പ്രശസ്ത യൂട്യൂബർ ഉണ്ണിമായ വിവാഹിതയായി, ആശംസകൾ നേർന്ന് പ്രേക്ഷകർ

യൂട്യൂബ് ചാനലിൽ കൂടി പ്രേക്ഷകകർക്ക് വളരെ പരിചിതമായ താരമാണ് ഉണ്ണിമായ. സിംപ്ലി മൈ സ്റ്റൈൽ ഉണ്ണി എന്ന് പറഞ്ഞാലാണ് എല്ലാവര്ക്കും കൂടുതൽ പരിചിതം, താരത്തിൻറെ യൂട്യൂബ് ചാനലിന്റെ പേരാണ് ഇത്, ‌ളോഗിംഗും ഒറ്റക്കുള്ള യൂട്യൂബ്…

യൂട്യൂബ് ചാനലിൽ കൂടി പ്രേക്ഷകകർക്ക് വളരെ പരിചിതമായ താരമാണ് ഉണ്ണിമായ. സിംപ്ലി മൈ സ്റ്റൈൽ ഉണ്ണി എന്ന് പറഞ്ഞാലാണ് എല്ലാവര്ക്കും കൂടുതൽ പരിചിതം, താരത്തിൻറെ യൂട്യൂബ് ചാനലിന്റെ പേരാണ് ഇത്, ‌ളോഗിംഗും ഒറ്റക്കുള്ള യൂട്യൂബ് ചാനലുമൊക്കെ അത്ര സുപരിചിതമല്ലാത്ത കാലത്താണ് ഉണ്ണിമായ യൂട്യൂബിലേക്ക് എത്തിയത്, എന്നാൽ ഉണ്ണിമായയുടെ യൂട്യൂബ് ചാനൽ പെട്ടെന്നാണ് ഏറെ ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത്. ഇന്ന് തന്റെ യൂട്യൂബിൽ കൂടി മാസം ലക്ഷങ്ങൾ സംബന്ധിക്കുന്ന ഒരു പെൺകുട്ടിയാണ് ഉണ്ണിമായ, ഇരുപത്തിയഞ്ചു വയസ്സാണ് താരത്തിന്. അടുത്തിടെ ഉണ്ണി ഒരു മേക്കപ്പ് വീഡിയോ ചെയ്തിരുന്നു. പെണ്ണുകാണലിനു ഒരുങ്ങിയ വീഡിയോ പങ്കുവച്ചപ്പോൾ മുതൽ കല്യാണമാണോ എന്ന ചോദ്യം ഉണ്ണി എത്തിയിരുന്നു. ഇതിനു പിന്നാലെയാണ് താൻ വിവാഹിതയാകാൻ പോകുന്ന കാര്യം ഉണ്ണിമായ പുറത്ത് വിട്ടത്.

ഇന്ന് ഉണ്ണിമായ വിവാഹിത ആയിരിക്കുകയാണ്, കോവിഡ് പ്രോട്ടോകോൾ പ്രകാരം ആയിരുന്നു വിവാഹം നടന്നത്, വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയും ഇതിനകം വൈറൽ ആണ്.  പെൺകുട്ടികൾ 25 നു ശേഷം വിവാഹിതർ ആകുന്നത് ആണ് നല്ലത് എന്ന് ഒരിക്കൽ ഉണ്ണിമായ പറഞ്ഞിട്ടുണ്ട്.  അതുപോലെ തന്നെ സ്വന്തം കാലിൽ നില്ക്കാൻ കെൽപ് ഉണ്ടായിട്ടേ പെൺകുട്ടികൾ വിവാഹം കഴിക്കാവൂ എന്നും ഉണ്ണിമായ പറഞ്ഞിരുന്നു, ഇപ്പോൾ അത് തന്റെ ജീവിതത്തിൽ പകർത്തിയിരിക്കുകയാണ് ഉണ്ണിമായ, ലൈസ്‌ലിയാണ് ഉണ്ണിമായയുടെ വരൻ, ഡോക്ടർ ആണ് ഇദ്ദേഹം, ഇന്റർകാസ്റ്റ് മാര്യേജ്  ആണ് ഇവരുടേത്, എന്നാൽ തങ്ങളുടെത് പ്രണയ വിവാഹം അല്ലെന്നും ഉണ്ണിമായ പറഞ്ഞിട്ടുണ്ട്. ജാതിയും മതവും ഇല്ലാത്ത ഒരു വിവാഹം ആണ് ഇവരുടേത്. തങ്ങളുടേത് പ്രണയ വിവാഹം അല്ലെന്നും, ഇന്റർകാസ്റ്റ് മാര്യേജ് ആണെന്നും ഉണ്ണിയും ഭാവി വരനും സോഷ്യൽ മീഡിയ വഴി വ്യക്തമാക്കിയിട്ടുണ്ട്. മാത്രമല്ല ഉണ്ണിയെ തന്റെ മതത്തിലേക്ക് കൺവെർട്ട് ചെയ്യാൻ താത്പര്യം ഇല്ലെന്നും ലൈസ്ലി ഒരിക്കൽ പറഞ്ഞിരുന്നു. കൺവെർട്ട് ചെയ്യുക എന്ന രീതി ഒരിക്കലും ഉണ്ടാവുകയില്ല. എല്ലാവർക്കും ജനിച്ചുവളർന്ന ഒരു രീതി ഉണ്ടല്ലോ. ഒരാളുടെ വിശ്വാസത്തിലും മാറ്റം വരുത്താനും ഞാൻ ആഗ്രഹിക്കുന്നില്ല എന്നുമാണ് ലൈസ്ലി പറഞ്ഞിരുന്നത്.

ബികോം രണ്ടാം വര്‍ഷം പഠിക്കുമ്പോഴാണ് ഉണ്ണിമായ യൂട്യൂബ് ചാനല്‍ ആരംഭിക്കുന്നത്. പഠിക്കുന്നതിനൊപ്പം എന്തെങ്കിലുമൊരു ജോലി കൂടി ചെയ്യണമെന്ന തോന്നൽ കൊണ്ടാണ് അങ്ങനെയൊരു ഐഡിയയിലേക്ക് എത്തിയത്. കോളേജിൽ പോകുന്നതിനൊപ്പം പുറത്തെവിടെയെങ്കിലും പാർട്ടി ടൈം ജോലി ചെയ്യാനുള്ള സാഹചര്യം ഇല്ലായിരുന്നു. അപ്പോഴാണ് ഉണ്ണിമയ്ക്ക് സ്മാർട്ട് ഫോൺ കിട്ടിയത്. ഫോണിലൂടെ യുട്യൂബ് വീഡിയോകൾ കാണുകയും അതിലൂടെ വരുമാനം ലഭിക്കുമെന്നും മനസിലായതോടെ ആ വഴിക്ക് തിരിയുകയായിരുന്നു.