ഒരു മതത്തേയും തകര്‍ക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് ഉണ്ണി മുകുന്ദന്‍..!! മേപ്പടിയാന്റെ പേരില്‍ വ്യാജപ്രചരണങ്ങൾ

ഉണ്ണി മുകുന്ദന്‍ നായകനായി എത്തിയ മേപ്പടിയാന്‍ എന്ന ചിത്രം ഇപ്പോഴിതാ ഒരു കുടുംബ ഹിറ്റായി മാറിയിരിക്കുകയാണ്. പതിവില്‍ നിന്നും വളരെ വ്യത്യസ്തമായൊരു ലുക്കിലും കഥാപാത്രത്തിലുമാണ് ഉണ്ണി മുകുന്ദന്‍ ഈ സിനിമയില്‍ എത്തിയത്. മാത്രമല്ല ഉണ്ണി…

ഉണ്ണി മുകുന്ദന്‍ നായകനായി എത്തിയ മേപ്പടിയാന്‍ എന്ന ചിത്രം ഇപ്പോഴിതാ ഒരു കുടുംബ ഹിറ്റായി മാറിയിരിക്കുകയാണ്. പതിവില്‍ നിന്നും വളരെ വ്യത്യസ്തമായൊരു ലുക്കിലും കഥാപാത്രത്തിലുമാണ് ഉണ്ണി മുകുന്ദന്‍ ഈ സിനിമയില്‍ എത്തിയത്. മാത്രമല്ല ഉണ്ണി മുകുന്ദന്‍ തന്നെയാണ് ചിത്രത്തിന്റെ നിര്‍മ്മാണവും നിര്‍വ്വഹിച്ചിരിക്കുന്നത്. തീയറ്റര്‍ റിലീസായ സിനിമ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു എങ്കിലും സിനിമയ്‌ക്കെതിരെ വ്യാജ പ്രചരണങ്ങളും വളരെ വ്യാപകമായി തന്നെ നടക്കുന്നുണ്ട്.

മതത്തിന്റെ പേരില്‍ എല്ലാമാണ് ചിത്രത്തെ ഡീഗ്രേഡ് ചെയ്യാന്‍ ശ്രമങ്ങള്‍ നടക്കുന്നത്. സിനിമ കാണാത്തവരാണ് ഇത്തരത്തിലുള്ള വ്യാജപ്രചാരണങ്ങള്‍ നടത്തുന്നത് എന്നാണ് മേപ്പടിയാന്റെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. ഇപ്പോഴിതാ, മേപ്പടിയാന്‍ ചിത്രത്തിനെതിരെ നടക്കുന്ന വ്യാജ പ്രചാരണത്തിന് മറുപടിയുമായി നടന്‍ ഉണ്ണി മുകുന്ദന്‍ തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്. ‘മേപ്പടിയാന്‍’ തീര്‍ത്തും ഒരു കുടുംബ ചിത്രമാണെന്നും സിനിമയ്‌ക്കെതിരെ വരുന്ന വിദ്വേഷ പ്രചാരണങ്ങളില്‍ വിശ്വസിക്കരുത് എന്നും താരം പറഞ്ഞു.

https://www.instagram.com/tv/CYyTarqBG_d/?utm_source=ig_web_copy_link

സോഷ്യല്‍ മീഡിയയിലൂടെയാണ് ചിത്രത്തിനെതിരെ വന്ന വാര്‍ത്തയുടെ സ്‌ക്രീന്‍ റെക്കോര്‍ഡുകള്‍ പങ്കുവച്ചുകൊണ്ട് താരം കുറിച്ചത്. ”ഇവിടെ എല്ലാം വളരെ വ്യക്തമാണ്. മേപ്പടിയാന്‍ തീര്‍ത്തും ഒരു കുടുംബ ചിത്രമാണ്. ഒരു സാധാരണ മനുഷ്യന്‍ അയാളുടെ ജീവിതത്തില്‍ അഭിമുഖീകരിക്കുന്ന ദൈനംദിന പോരാട്ടങ്ങളാണ് ചിത്രത്തിലൂടെ കാണിക്കുന്നത്. പക്ഷെ ഇത്തരം ചില തിരുത്തലുകളും വിദ്വേഷ പ്രചാരണങ്ങളും അനാവശ്യമാണ്.

അതുകൊണ്ട് തന്നെ സിനിമ എന്താണ് പറയുന്നത് എന്നറിയാന്‍ എല്ലാവരും ‘മേപ്പടിയാന്‍’ കാണണം.” ഉണ്ണി മുകുന്ദന്‍ കുറിച്ചു. മുസ്ലീം-ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുന്നതാണ് സിനിമയെന്നും കൂടാതെ ചിത്രം സേവാഭാരതിയുടെ മഹത്തായ പ്രവൃത്തികളെ പരാമര്‍ശിക്കുകയും ചെയ്യുന്നു എന്നും വ്യാജ പ്രചാരണത്തില്‍ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് നടന്‍ രംഗത്ത് വന്നത്.