പിറന്നാൾ ദിനത്തിൽ ആരാധകർക്ക് സമ്മാനവുമായി ഉണ്ണി മുകുന്ദൻ

മലയാളസിനിമയിലെ യുവതാരമായ ഉണ്ണി മുകുന്ദൻ ഇന്ന് തന്റെ മുപ്പത്തിയഞ്ചാം പിറന്നാൾ ആഘോഷിക്കുകയാണ്.മലയാളികളുടെ സ്വന്തം മസിലളിയാണ് ഉണ്ണി മുകുന്ദൻ.1987ൽ മുകുന്ദൻ നായരുടെയും റോജി മുകുന്ദന്‌റെയും മകനായാണ് ഉണ്ണി മുകുന്ദൻ ജനിച്ചത്.ഉണ്ണികൃഷ്ണൻ മുകുന്ദൻ എന്നാണ് ഉണ്ണി മുകുന്ദന്റെ യഥാർത്ഥ പേര്.

 

2012ൽ ഇറങ്ങിയ ബോബെ മാർച്ച് 12എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതനായിമാറിയ നടനാണ് ഉണ്ണി മുകുന്ദൻ. ഇന്ന് മലയാള സിനിമയിലെ തിരക്കേറിയ യുവതാരമാണ്.പിറന്നാൾ ദിനത്തിൽ തന്റെ ആരാധകർക്കായി ഉണ്ണിയൊരു സമ്മാനം നൽകിയിരിക്കുകയാണ്. തന്‌റെ പുതിയ ചിത്രമായ മാളികപ്പുറത്തിന്റെ ഫസ്റ്റ് പോസ്റ്റർ പുറത്തിറക്കിയിരിക്കുകയാണ്. താരം തന്നെ തന്റെ ഫേസ്ബുക്കിൽ പോസ്റ്റർ പങ്കുവെച്ചിട്ടുണ്ട്.

പോസ്റ്ററിൽ കറുപ്പുടുത്ത് ശബരിമലയ്ക്ക് പോവുന്ന സ്വാമിയുടെ കൈപിടിച്ചിരിക്കുന്ന ശ്രീപഥ്,ദേവനന്ദ എന്നി ബാലതാരങ്ങളെയും ഉണ്ണിയെയുമാണ് കാണാൻ കഴിയുക.നവാഗതനായ വിഷ്ണു ശസി ശങ്കറാണ് മാളികപ്പുറം സംവിധാനം ചെയ്യുന്നത്.ഉണ്ണി മുകുന്ദനെ കൂടാതെ ഇന്ദ്രൻസ്,മനോജ് കെ ജയൻ, സൈജു കുറുപ്പ്, രമേഷ് പിഷാരടി തുതങ്ങഇയവരും ചിത്രത്തിൽ പ്രധാനകാഥാപാത്രങ്ങളായി എത്തുന്നു.

Aiswarya Aishu