Thursday, May 19, 2022
HomeFilm Newsപ്രശസ്തയായ ഒരു കലാകാരിയെ ഇത്തരം ദുർബലമായ ആശങ്കകളിലേക്ക് വലിച്ചിഴക്കരുത് ഉണ്ണിമുകുന്ദൻ !!

പ്രശസ്തയായ ഒരു കലാകാരിയെ ഇത്തരം ദുർബലമായ ആശങ്കകളിലേക്ക് വലിച്ചിഴക്കരുത് ഉണ്ണിമുകുന്ദൻ !!

ഉണ്ണിമുകുന്ദൻ നായകനായി ഉണ്ണിമുകുന്ദൻ പ്രൊഡക്ഷനിൽ നിർമ്മിച്ച ചിത്രമാണ് മേപ്പടിയാൻ ഈ ചിത്രം ഇപ്പോൾ വിജയകരമായി പ്രദർശനം തുടരുകയുമായാണ്, ഇപ്പോൾ ഈ ചിത്രത്തിന്റെ പോസ്റ്റർ മഞ്ജുവാര്യർ നീക്കം ചെയ്തു എന്ന തരത്തിൽ മഞ്ജുവിനെതിരെ വിമർശനവുമായി സോഷ്യൽ മീഡിയിൽ ചിലർ എത്തുന്നുണ്ട് ഈ അടിസ്ഥാനത്തിൽ ആണ് ഉണ്ണിമുകുന്ദൻ ഈ വിഷയത്തിൽ വിശദീകരണവുമായി എത്തിയിരിക്കുന്നത്.

ഉണ്ണിയുടെ വാക്കുകൾ : ഹലോ സുഹൃത്തുക്കളെ,മേപ്പടിയാൻ എന്ന എന്റെ സിനിമയുടെ പ്രചരണാർത്ഥം മഞ്ജു ചേച്ചി പങ്കുവെച്ച ഒരു സൗഹാർദപരമായ പോസ്റ്റുമായി ബന്ധപ്പെട്ട് അനാവശ്യ വാർത്തകൾ പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.ഇത്തരത്തിലുള്ള ഏതെങ്കിലും റിലീസ് പോസ്റ്റുകൾ അവരുടെ സോഷ്യൽ മീഡിയ ഹാൻഡിലിൽ നിന്ന് ഒരാഴ്ചയ്ക്ക് ശേഷം നീക്കം ചെയ്യുമെന്ന് മഞ്ജു വാര്യരുടെ സോഷ്യൽ മീഡിയ ടീം മുൻകൂട്ടി അറിയിച്ചിരുന്നുവെന്ന് ഞാൻ വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു.

അതിനാൽ ഞങ്ങൾ ഇവിടെ ഒരു പ്രശ്നവും കാണുന്നില്ല. പ്രശസ്തയായ ഒരു കലാകാരിയെ ഇത്തരം ദുർബലമായ ആശങ്കകളിലേക്ക് വലിച്ചിഴക്കരുത് എന്ന് അഭ്യർത്ഥിക്കുന്നു. ഈ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട എല്ലാ ആശങ്കകളും ഇവിടെ അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

- Advertisement -
Related News