ഉണ്ണിമുകുന്ദന്റെ ‘മാളികപ്പുറം’50 കോടി ക്ലബ്ബിലേക്ക്!!

നവാഗതനായ വിഷ്ണു ശശി ശങ്കർ ഉണ്ണി മുകുന്ദനെ നായകനാക്കി സംവിധാനം ചെയ്ത സിനിമയാണ മാളികപ്പുറം. ഇക്കഴിഞ്ഞ ഡിസംബർ 30 ന് കേരളത്തിലെ 145 സ്‌ക്രീനുകളിലെ റിലീസോടെ പ്രദർശനം ആരംഭിച്ച സിനിമ പിന്നാലെ ഇന്ത്യയിലെ മറ്റു…

നവാഗതനായ വിഷ്ണു ശശി ശങ്കർ ഉണ്ണി മുകുന്ദനെ നായകനാക്കി സംവിധാനം ചെയ്ത സിനിമയാണ മാളികപ്പുറം. ഇക്കഴിഞ്ഞ ഡിസംബർ 30 ന് കേരളത്തിലെ 145 സ്‌ക്രീനുകളിലെ റിലീസോടെ പ്രദർശനം ആരംഭിച്ച സിനിമ പിന്നാലെ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലേക്കും വിദേശ മാർക്കറ്റുകളിലേക്കും എത്തിയിരുന്നു. അടുത്ത കാലത്ത് ഏറ്റവുമധികം പോസിറ്റീവ് മൗത്ത് പബ്ലിസിറ്റി ലഭിച്ച ചിത്രമാണ് മാളികപ്പുറം.

സിനിമ നാലാം വാരത്തിലേക്ക് കടന്നപ്പോൾ നിലവിൽ പ്രദർശിപ്പിക്കുന്നത് 233 സ്‌ക്രീനുകളിലാണ്. ഇപ്പോഴിതാ ബോക്‌സ് ഓഫീസിൽ മറ്റൊരു പ്രധാന നാഴികക്കല്ല് കൂടി പിന്നിട്ടിരിക്കുകയാണ് ഉണ്ണിമുകുന്ദന്റെ മാളികപ്പുറം. ആഗോള ബോക്‌സ് ഓഫീസിൽ നിന്ന് മാളികപ്പുറം 50 കോടി നേടിയതായാണ് അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്. ഒരു ഉണ്ണി മുകുന്ദൻ ചിത്രം ആദ്യമായാണ് 50 കോടി എന്നഈ നേട്ടം സ്വന്തമാക്കുന്നത്.

ഉണ്ണിമുകുന്ദനെ കൂടാതെ മനോജ് കെ ജയൻ, ഇന്ദ്രൻസ്, സൈജു കുറുപ്പ്, രമേശ് പിഷാരടി,ശ്രീപഥ്, ദേവനന്ദ, ആൽഫി പഞ്ഞിക്കാരൻ , സമ്പത്ത് റാം എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു. അഭിലാഷ് പിള്ള തിരക്കഥ ഒരുക്കിയ മാളികപ്പുറം ആന്റോ ജോസഫിന്റെ ഉടമസ്ഥതയിലുള്ള ആൻ മെഗാ മീഡിയ