ഉപ്പും മുളകിലെയും ലച്ചുവിന്റെ തിരിച്ചുവരവ് ആഘോഷമാക്കി ആരാധകർ - മലയാളം ന്യൂസ് പോർട്ടൽ
Film News

ഉപ്പും മുളകിലെയും ലച്ചുവിന്റെ തിരിച്ചുവരവ് ആഘോഷമാക്കി ആരാധകർ

വളരെയധികം സ്വീകാര്യത നേടിയ പരമ്പര ആയിരുന്നു ഉപ്പും മുളകും  അതിലെ ബാലുച്ചേട്ടന്റെ മകളായി നമുക്ക് മുന്നിലേക്ക് എത്തിയ താരം ആയിരുന്നു ജൂഹി,  ലച്ചു എന്നായിരുന്നു താരം അറിയപ്പെട്ടത്, ഇപ്പോഴും എല്ലാവരും താരത്തെ വിളിക്കുന്നത് ലച്ചു എന്ന് തന്നെയാണ്. പിന്നീട് സീരിയലിലെ ലച്ചുവിന്റെ വിവാഹം എല്ലാവരും ഒന്നടങ്കം ആഘോഷമാക്കി മാറ്റുകയായിരുന്നു, വിവാഹത്തിന്റെ ഷൂട്ടിംഗ് നടന്നതിന് പിന്നാലെ താരം സീരിയലിൽ നിന്നും പിന്മാറുകയായിരുന്നു, ഇതിനെപ്രതി നിരവധി ചര്‍ച്ചകളും പ്രേക്ഷകര്‍ സോഷ്യല്‍ മീഡിയ വഴി നടത്തി,  അതിനു പിന്നിൽ പല അഭ്യുഹങ്ങളും പറഞ്ഞു കേട്ടു,

എന്നാൽ അതിനെല്ലാം മറുപടിയുമായി പിന്നീട് ലച്ചു എത്തിയിരുന്നു.പഠനത്തില്‍ ശ്രദ്ധിക്കുന്നതിന് വേണ്ടിയായാണ് ജൂഹി ഉപ്പും മുളകില്‍ നിന്നും പിന്‍മാറിയത്. പ്ലസ് ടു കഴിഞ്ഞ് ഫാഷന്‍ ഡിസൈനിങ്ങിന് ചേര്‍ന്നുവെങ്കിലും ഷൂട്ടിങ് കാരണം പഠനം പാതിവഴിയിലാവുകയായിരുന്നു, അതിനാലാണ് താൻ അഭിനയം നിർത്തിയത് എന്നും താരം പറഞ്ഞരുന്നു, ആ സമയത്ത് തന്നെജൂഹിയും ഡോക്ടർ റോവിനും തമ്മിലുള്ള പ്രണയ ബന്ധം പുറത്തായിയുരുന്നു, അവർ തന്നെയാണ് എല്ലാവരെയും ഈ വിവരം അറിയിച്ചത്, വിവാഹം ഇപ്പോൾ ഇല്ല,

കുറച്ച് നാൾ കഴിഞ്ഞിട്ടേ ഉള്ളു എന്ന് താരങ്ങൾ വ്യ്കതമാക്കിത്തരുന്നു. ഇരുവരും കൂടി ട്രാവൽ വ്‌ളോഗും ചെയ്‌തിരുന്നു, അതിനു പിന്നാലെ സോഷ്യൽ മീഡിയയിൽ ചർച്ച ആയ വാർത്ത ആയിരുന്നു ഇരുവരും വേർപിരിഞ്ഞു എന്ന്. എന്നാൽ ഇതിനോട് രണ്ടുപേരും പ്രതികരിച്ചിരുന്നില്ല, കുറച്ച് നാളുകളായി ലച്ചു സോഷ്യൽ മീഡിയിൽ അധികം സജീവമല്ലായിരുന്നു.

j

ഇപ്പോഴിതാ ജൂഹി റുസ്തഗി വീണ്ടും സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. നടിയുടെ ഏറ്റവും പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രം ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിരിക്കുകയാണ് ജൂഹി. ഷൂട്ട് മോഡിലേക്ക് തിരികെയെത്തി. വീണ്ടും വര്‍ക്ക് ആരംഭിച്ചിരിക്കുകയാണ് എന്നൊക്കെ സൂചിപ്പിച്ച് കൊണ്ടാണ് പുതിയ ചിത്രം ജൂഹി പങ്കുവെച്ചത്. വളരെ കുറച്ച് സമയത്തിനുള്ളില്‍ ഇത് വൈറലായിരിക്കുകയാണ്.

Trending

To Top