ഒന്നര വർഷങ്ങൾക്ക് മുൻപാണ് ഇരുവരും വിവാഹിതരായത്! - മലയാളം ന്യൂസ് പോർട്ടൽ
Film News

ഒന്നര വർഷങ്ങൾക്ക് മുൻപാണ് ഇരുവരും വിവാഹിതരായത്!

unni rajan p dev wife

കഴിഞ്ഞ ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ചർച്ച വിഷയം ആണ് ഉണ്ണി രാജൻ പി ദേവിന്റെ കുടുംബ ജീവിത്തിലെ പ്രേശ്നങ്ങളും ഭാര്യ പ്രിയങ്കയുടെ വിയോഗവും ഒക്കെ. ഉണ്ണിയും പ്രിയങ്കയും തമ്മിൽ രണ്ടുവർഷത്തെ ഏറെ കാലമായി സൗഹൃദത്തിൽ ആയിരുന്നു. ഇതായിരുന്നു ഇവരുടെ വിവാഹത്തിലേക്ക് നയിച്ചത്. വളരെ ആഘോഷ പൂർവം ആയിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. വിവാഹ ചിത്രങ്ങളും വിഡിയോകളും എല്ലാം സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. നടൻ രാജൻ പി ദേവിന്റെ രണ്ടാമത്തെ മകൻ ആണ് ഉണ്ണി രാജൻ പി ദേവ്. എന്നാൽ കഴിഞ്ഞ ദിവസം ആയിരുന്നു ഉണ്ണിയുടെ ഭാര്യ പ്രിയങ്കയെ ആത്മത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. എന്നാൽ പ്രിയങ്കയുടേത് വെറും ആത്മഹത്യ അല്ല എന്ന് ആരോപിച്ച് കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് പ്രിയങ്കയുടെ വീട്ടുകാർ.

സ്ത്രീധനം കുറഞ്ഞു പോയി എന്ന പേരിൽ ഉണ്ണി പ്രിയങ്കയെ നിരന്തരം ഉപദ്രവിക്കാറുണ്ടെന്നാണ് പ്രിയങ്കയുടെ വീട്ടുകാർ പറയുനന്ത. പ്രിയങ്കയുടെ സഹോദരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഉണ്ണിയുടെ ഭാഗത്ത് നിന്നും മിക്കപ്പോഴും പ്രിയങ്കയ്ക്ക് ദേഹോപദ്രവും ഉണ്ടാകാറുണ്ടെന്നും സ്ത്രീധനം കുറഞ്ഞു എന്ന് ആരോപിച്ച് കൊണ്ടാണ് ഉണ്ണി ഉപദ്രവിക്കാറുണ്ടായിരുന്നത് എന്നും പ്രിയങ്കയുടെ വീട്ടുകാർ പറഞ്ഞു. പ്രിയങ്കയ്ക്ക് ഒരിക്കൽ ഉണ്ണിയിൽ നിന്ന് മർദ്ദനം യേറ്റത്തിന്റെ വിഡിയോയും പ്രിയങ്കയുടെ വീട്ടുകാർ ഇപ്പോൾ പുറത്ത് വിട്ടിട്ടുണ്ട്.

പ്രിയങ്കയുടെ അനുജത്തി  പറഞ്ഞത് ഇങ്ങനെ, തുടക്കത്തിൽ ഒന്നും ഒരു പ്രശ്നവും ഇല്ലായിരുന്നു. എന്നാൽ പതുക്കെ പതുക്കെ ഉണ്ണിയുടെ ആവശ്യങ്ങൾ കൂടി കൂടി വന്നു, ചേച്ചിയുടെ സ്വർണ്ണം മുഴുവൻ അയാൾ വിറ്റു, ആദ്യമൊന്നും ചേച്ചി ഇത് ആരോടും പറഞ്ഞില്ല. എന്നാൽ ഉപദ്രവം കൂടി വന്നപ്പോൾ ആണ് വീട്ടിൽ പറയുന്നത്. ചേച്ചിയോട് കാശ് ചോദിച്ച് തുടങ്ങി. അയാൾ ചോദിക്കുന്ന കാശ് കുഞ്ഞമ്മ (പ്രിയങ്കയുടെ ‘അമ്മ ) അയച്ച് കൊടുക്കുമായിരുന്നു. ചേച്ചിയുടെ മുതുകിൽ അയാൾ കടിച്ചതിന്റെയും അടിച്ചതിന്റെയും ഒക്കെ പാടുകൾ ഉണ്ട്.

Join Our WhatsApp Group

Trending

To Top
Don`t copy text!