എനിക്ക് അനുഭവത്തിൽ വന്നപ്പോൾ ഞാൻ സിനിമയിൽ അഭിനയിച്ച കാര്യങ്ങളെ കുറിച്ച് ഓർത്ത് നാണക്കേട് തോന്നിയിരുന്നു!

മലയാളികളുടെ പ്രിയങ്കരിയായ താരമാണ് ഉർവശി. ഏത് തരം വേഷങ്ങളും തന്റെ കൈകളിൽ ഭദ്രമാണെന്ന് പല തവണ തെളിയിച്ച നടിയാണ് ഉർവശി. നായിക ആണെങ്കിലും, ‘അമ്മ വേഷം ആണെങ്കിലും ഹാസ്യ വേഷങ്ങൾ ആണെങ്കിലും വളരെ മനോഹരമായ…

urvashi about acting

മലയാളികളുടെ പ്രിയങ്കരിയായ താരമാണ് ഉർവശി. ഏത് തരം വേഷങ്ങളും തന്റെ കൈകളിൽ ഭദ്രമാണെന്ന് പല തവണ തെളിയിച്ച നടിയാണ് ഉർവശി. നായിക ആണെങ്കിലും, ‘അമ്മ വേഷം ആണെങ്കിലും ഹാസ്യ വേഷങ്ങൾ ആണെങ്കിലും വളരെ മനോഹരമായ രീതിയിൽ അഭിനയിച്ചു പ്രേക്ഷക ശ്രദ്ധ നേടിയെടുക്കാൻ കഴിവുള്ള നടികളിൽ ഒരാൾ. പലപ്പോഴും ഒരു നായക നടിക്ക് ഇത്ര അനായസമായി ഹാസ്യ വേഷങ്ങൾ കൈകാര്യം ചെയ്യാൻ കഴിയുമോ എന്ന് പ്രേക്ഷകർ പോലും അത്ഭുതപെട്ടിട്ടുണ്ട്. ബാലതാരമായി സിനിമയിലേക്ക് വന്ന താരം അഭിനയരംഗത്ത് പതിറ്റാണ്ടുകൾ പിന്നിട്ടിരിക്കുകയാണ്. നടൻ മനോജ് കെ ജയനെയാണ് ഉർവശി ആദ്യം വിവാഹം ചെയ്തത്. ഈ ബന്ധത്തിൽ ഒരു മകളും ഇവർക്ക് ഉണ്ട്. കുഞ്ഞാറ്റ എന്നാണ് ഇരുവരുടെയും മകളുടെ പേര്. എന്നാൽ മനോജ് കെ ജയനിൽ നിന്നും ബന്ധം വേർപെടുത്തിയ താരം വർഷങ്ങൾക്ക് ഇപ്പുറം മറ്റൊരു വിവാഹം കഴിക്കുകയായിരുന്നു. ഈ ബന്ധത്തിൽ ഒരു മകനും താരത്തിന് ഉണ്ട്. ഇപ്പോൾ ഭർത്താവിനും മകനും ഒപ്പം ചെന്നൈയിൽ സ്ഥിരതാമസമാക്കിയിരിക്കുകയാണ് താരം.

ഇത് വരെയുള്ള തന്റെ സിനിമ ജീവിതത്തിൽ നിന്നും സിനിമയും യഥാർത്ഥ ജീവിതവും തമ്മിലുള്ള വ്യത്യാസം എന്താണെന്ന് പറയുകയാണ് ഉർവശി. സിനിമയിൽ പലപ്പോഴും എനിക്ക് അപൂർവമായാണ് എന്റെ പ്രായത്തിനൊത്ത വേഷങ്ങൾ കിട്ടിയിട്ടുള്ളത്. ഞാൻ എന്റെ പതിമൂന്നാം വയസിൽ ‘അമ്മ വേഷം ചെയ്തിട്ടുണ്ട്. എവിടെയൊക്കെയോ കണ്ട കാര്യങ്ങൾ മനസ്സിൽ വെച്ചാണ് അന്നൊക്കെ ഞാൻ അങ്ങനെ അഭിനയിച്ചത്. അല്ലാതെ പതിമൂന്ന് വയസുള്ള ഒരു കുട്ടിക്ക് എങ്ങനെയാണ് അമ്മയായി അഭിനയിക്കാൻ കഴിയുന്നത്. പ്രസവ വേദന എന്താണെന്ന് എനിക്ക് മനസ്സിലായത് ഞാൻ പ്രസവിച്ചതിനു ശേഷമാണു. അന്ന് ഞാൻ ഓർത്തിരുന്നു. ഇത്രയും കാലം ഞാൻ സിനിമയിൽ എത്ര വലിയ പൊട്ടത്തരം ആണ് അഭിനയിച്ചിരുന്നത് എന്നും എന്റെ അഭിനയം കണ്ടു പ്രസവിച്ച സ്ത്രീകൾ ഒക്കെ എന്ത് വിചാരിച്ചിട്ടുണ്ടാകുമെന്നും.

അത് മാത്രമല്ല, സിനിമയും യഥാർത്ഥ ജീവിതവും തമ്മിൽ വളരെ വലിയ വ്യത്യാസമാണ് ഉള്ളത്. നമ്മുടെ ജീവിതത്തിൽ ഉണ്ടാകുന്ന ഓരോ കാര്യങ്ങളോടും നമ്മൾ എങ്ങനെ സമീപിക്കുന്നു എന്നത് സിനിമയിൽ നമ്മൾ ചെയ്യുന്നതിന് നേരെ വിപരീതമാണ്. എന്റെ അനിയന്റെ അപ്രതീക്ഷിതമായ മരണത്തോടെ ഞാൻ യഥാർത്ഥ ജീവിതത്തിൽ പ്രതികരിച്ചത് എങ്ങനെയാണ് എന്നതാണ് എന്നും ഉർവശി പറഞ്ഞു.