ഉണ്ണി മുകുന്ദന് നായികയായി സാമന്ത എത്തുന്നു

മലയാളികളുടെ പ്രിയപ്പെട്ടതാരമാണ് ഉണ്ണിമുകുന്ദന്‍. മലയാളത്തില്‍ ഒട്ടേറെ ചിത്രങ്ങളില്‍ അഭിനയിച്ച താരം അന്യഭാഷാചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ബാഗ്മതിയെന്ന ചിത്രത്തില്‍ അനുഷ്‌കയുടെ നായകനായാണ് താരം എത്തിയത്. ഇപ്പോഴിതാ ഉണ്ണിമുകുന്ദന്‍ നായകനാകുന്ന തെലുങ്കുചിത്രത്തില്‍ നായികയായി സാമന്തയെത്തുന്നുവെന്ന റിപ്പോര്‍ട്ടാണ് പുറത്ത് വന്നിരിക്കുന്നത്.…

മലയാളികളുടെ പ്രിയപ്പെട്ടതാരമാണ് ഉണ്ണിമുകുന്ദന്‍. മലയാളത്തില്‍ ഒട്ടേറെ ചിത്രങ്ങളില്‍ അഭിനയിച്ച താരം അന്യഭാഷാചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ബാഗ്മതിയെന്ന ചിത്രത്തില്‍ അനുഷ്‌കയുടെ നായകനായാണ് താരം എത്തിയത്. ഇപ്പോഴിതാ ഉണ്ണിമുകുന്ദന്‍ നായകനാകുന്ന തെലുങ്കുചിത്രത്തില്‍ നായികയായി സാമന്തയെത്തുന്നുവെന്ന റിപ്പോര്‍ട്ടാണ് പുറത്ത് വന്നിരിക്കുന്നത്.


യശോദ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ വരലക്ഷ്മി ശരത്കുമാറും ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്യുന്നു. തെലുങ്കിലും തമിഴിലുമായിട്ടാണ് ചിത്രം നിര്‍മ്മിക്കുന്നത്. യശോദയുടെ ഷൂട്ടിംഗ് ഡിസംബര്‍ ആദ്യം ഹൈദരാബാദില്‍ തുടങ്ങും. നേരത്തെയും ഉണ്ണി തെലുങ്കില്‍ അഭിനയിച്ചിട്ടുണ്ട്.

ജനതാഗ്യാരേജിലൂടെയായിരുന്നു തുടക്കം. കൊറത്താല ശിവ സംവിധാനം ചെയ്ത ജനതാഗ്യാരേജില്‍ മോഹന്‍ലാലിന്റെ മകന്റെ വേഷമായിരുന്നു.
ചിത്രീകരണം പൂര്‍ത്തിയായി പ്രദര്‍ശനത്തിന് തയ്യാറെടുക്കുന്ന കില്ലാഡിയില്‍ രവിതേജയ്ക്കൊപ്പമാണ് ഉണ്ണി സ്‌ക്രീന്‍ സ്പെയ്സ് പങ്കിടുന്നത്. ഇതില്‍ ഒരു നിഷ്‌കളങ്കനായ ഒരു യുവാവിന്റെ വേഷമാണ് ഉണ്ണിക്ക്. അതിന് പിന്നാലെയാണ് ഉണ്ണിയെ നായകനാക്കി തെലുങ്കില്‍ പുതിയ ചിത്രം ഒരുങ്ങുന്നത്.