പ്രേഷകരുടെ ആ ചിന്തകളിൽ നിന്ന് വ്യത്യസ്തമായിരിക്കണം എന്ന് ഞാൻ ആഗ്രഹിച്ചു!

മലയാള സിനിമകളിൽ വർഷങ്ങൾ കൊണ്ട് നിറഞ്ഞു നിൽക്കുന്ന താരമാണ് ഉർവശി. അഭിനയത്തിൽ തന്റേതായ കയ്യൊപ്പ് സിനിമയിൽ പതിപ്പിച്ച താരം വളരെ പെട്ടന്നാണ് പ്രേക്ഷക ശ്രദ്ധ നേടിയത്. തന്റെ പതിമൂന്നാം വയസ്സിൽ നായികയായി സിനിമയിലേക്ക് അരങ്ങേറ്റം…

urvashi about education

മലയാള സിനിമകളിൽ വർഷങ്ങൾ കൊണ്ട് നിറഞ്ഞു നിൽക്കുന്ന താരമാണ് ഉർവശി. അഭിനയത്തിൽ തന്റേതായ കയ്യൊപ്പ് സിനിമയിൽ പതിപ്പിച്ച താരം വളരെ പെട്ടന്നാണ് പ്രേക്ഷക ശ്രദ്ധ നേടിയത്. തന്റെ പതിമൂന്നാം വയസ്സിൽ നായികയായി സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച താരം പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും ഇപ്പോഴും ശക്തമായ കഥാപാത്രങ്ങളുമായി സിനിമയിൽ സജീവമാണ്. സിനിമയിൽ മാത്രമല്ല, ജീവിതത്തിലും ശക്തമായ നിലപാടുകൾ തന്നെയാണ് താരത്തിനുള്ളത്. പൊതുവേദികളിൽ എത്തുന്ന താരത്തിന്റെ അഭിപ്രായങ്ങളും സംസാര ശൈലിയും എല്ലാം പലപ്പോഴും ആരാധക ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ  അഭിമുഖത്തിൽ ഉർവശി പറഞ്ഞ കാര്യങ്ങൾ ആണ് ശ്രദ്ധ നേടുന്നത്.

ഞാൻ വളരെ ചെറിയ പ്രായത്തിൽ ആണ് സിനിമയിലേക്ക് വരുന്നത്. ആ സമയത്ത് ആണെങ്കിൽ എനിക്ക് മുന്നേ വന്നിരുന്ന നടികളിൽ പലരും ഒരുപാട് പ്രായം ആയപ്പോൾ ആണ് പത്താം ക്ലാസ്സ് പാസായത് എന്നൊക്കെ പറഞ്ഞു ആളുകൾ കളിയാക്കുന്ന സമയം ആയിരുന്നു. അത് കൊണ്ട് തന്നെ ഞാൻ പഠിച്ചുകൊണ്ടിരിക്കുകയാണെന്നു പറയാൻ എനിക്ക് പേടിയായിരുന്നു.പൊതുവെ വിദ്യാഭ്യാസം ഇല്ലാതവരും പുസ്തകം വായിക്കാത്തവരുമായി സിനിമ താരങ്ങൾ എന്നോരു സംസാരം ആ സമയത്ത് വലിയ രീതിയിൽ തന്നെ ഉണ്ടായിരുന്നു. എന്നാൽ ഞാൻ അങ്ങനെ ആകരുതെന്നും അതിൽ നിന്നും വ്യത്യസ്തമായിരിക്കണം എന്നും എനിക്ക് നിർബന്ധം ഉണ്ടായിരുന്നു. അത് കൊണ്ട് തന്നെ എഴുത്തും വായനയും ഒക്കെ താൽപ്പര്യം ഉള്ളവരോട് ആ വിഷയങ്ങൾ മാത്രമാണ് ഞാൻ സംസാരിച്ചുകൊണ്ടിരുന്നത്. അല്ലാതെ അഭിനയ ജീവിക്കാത്തതെ കുറിച്ചോ സിനിമയെ കുറിച്ചോ അവരോട് സംസാരിക്കാൻ ഞാൻ ആഗ്രഹിച്ചിരുന്നില്ല.

എന്റെ കൂട്ടുകാരുമായുള്ള സംസാരങ്ങളിൽ ഒരിക്കൽ പോലും ഞാൻ സിനിമയെ കുറിച്ച് അവരോട് സംസാരിച്ചിരുന്നില്ല. വീട്ടു വിശേഷങ്ങളും കൂട്ടുകാർക്കിടയിൽ ഉള്ള തമാശകളും മാത്രമായിരുന്നു ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്നത്. അല്ലാതെ ഞാൻ ഒരു സിനിമ നടിയാണെന്നോ സിനിമയെ കുറിച്ച് സംസാരിക്കണം എന്നോ ഒന്നും എനിക്ക് അന്നൊന്നും തോന്നിയിട്ടില്ല. എന്റെ അമ്മയോട് പോലും ഞാൻ ഏറ്റവും കൂടുതൽ സംസാരിച്ചിരുന്നത് പുസ്തകങ്ങളെ കുറിച്ചതും എഴുത്തുകാരെ കുറിച്ചും ഒക്കെ ആയിരുന്നു. പതിമൂന്ന് വയസ്സ് മുതൽ അഭിനയം തുടങ്ങിയ ആൾ ആണ് ഞാൻ. പലപ്പോഴും പ്രായത്തിനേക്കാൾ അധികം പക്വത ഉള്ള കഥാപാത്രങ്ങൾ എനിക്ക് ചെയ്യേണ്ടി വന്നിട്ടുണ്ടെന്നും താരം പറഞ്ഞു.