തന്റെ സിനിമാ ജീവിതത്തിലെ ആദ്യ നൂറ് കോടി ചിത്രത്തിന്റെ നിറവിലാണ് യുവതാരം ഉണ്ണി മുകുന്ദന്‍. സൂപ്പര്‍ഹിറ്റ് ചിത്രം മാളികപ്പുറമാണ് ഉണ്ണിയുടെ കരിയറിലെ ആദ്യ റെക്കാര്‍ഡ് കലക്ഷന്‍ ചിത്രമായിരിക്കുന്നത്. ഇപ്പോഴും നിറഞ്ഞ സദസ്സിലാണ് മാളികപ്പുറം ഇപ്പോഴും പ്രദര്‍ശനം തുടരുന്നത്.
ഇപ്പോഴിതാ ഉണ്ണി മുകുന്ദന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ചിത്രമാണ് വൈറലാകുന്നത്. ചിത്രം മാത്രമല്ല ചിത്രത്തിന് താഴെ കമന്റിട്ട
എഡിറ്റര്‍ക്ക് താരം നല്‍കിയ മറുപടിയുമാണ് വൈറലാകുന്നത്.
ഒരു മിറര്‍ സെല്‍ഫിയാണ് താരം കഴിഞ്ഞ ദിവസം പങ്കുവച്ചിരുന്നത്. അതിന് താഴെയാണ് കമന്റിട്ടത്. ‘കൈനിറച്ച് മസിലാണല്ലോ’ എന്ന്
ഉണ്ണിയുടെ തന്നെ ചിത്രം മേപ്പടിയാന്റേയും മാളികപ്പുറത്തിന്റേയും എഡിറ്റര്‍
ഷെമീര്‍ മുഹമ്മദാണ് കമന്റിട്ടത്. ഇതിന്, താരം മറുപടിയും നല്‍കിയിട്ടുണ്ട്. ‘കണ്ണുവെച്ചോ നീ’ എന്നായിരുന്നു ഉണ്ണിയുടെ മറുപടി.
മാളികപ്പുറം ബ്ലോക് ബസ്റ്റര്‍ ചിത്രമായി മാറിയിരിക്കുകയാണ്. 100 കോടി കലക്ഷന്‍ റെക്കോര്‍ഡുമായി ചിത്രം പ്രദര്‍ശനം തുടരുകയാണ്.
അതേസമയം, ഉണ്ണി മുകുന്ദന്റേതായി ഇനി റിലീസിന് ഒരുങ്ങുന്നത് മിണ്ടിയും പറഞ്ഞും എന്ന ചിത്രമാണ്. അപര്‍ണ ബാലമുരളിയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ചിത്രം സംവിധാനം ചെയ്യുന്നത് അരുണ്‍ ബോസ് ആണ്.