ആരാധികമാരെ ഞെട്ടിച്ച് മലയാളത്തിന്റെ സ്വന്തം മസ്സിൽമാൻ ഉണ്ണിമുകുന്ദൻ…

മലയാള സിനിമയിലെ മസില്‍മാനായി അറിയപ്പെടുന്ന ഉണ്ണി മുകുന്ദന്‍ വളരെ കുറഞ്ഞ കാലയളവിനുള്ളില്‍ ഒരുപാട് പ്രശസ്തിയിലേക്ക് എത്തിയ താരമാണ്. കൈനിറയെ സിനിമകളുമായി ഉണ്ണി തിരക്കോട് തിരക്കിലാണ്. ഈ വര്‍ഷം ജനുവരിയില്‍ റിലീസിനെത്തിയ മിഖായേല്‍ ആണ് ഉണ്ണി…

Unnumukundan shocked his fans

മലയാള സിനിമയിലെ മസില്‍മാനായി അറിയപ്പെടുന്ന ഉണ്ണി മുകുന്ദന്‍ വളരെ കുറഞ്ഞ കാലയളവിനുള്ളില്‍ ഒരുപാട് പ്രശസ്തിയിലേക്ക് എത്തിയ താരമാണ്. കൈനിറയെ സിനിമകളുമായി ഉണ്ണി തിരക്കോട് തിരക്കിലാണ്. ഈ വര്‍ഷം ജനുവരിയില്‍ റിലീസിനെത്തിയ മിഖായേല്‍ ആണ് ഉണ്ണി മുകുന്ദന്റേതായി അവസാനം തിയറ്ററുകളിലേക്ക് എത്തിയ ചിത്രം. വില്ലന്‍ വേഷത്തിലായിരുന്നു ചിത്രത്തില്‍ ഉണ്ണിയെത്തിയത്. ഇനി ബിഗ്‌ബഡ്ജെറ് ചിത്രമായ മാമാങ്കത്തിന് വേണ്ടി

Unnumukundan shocked his fans

കാത്തിരിക്കുകയാണ് ഉണ്ണിയുടെ ആരാധകർ. മാമാങ്കത്തിന് വേണ്ടി കഠിന പ്രയത്നമാണ് താരം ചെയ്തത്. ‘ചന്ദ്രോത്ത് പണിക്കർ എന്ന കഥാപാത്രത്തെയാണ് ഉണ്ണി മുകുന്ദൻ മാമാങ്കത്തിൽ കാഴ്ച വെക്കുന്നത്. കഠിനമായ പ്രയത്നം കൊണ്ട് ഉണ്ണി കേരളത്തിലെ ഒരു യോദ്ധാവിന്റെ രൂപം തന്നിലേക്ക് ആർജ്ജിച്ചെടുത്തു. എട്ടു മാസത്തിന്റെ കഠിനമായ പ്രയത്നമാണ് മാമാങ്കത്തിൽ കാണാവുന്ന ഉണ്ണിയുടെ യോദ്ധാവിന്റെ രൂപം. മിഖായേൽ പൂർത്തിയായ ഉടൻ തന്നെ ഉണ്ണി മാമാങ്കത്തിന് വേണ്ടി പരിശ്രമിക്കാൻ തുടങ്ങി. എട്ടു മാസ്സത്തിനിടയിൽ മൂന്നു തവണ ആണ് ഉണ്ണി ഭക്ഷണ ക്രത്തിൽ മാറ്റം വരുത്തിയത്.

ഷൂട്ടിങ്ങിനിടെ ഉണ്ണി എന്നും പുലർച്ചെ അഞ്ചു മണിക്ക് എഴുന്നേൽക്കുമായിരുന്നു, ആ സമയത് രാവിലെ ഓട്സ് അല്ലെങ്കിൽ ആപ്പിൾ ഇവയായിരുന്നു ഉണ്ണിയുടെ പ്രഭാത ഭക്ഷണം. തുടർന്ന് രാവിലെ വ്യായാമത്തിനു ശേഷം സെറ്റിൽ പോകും, സെറ്റിൽ ചെന്നാൽ ഗോതമ്പ്, ബ്രെഡ്, ഗ്രിൽ ചിക്കൻ, നാല് റൊട്ടി, നിലക്കടല, ബട്ടർ സാൻഡ്‌വിച്ച്, പ്രോട്ടീൻ, മധുരക്കിഴങ്ങ് ഇവയായിരുന്നു ഉണ്ണിയുടെ ഭക്ഷണം. കൂടാതെ ലഖു ഭക്ഷണമായി

Unnumukundan shocked his fans

പഴവർഗ്ഗങ്ങളും ഉൾപ്പെടുത്തി. എന്നും രാത്രി 7.30 നു തന്നെ അത്താഴം കഴിക്കും, 9 മണിക്ക് ഷൂട്ടിംഗ് കഴിഞ്ഞ വീണ്ടും വർക്ക് ഔട്ട് തുടങ്ങും. 90 മിനിറ്റ് ജിമ്മിൽ കഠിനമായ പരിശ്രമം, ഇങ്ങനെ പരിശ്രമിച്ചാണ് ഉണ്ണി മുകുന്ദൻ തന്റെ കഥാപാത്രത്തിന് ജീവൻ കൊടുത്തത്. ചന്ദ്രോത്ത് പണിക്കര്‍ എന്ന കഥാപാത്രമായിട്ടാണ് താരം മാമാങ്കത്തിൽ എത്തുന്നത്. ബ്രഹ്മാണ്ഡ ചിത്രത്തിന്റെ നേരത്തെ പുറത്തിറങ്ങിയ ട്രെയിലറില്‍ മമ്മൂട്ടി യോടൊപ്പം ഉണ്ണി മുകുന്ദനും ഏറെ തിളങ്ങി നിന്നിരുന്നു. മാമാങ്കത്തിന്‌റെ മലയാളം പതിപ്പിന് പുറമെ ഹിന്ദിയിലും ഡബ്ബ് ചെയ്തിരിക്കുന്നത് ഉണ്ണി തന്നെയാണ്. പ്രേക്ഷകർ ഏറെ കാത്തിരിക്കുകയാണ് മാമാങ്കത്തിന് വേണ്ടി. യൂണിയയുടെ കരിയറിലെ മികച്ച സിനിമകളിൽ ഒന്നായിരിക്കും മാമാങ്കം.