മരക്കാറിനെ കുറിച്ച് ഫേസ്ബുക്ക് പോസ്റ്റ്!… ഉണ്ണി മുകുന്ദന് പൊങ്കാല!!

മരക്കാര്‍ അറബിക്കടല്‍ എന്ന സിനിമയെ ചൊല്ലിയുള്ള വാദ പ്രതി വാദങ്ങള്‍ കെട്ടടങ്ങുന്നില്ല. ചിത്രത്തിന് ഗംഭീര വരവേല്‍പ്പ് ഒരുക്കി കാത്തിരിന്നു എങ്കിലും സിനിമയ്ക്ക് എതിരെയുള്ള ഡീഗ്രേഡിംഗ് ഇപ്പോഴും സമൂഹമാധ്യമങ്ങളില്‍ നടന്ന് കൊണ്ടിരിക്കുകയാണ്. ഇതുവരെ കണ്ടതില്‍ വെച്ച്…

മരക്കാര്‍ അറബിക്കടല്‍ എന്ന സിനിമയെ ചൊല്ലിയുള്ള വാദ പ്രതി വാദങ്ങള്‍ കെട്ടടങ്ങുന്നില്ല. ചിത്രത്തിന് ഗംഭീര വരവേല്‍പ്പ് ഒരുക്കി കാത്തിരിന്നു എങ്കിലും സിനിമയ്ക്ക് എതിരെയുള്ള ഡീഗ്രേഡിംഗ് ഇപ്പോഴും സമൂഹമാധ്യമങ്ങളില്‍ നടന്ന് കൊണ്ടിരിക്കുകയാണ്. ഇതുവരെ കണ്ടതില്‍ വെച്ച് ഏറ്റവും വലിയ ആഘോഷം തന്നെയാണ് ലാലേട്ടന്‍ ഫാന്‍സ് കഴിഞ്ഞ ദിവസം നടത്തിയത്. സിനിമയ്ക്ക് എതിരെയുള്ള ട്രോളുകളും വിമര്‍ശനവും കൊണ്ട് നിറഞ്ഞിരിക്കുകയാണ് സോഷ്യല്‍ മീഡിയ.

അതിനിടയ്ക്കാണ്  നടന്‍ ഉണ്ണി മുകുന്ദന്റെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധ നേടുന്നത്. ചിത്രം റിലീസ് ആയി അന്ന് രാത്രിയില്‍ തന്നെ സിനിമ കണ്ടതിനെ കുറിച്ച് ഉണ്ണി മുകുന്ദന്‍ പങ്കുവെച്ച പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നത്. ‘ഇന്നലെ രാത്രി മരക്കാര്‍ തിയറ്ററില്‍ കണ്ടു! ഇഷ്ടപ്പെട്ടു. ഒരു വിഷ്വല്‍ എക്‌സ്ട്രാവാഗന്‍സായിരുന്നു അത്. മുഴുവന്‍ ടീമിനും അഭിനന്ദനങ്ങള്‍, സിനിമ വലിയ സ്‌ക്രീനുകളില്‍ എത്തിച്ചതിന് നന്ദി, ഇത്രയും വലിയൊരു സിനിമ തിയറ്ററുകളില്‍ ആസ്വദിക്കാന്‍ കഴിഞ്ഞു. ലാലേട്ടന്‍ ജ്വലിച്ചു, ഈ വിസ്മയകരമായ ചിത്രത്തിന് പ്രിയന്‍ സാറിനും ആന്റണി ചേട്ടനും നന്ദി’ എന്നായിരുന്നു ഉണ്ണി തന്റെ ഫേസ്ബുക്കില്‍ കുറിച്ചത്.

ഇതിനടിയിലാണ് കുറേപ്പേര്‍ പൊങ്കാല നടത്തുന്നത്. പോസ്റ്റിനു താഴെ വിമര്‍ശനങ്ങളാണ് കൂടുതലും വരുന്നത് . തള്ളുന്നതിന് ഒരു പരിധിയില്ലേ ഞങ്ങളും അതേ സിനിമ തന്നെയാണ് കണ്ടത് എന്നൊക്കെയാണ് പ്രേക്ഷകരുടെ അഭിപ്രായം. ചിത്രം ഇറങ്ങിയതിന് പിന്നാലെ സംവിധായകന്‍ പ്രിയദര്‍ശന് എതിരെയും സൈബര്‍ ആക്രമണം നടന്നിരുന്നു. അതേസമയം, ചിത്രത്തിന്റെ പ്രസക്ത ഭാഗങ്ങള്‍ യൂട്യൂബ് വഴി ചോര്‍ന്നതിന്റെ ആശങ്കയിലാണ് മരക്കാറിന്റെ നിര്‍മ്മാതാക്കള്‍.