സ്ത്രീത്വത്തെ അപമാനിച്ചു എന്ന കേസിൽ  നടൻ ഉണ്ണി മുകന്ദനെ തിരിച്ചടി 

സ്ത്രീത്വത്തെ അപമാനിച്ചു എന്ന കേസിൽ നടൻ ഉണ്ണി മുകന്ദനെ വലിയ തിരിച്ചടി. കേസിൽ നടൻ വിചാരണ നേരിടണമെന്ന് ഹൈ കോടതി. കേസിനെതിരെ നടൻ നൽകിയ ഹർജിയും കോടതി തള്ളി. താൻ വിചാരണ നേരിടാൻ തയ്യാർ എന്നും നടൻ ഇതിനോടകം അറിയിച്ചു. കോട്ടയം സ്വാദേശിനി ആയ യുവതി  ആണ് നടനെതിരെ പരാതി നൽകിയത്.

നടൻ ക്ഷണിച്ചത് പ്രകാരം സിനിമയുടെ കഥ കേൾക്കാനായി ആണ് താൻ അവിടെ പോയതെന്നും, ആ സമയത്തു തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് യുവതി നടന്റെ പേരിൽ പരാതി കൊടുത്തത്. ഓഗസ്റ്റ് 23  നെ സംഭവിച്ച കാര്യത്തിൽ സെപ്റ്റംബർ 15  നെ ആണ് യുവതി പരാതി നൽകിയത്. എന്നാൽ യുവതിക്കെതിരെ നടനും മറ്റൊരു പരാതി കൊടുത്തിരുന്നു, യുവതി പറയുന്നത് അസത്യം ആണെന്നും, തന്നോട് 25  ലക്ഷം രൂപ തരണമെന്ന് ആവശ്യപ്പെട്ട് ഭീഷണി പെടുത്തിയെന്നുമായിരുന്നു നടന്റെ പരാതി.

കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടു നടൻ സെക്ഷൻ കോടതിയിലും, മജിസ്‌ട്രേറ്റ് കോടതിയിലും ഹർജി കൊടുത്തിരുന്നു, എന്നാൽ രണ്ടു ഹർജികളും ഇരു കോടതി തള്ളി കളഞ്ഞു.

 

Previous articleഎനിക്കെന്തോ മാരക അസുഖം ആണെന്ന തരത്തിൽ ആണ് ഗോസിപ്പ് വന്നത്
Next articleഎനിക്ക് അങ്ങനെയുള്ള കാര്യങ്ങൾ ആവശ്യപ്പെടാൻ കഴിയില്ല എന്നാൽ മമ്മൂക്കക്ക് സാദ്യമാകും, ടിനി ടോം