പന്ത്രണ്ടാം ക്ലാസ്സിന് ശേഷം പഠനം ഉപേക്ഷിച്ചപ്പോൾ, എന്നെത്തന്നെ പഠിപ്പിക്കാനുള്ള ഏക മാർഗ്ഗം ഇതായിരുന്നു

പ്രേക്ഷരുടെ പ്രിയ താരങ്ങളിൽ ഒരാളാണ് ഉണ്ണിമുകുന്ദൻ , ചുരുങ്ങിയ സമയം കൊണ്ട് തന്നെ തന്റേതായ ഒരു സ്ഥാനം സിനിമയിൽ നേടിയെടുക്കാൻ ഉണ്ണിക്ക് സാധിച്ചു . വലുതും ചെറുതുമായി നിരവതി വേഷങ്ങൾ താരം ചെയ്‌തു. ചെയ്ത…

പ്രേക്ഷരുടെ പ്രിയ താരങ്ങളിൽ ഒരാളാണ് ഉണ്ണിമുകുന്ദൻ , ചുരുങ്ങിയ സമയം കൊണ്ട് തന്നെ തന്റേതായ ഒരു സ്ഥാനം സിനിമയിൽ നേടിയെടുക്കാൻ ഉണ്ണിക്ക് സാധിച്ചു . വലുതും ചെറുതുമായി നിരവതി വേഷങ്ങൾ താരം ചെയ്‌തു. ചെയ്ത വേഷങ്ങൾ എല്ലാം തന്നെ ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ഏറെ ഗോസിപ്പുകൾ നേരിട്ടിട്ടുള്ള ഒരു താരം കൂടിയാണ് ഉണ്ണിമുകുന്ദൻ. മിക്കപ്പോഴും സോഷ്യൽ മീഡിയ ഏറെ ചർച്ച ചെയ്യപ്പെടുന്നത് താരത്തിന്റെ വിവാഹ വാർത്തകളാണ്.

ഇപ്പോൾ വായനാ ദിനത്തിനോട് അനുബന്ധിച്ച് താരം പങ്കുവെച്ച് പോസ്റ്റാണ് ഏറെ ശ്രദ്ധ നെടുന്നത്, തന്റെ ഒരു ചിത്രത്തിനൊപ്പമാണ് താരം മനോഹരമായ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. ന്ത്രണ്ടാം ക്ലാസ്സിന് ശേഷം പഠനം ഉപേക്ഷിച്ചപ്പോൾ, എന്നെത്തന്നെ പഠിപ്പിക്കാനുള്ള ഏക മാർഗ്ഗം പലതരം പുസ്തകങ്ങളിലൂടെയും വായനയിലൂടെയുമാണ്. ഒരാൾ എപ്പോഴും പഠിക്കുന്നു, സ്ഥലവും ഉറവിടവും അപ്രസക്തമാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ശാരീരികവും മാനസികവുമായ വളർച്ചയുടെ മെച്ചപ്പെടുത്തലിനായി വായന തന്നെ സഹായിച്ചിരുന്നു എന്ന് താരം പറയുന്നു.

വിശദമായി വായിക്കാം, എന്റെ ഇരുപതുകളുടെ തുടക്കത്തിൽ പുസ്തകങ്ങളിൽ കൂടി നേടിയ എന്റെ അറിവും വിദ്യാഭ്യാസവും എന്റെ നല്ല ഓർമ്മകളാണ്. പന്ത്രണ്ടാം ക്ലാസ്സിന് ശേഷം പഠനം ഉപേക്ഷിച്ചപ്പോൾ, എന്നെത്തന്നെ പഠിപ്പിക്കാനുള്ള ഏക മാർഗ്ഗം പലതരം പുസ്തകങ്ങളിലൂടെയും വായനയിലൂടെയുമാണ്. ഒരാൾ എപ്പോഴും പഠിക്കുന്നു, സ്ഥലവും ഉറവിടവും അപ്രസക്തമാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ശാരീരികവും മാനസികവുമായ വളർച്ചയുടെ മെച്ചപ്പെടുത്തലിനായി ശാരീരിക പരിശീലനത്തിലും പോഷകാഹാരത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ യുവമനസ്സുകളെ പ്രോത്സാഹിപ്പിക്കുന്ന ഒരാളായതിനാൽ, നിങ്ങളുടെ മാനസിക വിവേകം വർദ്ധിപ്പിക്കുന്നതിനായി പുസ്തകങ്ങൾ വായിക്കുന്ന ശീലം വളർത്താനും ആസ്വദിക്കാനും ഞാൻ ആത്മാർത്ഥമായി റെക്കമെന്റ് ചെയ്യുന്നു. ‘വായനാ ദിനം’ ഇന്ന് ആഘോഷിക്കുന്നത് ‘കേരളത്തിലെ ലൈബ്രറി പ്രസ്ഥാനത്തിന്റെ’ പിതാവ്, അന്തരിച്ച പി.എൻ.പണിക്കർ സർ, അദ്ദേഹത്തിന്റെ മരണ വാർഷികം ജൂൺ 19 നാണ്!
ദീപ് തൃവേദിയുട ‘I am Krishna’ എന്ന പുസ്തകമാണ് ഞാൻ ഇപ്പോൾ വായിച്ചികൊണ്ടിരിക്കുന്നത്.