മേപ്പടിയാൻ സിനിമ കാണുന്ന ഭാഗ്യശാലികളായ 111 പേർക്ക് 111 ഡയമണ്ട് റിങ്ങുകൾ സമ്മാനം ഉണ്ണി മുകുന്ദൻ !

പ്രേക്ഷരുടെ പ്രിയ താരങ്ങളിൽ ഒരാളാണ് ഉണ്ണിമുകുന്ദൻ , ചുരുങ്ങിയ സമയം കൊണ്ട് തന്നെ തന്റേതായ ഒരു സ്ഥാനം സിനിമയിൽ നേടിയെടുക്കാൻ ഉണ്ണിക്ക് സാധിച്ചു . വലുതും ചെറുതുമായി നിരവതി വേഷങ്ങൾ താരം ചെയ്‌തു. ചെയ്ത വേഷങ്ങൾ എല്ലാം തന്നെ ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. സിനിമക്ക് പുറമെ സോഷ്യൽ മീഡിയയിലും സജീവമാണ് താരം. തന്റെ പുതിയ ചിത്രമായ മേപ്പടിയാൻ എന്ന ചിത്രം കാണുന്നവർക്കായി പുതിയൊരു ഓഫറുമായി എത്തിയിരിക്കുകയാണ് താരം.

മേപ്പടിയാൻ” സിനിമയുടെ ഭാഗമാകുന്ന ഭാഗ്യശാലികളായ 111 പ്രേക്ഷകർക്ക് ഡയമണ്ട് റിങ് സമ്മാനമായി നൽകുന്നു.സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് മേപ്പടിയാൻ -ചുങ്കത്ത് മത്സരത്തിൽ പങ്കെടുക്കുന്നവർക്കാണ് ഈ ഭാഗ്യം ലഭിക്കുന്നത്. സിനിമാ തീയേറ്ററിൽ പോയി കാണുക, മത്സരത്തിൽ പങ്കെടുക്കുക. അവിടെയുള്ള മേപ്പടിയാൻ- ചുങ്കത്ത് സെൽഫി കൗണ്ടറിൽ വെച്ച് ഒരു സെൽഫി എടുക്കുക. ഈ സെൽഫി യോടൊപ്പം മേപ്പടിയാൻ നെ കുറിച്ചുള്ള നിങ്ങളുടെ വിലയേറിയ റിവ്യൂ നാലുവരിയിൽ കൂടാതെ മേപ്പടിയാൻ ചുങ്കത്ത് ഡയമണ്ട് കോണ്ടസ്റ്റ് എന്ന ഹാഷ് ടാഗ് നൊപ്പം നിങ്ങളുടെ ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിൽ പങ്കു വയ്ക്കുക തിരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലികൾക്ക് ഡയമണ്ട് റിങ് സമ്മാനമായി ലഭിക്കും. ഒരു തിയേറ്ററിൽ നിന്നും ഒരു ഭാഗ്യശാലിക്കായിരിക്കും സമ്മാനം ലഭിക്കുക.111 ഭാഗ്യശാലികൾക്ക് 111 ഡയമണ്ട് റിങ് സമ്മാനമായി ലഭിക്കുന്നത്. ഇതാണ് പ്രക്ഷകർക്കായുള്ള ഓഫർ.

Previous articleഇരയാക്കപ്പെട്ട പെൺകുട്ടിയോട് കുറച്ച് മാന്യത കാണിക്കണം ആൻസി വിഷ്ണു !!
Next articleഇത്ര സ്നേഹത്തോടെ, മനുഷ്യത്വത്തോടെ, നിഷ്കളങ്കമായി പെരുമാറുന്ന ആളെ കണ്ടട്ടില്ല അനുമോൾ !!