നിനക്ക് കിട്ടിയ തേപ്പിന്റെ കഥ അല്ല ഞാൻ ഇവിടെ പറഞ്ഞത് !! ഉണ്ണി മുകുന്ദന്റെ മറുപടി വൈറൽ ആകുന്നു

ത്രിശൂർ പൂരം റദ്ധാക്കിയതിനെ പറ്റി ഉണ്ണി മുകുന്ദൻ കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ ഒരു പോസ്റ്റിട്ടിരുന്നു. ത്രിശൂർ പൂരം റദ്ധാക്കിയതിനെ കുറിച്ച് ഉണ്ണിയുടെ പോസ്റ്റ് ഇങ്ങനെ ആയിരുന്നു.ഇങ്ങനെ ഒരു തീരുമാനം എടുത്ത തിരുവമ്ബാടി, പാറമേക്കാവ് ദേവസ്വങ്ങളെയും…

unni-mukundan

ത്രിശൂർ പൂരം റദ്ധാക്കിയതിനെ പറ്റി ഉണ്ണി മുകുന്ദൻ കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ ഒരു പോസ്റ്റിട്ടിരുന്നു. ത്രിശൂർ പൂരം റദ്ധാക്കിയതിനെ കുറിച്ച് ഉണ്ണിയുടെ പോസ്റ്റ് ഇങ്ങനെ ആയിരുന്നു.ഇങ്ങനെ ഒരു തീരുമാനം എടുത്ത തിരുവമ്ബാടി, പാറമേക്കാവ് ദേവസ്വങ്ങളെയും സംസ്ഥാന സര്‍ക്കാരിനെയും ഈ അവസരത്തില്‍ ഞാന്‍ അഭിനന്ദിക്കുന്നു എന്ന് താരം കുറിച്ചിരുന്നു. ഒപ്പം ഈ വര്‍ഷം നമുക്കു നഷ്ടപെട്ട എല്ലാ ആഘോഷങ്ങളും പൂര്‍വാധികം ഭംഗിയായി അടുത്ത വര്‍ഷം നമുക്ക് കൊണ്ടാടാന്‍ കഴിയട്ടെ എന്ന് ജഗദീശ്വരനോട് പ്രാര്‍ത്ഥിക്കുന്നതായി നടന്‍ കുറിച്ചു.

unni

കൊവിഡ് 19 പ്രതിരോധവുമായി ബന്ധപ്പെട്ട് ഈ വര്‍ഷം പൂരം നടത്തേണ്ടതില്ലെന്നായിരുന്നു സര്‍ക്കാര്‍ തീരുമാനിച്ചത്. തന്‌റെ അറിവില്‍ ഇത് രണ്ടാമത്തെ തവണയാണ് തൃശ്ശൂര്‍ പൂരം ഉപേക്ഷിക്കുന്നതെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞിരുന്നു. നടന്റെ പോസ്റ്റ് വളരെ പെട്ടെന്നായിരുന്നു വൈറൽ ആയി മാറിയത്, നിരവധി പേരാണ് പോസ്റ്റിനു കമ്മെന്റുകളുമായി എത്തിയത്. ത്രിശൂർ പൂരം റദ്ധാക്കിയതിനു ഇത്രയും വലിയ പോസ്റ്റിട്ടതിനു ഉണ്ണിക്കെതിരെ കമെന്റുമായി ഒരാൾ എത്തി. ഇത്രയും വലിയ കഥയുടെ ആവിശ്യം ഉണ്ടോ പൂരം റദ്ധാക്കി എന്ന് എന്നങ്ങു പറഞ്ഞാൽ പോരായിരുന്നോ എന്നായിരുന്നു വിമര്ശകന്റെ കമന്റ്.

unni mukundan

ഹിമവാന്‍ എന്ന പേരുളള പ്രൊഫൈല്‍ ഉടമയുടെ കമന്റ്. പിന്നാലെ ഇതിന് വായടപ്പിക്കുന്ന മറുപടിയാണ് ഉണ്ണി മുകുന്ദന്‍ നല്‍കിയത്. “നിനക്ക് കിട്ടിയ തേപ്പിന്റെ കഥയല്ല ഞാന്‍ എഴുതിയത്. അതുകൊണ്ട് രണ്ട് മൂന്ന് വാക്കില്‍ ഒതുക്കാന്‍ പറ്റിയില്ല, ഇത് തൃശ്ശൂര്‍ പൂരത്തെ പറ്റിയാണ്. ചില കാര്യങ്ങള്‍ക്ക് അതിന്റെതായ മര്യാദ കൊടുക്കണം, ഉണ്ണി മുകുന്ദന്‍ കുറിച്ചു. തുടര്‍ന്ന്‌ഉണ്ണിയുടെ മറുപടിക്ക് പിന്തുണ അറിയിച്ച്‌ ആരാധകരും രംഗത്തെത്തിയിരുന്നു.