണി മുകുന്ദന്. താരം തന്നെയാണ് ഈ വിശേഷം തന്റെ ആരാധകരുമായി സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചത്. തന്റെ ഒറ്റപ്പാലത്തുള്ള വീടിന് അടുത്ത് നടക്കുന്ന ഈ വലിയ ആഘോഷത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതിലെ സന്തോഷമാണ് നടന് പങ്കുവെയ്ക്കുന്നത്. പരിപാടികളില്‍ നിറ സാന്നിധ്യമായിരുന്നു ഉണ്ണി മുകുന്ദന്. പരിപാടിയിലെ ഫോട്ടോകളും താരം പങ്കുവെച്ചിട്ടുണ്ട്.
രണ്ട് വര്‍ഷത്തോളമായി കൊറോണ കാരണം ഗണേശോത്സവം നടന്നിരുന്നില്ല.. എന്നാല്‍ ഇത്തവണ പരിപാടി വീണ്ടും നടത്തിയിരിക്കുകയാണ്. ഈ ആഘോഷം സാധ്യമാക്കി എടുത്ത അവിടുത്തെ യുവാക്കള്‍ അടങ്ങിയ എല്ലാ ഭാരവാഹികള്‍ക്കുമുള്ള ആശംസയും നന്ദിയും ഉണ്ണി മുകുന്ദന് ഫേസ്ബുക്ക് വഴി അറിയിച്ചു. ഒറ്റപ്പാലത്ത് എന്റെ വീടിന് അടുത്ത് വര്‍ഷങ്ങളായി നടക്കുന്ന വലിയ ആഘോഷമായ ഗണേശോത്സവം കോവിഡ് കാരണം 2 വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും നടന്നപ്പോള്‍ അതില്‍ പങ്കെടുക്കാന്‍ സാധിച്ചതില്‍ വളരെ സന്തോഷം.
ഇത് സംഘടിപ്പിച്ച യുവാക്കളടങ്ങിയ എല്ലാ ഭാരവാഹികള്‍ക്കും ഞാന്‍ ഈ അവസരത്തില്‍ ആശംസകള്‍ നേരുന്നു. നന്ദി.. എന്ന് കുറിച്ചാണ് നടന് പരിപാടിയില്‍ പങ്കെടുത്തതിന്റെ ഫോട്ടോകള്‍ അടക്കം പങ്കുവെച്ചിരിക്കുന്നത്. മലയാളികളുടെ പ്രിയനടനായ ഉണ്ണി മുകുന്ദന് നാട്ടില്‍ നടക്കുന്ന പരിപാടികളില്‍ സജീവ സാന്നിധ്യമായത് എല്ലാവര്ക്കും സന്തോഷം ഉളവാക്കുന്ന ഒരു കാര്യം ആയിരുന്നു.
അതേസമയം, തന്റെ ഏറ്റവും പുതിയ സിനിമയുടെ തിരക്കുകളില്‍ കൂടിയാണ് ഉണ്ണി മുകുന്ദന്. ഷെഫീക്കിന്റെ സന്തോഷം, യശോദ എന്നിവയാണ് ഉണ്ണി മുകുന്ദന്റേതായി പുറത്തിറങ്ങാനുള്ള സിനിമ. മറ്റ് രണ്ട് സിനിമകള്‍ കൂടി താരം കമ്മിറ്റ് ചെയ്തിട്ടുണ്ട്. ട്വല്‍ത്ത് മാന്‍, പ്യാലി എന്നിവയാണ് താരത്തിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമകള്‍.