അവൾക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഞാൻ, വിവാഹത്തെ കുറിച്ച് മനസ്സ് തുറന്ന് ഉണ്ണിമുകുന്ദൻ - മലയാളം ന്യൂസ് പോർട്ടൽ
Film News

അവൾക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഞാൻ, വിവാഹത്തെ കുറിച്ച് മനസ്സ് തുറന്ന് ഉണ്ണിമുകുന്ദൻ

പ്രേക്ഷരുടെ പ്രിയ താരങ്ങളിൽ ഒരാളാണ് ഉണ്ണിമുകുന്ദൻ , ചുരുങ്ങിയ സമയം കൊണ്ട് തന്നെ തന്റേതായ ഒരു സ്ഥാനം സിനിമയിൽ നേടിയെടുക്കാൻ ഉണ്ണിക്ക് സാധിച്ചു . വലുതും ചെറുതുമായി നിരവതി വേഷങ്ങൾ താരം ചെയ്‌തു. ചെയ്ത വേഷങ്ങൾ എല്ലാം തന്നെ ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ഏറെ ഗോസിപ്പുകൾ നേരിട്ടിട്ടുള്ള ഒരു താരം കൂടിയാണ് ഉണ്ണിമുകുന്ദൻ. മിക്കപ്പോഴും സോഷ്യൽ മീഡിയ ഏറെ ചർച്ച ചെയ്യപ്പെടുന്നത് താരത്തിന്റെ വിവാഹ വാർത്തകളാണ്. ഇപ്പോൾ തന്റെ വിവാഹത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് താരം.

ഉണ്ണി മുകുന്ദന്റെ വാക്കുകള്‍

‘വിവാഹം ഏതെങ്കിലും പ്രത്യേക പ്രായത്തില്‍ നടക്കേണ്ട കാര്യമാണെന്ന് തോന്നുന്നില്ല. നടന്നാല്‍ സന്തോഷം. ഇല്ലെങ്കില്‍ പ്രത്യേകിച്ച്‌ പരിഭവമൊന്നുമില്ല. ഇപ്പോള്‍ ക്രിയേറ്റീവ് സ്പേസില്‍ തിരക്കാണ്. ഒരുപാട് ആഗ്രഹങ്ങള്‍ നേടിയെടുക്കാനുണ്ട്. അതിനെപ്പറ്റിയാണ് ചിന്ത. ജീവിതത്തിലെ ഏറ്റവും ത്രില്ലിംഗ് ആയ പ്രായത്തിലൂടെയാണ് കടന്നു പോകുന്നത്. അതിലെ ചെറിയ ഒരു കാര്യം മാത്രമാണ് വിവാഹം. ജീവിതത്തില്‍ പ്രണയത്തിന് ചാന്‍സ് ഉണ്ടായിട്ടില്ല.

ഏതെങ്കിലുമൊരു വ്യക്തിയെ പരിചയപ്പെട്ടു വിവാഹത്തിലേക്ക് നീങ്ങാന്‍ അവസരവും ലഭിച്ചിട്ടില്ല. പ്രണയമാണെങ്കിലും അറെഞ്ച്ഡ് ആണെങ്കിലും നൈസര്‍ഗികമായി സംഭവിക്കേണ്ടതാണ്. നേരത്തെ നടന്നാല്‍ അത് ഗംഭീരമാണെന്നും വൈകി നടന്നാല്‍ അത് മോശവുമാണെന്നുള്ള അഭിപ്രായം എനിക്കില്ല’. ഉണ്ണി മുകുന്ദന്‍ പറയുന്നു.

Trending

To Top
Don`t copy text!