സോഷ്യൽ മീഡിയക്ക് ബൈ പറഞ്ഞു ഉണ്ണിമുകുന്ദൻ !! കാരണം ഇതാണ് - മലയാളം ന്യൂസ് പോർട്ടൽ
Film News

സോഷ്യൽ മീഡിയക്ക് ബൈ പറഞ്ഞു ഉണ്ണിമുകുന്ദൻ !! കാരണം ഇതാണ്

unnimukundan

സോഷ്യൽ മീഡിയിൽ വളരെ ആക്റ്റീവ് ആയ താരമാണ് ഉണ്ണിമുകുന്ദൻ, തന്റെ വിശേഷങ്ങൾ എല്ലാം താരം ആരാധകർക്ക് വേണ്ടി പങ്കുവെക്കാറുണ്ട്, എന്നാൽ ഇപ്പോൾ ഉണ്ണി സോഷ്യൽ മീഡിയിൽ താൻ കുറച്ച് നാല് കാണില്ല, താൽക്കാലികമായി ഒരു ഇടവേള എടുക്കുകയാണ് എന്ന് താരം വ്യകതമാക്കുന്നു.

ഉണ്ണിയുടെ പുതിയ ചിത്രത്തിന്റെ  തയ്യാറെടുപ്പിനു വേണ്ടിയിട്ടാണ് ഈ തീരുമാനം എടുത്തിട്ടുള്ളത്. ഫേസ്ബുക്ക് പോസ്റ്റിലൂടെ ഉണ്ണി ഈ കാര്യം അറിയിച്ചത്, മേപ്പടിയാന്‍’ എന്ന ചിത്രത്തിന്‍റെ പോസ്റ്റ് പ്രൊഡക്ഷന്‍ ആരംഭിച്ചെന്നും ഇടവേളയ്ക്കു ശേഷം കാണാമെന്നുമാണ് കുറിപ്പ്.

unni

“സുഹൃത്തുക്കളെ, മേപ്പടിയാന്‍റെ പ്രീ പ്രൊഡക്ഷന്‍ ആരംഭിച്ചിരിക്കുന്നതിനാല്‍ എന്‍റെ എല്ലാ സമൂഹമാധ്യമ അക്കൗണ്ടുകളില്‍ നിന്നും അവധിയെടുക്കുകയാണ്. ഒപ്പമുള്ളവര്‍ എനിക്കുവേണ്ടി ആ ഹാന്‍ഡിലുകള്‍ കൈകാര്യം ചെയ്യുകയും പ്രോജക്ടിന്‍റെ വിവരങ്ങള്‍ നിങ്ങളെ അറിയിക്കുകയും ചെയ്യും. ഇനി തീയേറ്ററില്‍ കാണാം! നന്ദി,നന്ദി, നിങ്ങളുടെ ഉണ്ണി മുകുന്ദന്‍”, എന്നാണ് ഉണ്ണി മുകുന്ദന്‍റെ ഫേസ്ബുക്ക് പോസ്റ്റ്.

unnimukundan

പഴയ ഇന്‍ലന്‍ഡില്‍ സ്വന്തം കൈപ്പടയില്‍ എഴുതിയ കത്തിന്‍റെ മാതൃകയിലും ഈ സന്ദേശം ഉണ്ണി പങ്കുവച്ചിട്ടുണ്ട്. നവാഗതനായ വിഷ്ണു മോഹന്‍ ആണ് മേപ്പടിയാന്‍റെ സംവിധാനം. മാഡ് ദി മാറ്റിക്സിന്‍റെ ബാനറില്‍ സതീഷ് മോഹന്‍ ആണ് നിര്‍മ്മാണം. രക്ഷാധികാരി ബൈജുവിനു ശേഷം ഈ പ്രൊഡക്ഷന്‍ കമ്പനി നിര്‍മ്മിക്കുന്ന ചിത്രമാണിത്. നീല്‍ ഡി കുഞ്ഞയാണ് ഛായാഗ്രഹണം. എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്. സംഗീതംരാഹുല്‍ സുബ്രഹ്മണ്യം. ഉണ്ണി മുകുന്ദന്‍റെ കരിയറില്‍ വഴിത്തിരിവാകുമെന്ന് കരുതപ്പെടുന്ന ചിത്രമാണിത്.

Trending

To Top