അയ്യനെ കണ്ടു വണങ്ങി ഉണ്ണി മുകുന്ദന്‍…മേപ്പടിയാന്‍ വരുന്നു…

മലയാളികളുടെ ഇഷ്ട താരങ്ങളില്‍ ഒരാളാണ് ഉണ്ണി മുകുന്ദന്‍. അഭിനയിച്ച സിനിമകളിലൂടെ എല്ലാം ഉണ്ണി ശ്രദ്ധിക്കപ്പെട്ടു. ഇപ്പോഴിതാ കോവിഡിന് ശേഷം ശബരിമല ദര്‍ശനം നടത്തിയ സന്തോഷം പങ്കുവച്ച് എത്തിയിരിക്കുകയാണ് താരം. ശബരിമല ദര്‍ശനം നടത്തിയതിന്റെ ചിത്രങ്ങളും ഉണ്ണി മുകുന്ദന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. മേപ്പടിയാന്‍ എന്ന പുതിയ ചിത്രത്തില്‍ താരം പാടിയ ഗാനത്തിന്റെ പ്രകാശനവും താരം നടത്തി.

”കോവിഡിന് ശേഷം വീണ്ടും ശബരിമല ദര്‍ശനം നടത്താനും അയ്യനെ കണ്ട് അനുഗ്രഹം വാങ്ങാനും കഴിഞ്ഞു. സന്നിധാനം വീണ്ടും ഭക്തജന സാന്ദ്രമായി കണ്ടതില്‍ സന്തോഷം തോന്നി. ഞാന്‍ ആദ്യമായി നിര്‍മ്മിക്കുന്ന മേപ്പടിയാന്‍ തുടങ്ങിയതും അയ്യന്റെ അനുഗ്രഹം വാങ്ങിയാണ്” എന്നാണ് താരം തന്റെ സോഷ്യല്‍ മീഡിയ പേജില്‍ കുറിച്ചിരിക്കുന്നത്. ഉണ്ണി മുകുന്ദന്‍ ആദ്യമായി നിര്‍മ്മാതാവാകുന്ന ചിത്രമാണ് മേപ്പടിയാന്‍. ഉണ്ണി മുകുന്ദന്‍ തന്നെയാണ് ചിത്രത്തില്‍ പ്രധാന വേഷവും കൈകാര്യം ചെയ്യുന്നത്. നവാഗതനായ വിഷ്ണു മോഹന്‍ ആണ് ചിത്രത്തിന്റെ തിരക്കഥയും സംവിധായകനും.

ഉണ്ണി മുകുന്ദന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ അഞ്ജു കുര്യനാണ് നായിക. അജു വര്‍ഗീസ്, സൈജു കുറുപ്പ്, ഇന്ദ്രന്‍സ്, കലാഭവന്‍ ഷാജോണ്‍, തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ട്. മേപ്പടിയാന് വേണ്ടി താരം 20 കിലോയിലധികം ശരീര ഭാരം കൂട്ടിയിരുന്നു. ബോഡി ബില്‍ഡിംഗില്‍ അതീവ ശ്രദ്ധ പുലര്‍ത്തുന്ന താരമാണ് ഉണ്ണി മുകുന്ദന്‍.

 

 

Previous articleഅമ്മയുടെ മരണം നല്‍കിയ ആഘാതത്തില്‍ നിന്ന് നടി ജൂഹി തിരിച്ചു വരുന്നു…
Next articleഭക്തിയുടെ പുണ്യത്തില്‍ വൃശ്ചികപുലരി – കണ്ണന്‍ പൂജപ്പുര ഒരുക്കിയ അയ്യപ്പഭക്തിഗാനം യൂടൂബില്‍ റിലീസ് ചെയ്തു