അന്ന് ആത്മഹത്യക്ക് ശ്രമിച്ച എന്നെ രക്ഷിച്ചത് മമ്മൂട്ടി, വെളിപ്പെടുത്തലുമായി നടി ഉണ്ണി മേരി! - മലയാളം ന്യൂസ് പോർട്ടൽ
Film News

അന്ന് ആത്മഹത്യക്ക് ശ്രമിച്ച എന്നെ രക്ഷിച്ചത് മമ്മൂട്ടി, വെളിപ്പെടുത്തലുമായി നടി ഉണ്ണി മേരി!

Unnimary-about-Mammootty

ബാലതാരമായി എത്തി പിന്നീട് മലയാള സിനിമയിൽ നിറ സാന്നിധ്യം ആയി മാറിയ നടിയായിരുന്നു ഉണ്ണി മേരി. മോഹലാലിനും മമ്മൂട്ടിക്കുമൊപ്പം നായികയായി വേഷം ചെയ്തിരുന്ന താരത്തെ മലയാളികൾ അത്ര പെട്ടന്നൊന്നും മറക്കുകയും ഇല്ല. ഒരുകാലത്ത് സിനിമയിൽ നിറഞ്ഞു നിന്ന താരം പിന്നീട് സിനിമകളിൽ നിന്നും അപ്രത്യക്ഷം ആകുകയായിരുന്നു. ഇപ്പോഴിതാ താൻ നേരിട്ട ഒരു അനുഭവവും അതിലെ മമ്മൂട്ടിയുടെ സാനിധ്യവും വെളിപ്പെടുത്തിയിരിക്കുകയാണ് മലയാളത്തിന്റെ ഈ പ്രിയ നായിക. ഒരിക്കൽ താൻ ആത്മഹത്യക്കു ശ്രമിച്ചിരുന്നുവെന്നും അന്ന് തനിക്ക് രക്ഷകനായി എത്തിയത് മമ്മൂട്ടി ആയിരുന്നുവെന്നുമാണ് താരം ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്.

Unni Mary

Unni Mary

ഐ. വി ശശി സംവിധാനം ചെയ്ത കാണാമറയത്ത് എന്നാ സിനിമയുടെ ചിത്രീകരണ വേളയിൽ ആണ് ഈ സംഭവം ഉണ്ടാകുന്നത്. ചിത്രീകരണവുമായി ബന്ധപെട്ടു ഞാനും മമ്മൂട്ടിയും അടക്കമുള്ള ആളുകൾ താമസിക്കുന്ന ഹോട്ടലിൽ അച്ഛൻ എന്നെ കാണാൻ ആയി എത്തിയിരുന്നു. എന്നാൽ അച്ഛനോട് അവിടെയുള്ളവർ വളരെ മോശമായി പെരുമാറുകയും എന്നെ കാണുന്നത് വിലക്കുകയും ചെയ്തു. ഒടുവിൽ എന്നെ കാണാൻ കഴിയാതെ അച്ഛൻ നിരാശയോടെ മടങ്ങുകയും ചെയ്തു. ആ സംഭവം എനിക്ക് താങ്ങാവുന്നതിലും അപ്പുറം ആയിരുന്നു. Mammootty _1

ഇനി ജീവിച്ചു ഇരിക്കുന്നത് എന്തിനാണ് എന്ന് തോന്നി പോയി. സഹിക്കാന്‍ കഴിയാതെ ഞാന്‍ ഹോട്ടല്‍ മുറിയില്‍ കയറി വാതില്‍ കുറ്റിയിട്ടു ശേഷം ഉറക്ക ഗുളിക കഴിച്ചു. പുറത്തു നിന്ന് ആളുകള്‍ വിളിച്ചപ്പോള്‍ താന്‍ ഒന്നും അറിയാതെ ഉറങ്ങുക ആയിരുന്നു. വാതില്‍ ഞാന്‍ തുറക്കാതെ ആയപ്പോള്‍ മമ്മൂട്ടി വാതില്‍ ചവിട്ടി പൊളിച്ചു. എല്ലാരും റൂമിലേക്ക് കയറി നോക്കിയപ്പോൾ ബോധം ഇല്ലാതെ കിടക്കുന്ന എന്നെ ആണ് കണ്ടത്. ഉടൻതന്നെ അവർ എന്നെ ആശുപത്രിയിൽ എത്തിച്ചു.

Unnimary

Unnimary

ഒരു പക്ഷെ അന്ന് മമ്മൂട്ടി അവസരോചിതമായി അങ്ങനെ പെരുമാറിയിരുന്നില്ലായിരുന്നെങ്കിൽ ഇന്ന് ഞാൻ ഈ ലോകത്ത് തന്നെ ഉണ്ടാകുമായിരുന്നില്ല. പിന്നീട് ഞാൻ ചിന്തിച്ചപ്പോൾ ഒരിക്കലും ഒരു ആത്മഹത്യാ ചെയ്യണ്ട ഒരു സംഭവം അല്ലായിരുന്നു അത് എന്ന് എനിക്ക് ബോധ്യമായി. ജീവിതത്തിൽ അതിലും സംഘർഷഭരിതമായ നിരവധി സാഹചര്യങ്ങളും സംഭവങ്ങളും ഉണ്ടാകുമെന്നു അതിനു ശേഷമാണ് എനിക്ക് മനസിലായത്. 1969 ല്‍ പുറത്തിറങ്ങിയ നവവധു എന്ന ചിത്രത്തിലൂടെ തന്റെ സിനിമ ജീവിതം ആരംഭിച്ച ഉണ്ണിമേരി നിരവധി നല്ല കഥാപാത്രങ്ങളെയാണ് മലയാളികൾക്ക് സമ്മാനിച്ചത്.

Join Our WhatsApp Group

Trending

To Top
Don`t copy text!