ഉണ്ണി മുകുന്ദന്റെ വീട്ടിൽ റെയ്ഡ് നടത്തിയത് ക്രിപ്റ്റോ കറൻസി തട്ടിപ്പുമായി ബന്ധപ്പെട്ട്

ഉണ്ണി മുകുന്ദന്റെ വീട്ടിൽ റെയ്ഡ് നടത്തിയത് ക്രിപ്റ്റോ കറൻസി തട്ടിപ്പുമായി ബന്ധപ്പെട്ട്. മോറിസ് കൊയൽ ക്രിപ്റ്റോ കറൻസിയുമായി ബന്ധപ്പെട്ട് ആദ്യം കണ്ണൂർ പോലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത്. ക്രിപ്റ്റോ കറൻസി കമ്പനി ഉണ്ടാക്കി…

ഉണ്ണി മുകുന്ദന്റെ വീട്ടിൽ റെയ്ഡ് നടത്തിയത് ക്രിപ്റ്റോ കറൻസി തട്ടിപ്പുമായി ബന്ധപ്പെട്ട്. മോറിസ് കൊയൽ ക്രിപ്റ്റോ കറൻസിയുമായി ബന്ധപ്പെട്ട് ആദ്യം കണ്ണൂർ പോലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത്. ക്രിപ്റ്റോ കറൻസി കമ്പനി ഉണ്ടാക്കി ജനങ്ങൾക്ക് വേണ്ടി ഓഹരികൾ ഓഫർ ചെയ്ത് 1200 കോടി രൂപയോളം സമാഹരിച്ച് ഈ കമ്പനിയുടെ ഉടമസ്ഥർ കടന്ന് കളഞ്ഞതാണ് ആദ്യം രജിസ്റ്റർ ചെയ്ത കേസ്. മലപ്പുറം സ്വതേഷിയായ നിഷാദ് ആണ് കേസുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട പ്രതി.

ഇയാൾ നിലവിൽ ഒളിവിലാണ് ഈ നിഷാദുമായി അടക്കം ഉണ്ണിമുകുന്ദൻ സിനിമ പ്രൈവറ്റ് എന്ന കമ്പനിക്ക് അടക്കം ബന്ധമുണ്ടെന്ന് കണ്ടെത്തിയതിന്റെ സാഹചര്യത്തിലാണ് കഴിഞ്ഞ ദിവസം റെയ്ഡ് നടന്നത്. ഉണ്ണിമുകുന്ദൻ സിനിമ പ്രൈവറ്റിൽ മാത്രമല്ല കേരളത്തിലും തമിഴ്‌നാട്ടിലും കർണാടകത്തിലും അടക്കം പതിനൊന്ന് ഇടങ്ങളിൽ തങ്ങൾ പരിശോധന നടത്തിയെന്ന് ഇപ്പോൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് പറയുന്നു. എൻഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് കണ്ണൂർ പോലീസുമായി ബന്ധപ്പെട്ട് ഈ കേസിന്റെ വിവരങ്ങൾ ശേഖരിച്ചു. അതിന് ശേഷം കോഴിക്കോട് ഇഡി ഓഫീസിലാണ് ഈ കേസ് രജിസ്റ്റർ ചെയ്തത്.

ഈ പതിനൊന്ന് ഇടങ്ങളിൽ പ്രധാപ്പെട്ട ഇടങ്ങൾ കൊച്ചിയും മലപ്പുറവും ആണ്. പാലക്കാട് ഉണ്ണിമുകുന്ദൻ സിനിമ പ്രൈവറ്റ് ലിമിറ്റഡ് കൂടാതെ കൊച്ചിയിൽ അൻസാരി നെൽസൽ എന്ന കമ്പനിയിലും ട്രാവൻകൂർ ഓഫീസിലും എലൈറ് fx എന്ന സ്റ്റോക്ക് മാർക്കറ്റ് കമ്പനിയിലും പരിശോധന നടന്നിട്ടുണ്ട്. ഉണ്ണിമുകന്ദൻ ഈ വിഷയവുമായി പ്രതികരിച്ചിട്ടുണ്ട്. മേപ്പടിയാൻ സിനിമയുടെ സാമ്പത്തിക ഇടപാടുകളുടെ പരിശോധനയുമായി ബന്ധപ്പെട്ടാണ് ഇഡി എത്തിയതെന്ന് ഉണ്ണിമുകുന്ദൻ പറഞ്ഞു. സിനിമയുടെ സാമ്പത്തിക സ്രോതസുകളെക്കുറിച്ച് അന്യൂഷിച്ചു. കണക്കുകയും രേഖകളും കൃത്യമായി നൽകിയിട്ടുണ്ടെന്നും താരം പറയുന്നു.