ആ സിനിമയിൽ നിന്ന് എങ്ങനെ രക്ഷപ്പെടാം എന്നായിരുന്നു അന്ന് ഞാൻ ചിന്തിച്ചത്!

മലയാളികളുടെ പ്രിയങ്കരിയായ താരമാണ് ഉർവശി. ഏത് തരം വേഷങ്ങളും തന്റെ കൈകളിൽ ഭദ്രമാണെന്ന് പല തവണ തെളിയിച്ച നടിയാണ് ഉർവശി. നായിക ആണെങ്കിലും, ‘അമ്മ വേഷം ആണെങ്കിലും ഹാസ്യ വേഷങ്ങൾ ആണെങ്കിലും വളരെ മനോഹരമായ…

മലയാളികളുടെ പ്രിയങ്കരിയായ താരമാണ് ഉർവശി. ഏത് തരം വേഷങ്ങളും തന്റെ കൈകളിൽ ഭദ്രമാണെന്ന് പല തവണ തെളിയിച്ച നടിയാണ് ഉർവശി. നായിക ആണെങ്കിലും, ‘അമ്മ വേഷം ആണെങ്കിലും ഹാസ്യ വേഷങ്ങൾ ആണെങ്കിലും വളരെ മനോഹരമായ രീതിയിൽ അഭിനയിച്ചു പ്രേക്ഷക ശ്രദ്ധ നേടിയെടുക്കാൻ കഴിവുള്ള നടികളിൽ ഒരാൾ. പലപ്പോഴും ഒരു നായക നടിക്ക് ഇത്ര അനായസമായി ഹാസ്യ വേഷങ്ങൾ കൈകാര്യം ചെയ്യാൻ കഴിയുമോ എന്ന് പ്രേക്ഷകർ പോലും അത്ഭുതപെട്ടിട്ടുണ്ട്. ബാലതാരമായി സിനിമയിലേക്ക് വന്ന താരം അഭിനയരംഗത്ത് പതിറ്റാണ്ടുകൾ പിന്നിടുകയാണ് ഇപ്പോൾ. ഉർവ്വശിയുടേതായി ഏറ്റവും ഒടുവിൽ ഇറങ്ങിയ തമിഴ് ചിത്രം സൂരരൈ പോട്ടര് മികച്ച പ്രതികരണമാണ് നേടിക്കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ തന്റെ ആദ്യ ചിത്രത്തിൽ അഭിനയിക്കുമ്പോ ഉണ്ടായ അനുഭവം തുറന്ന് പറയുകയാണ് ഉർവശി.

urvashi about film
urvashi about film

എന്റെ ആദ്യ ചിത്രം ചെയ്തപ്പോൾ തന്നെ എനിക്ക് അഹങ്കാരി എന്ന പേര് ലഭിച്ചിരുന്നു. എനിക്ക് കിട്ടിയ ആദ്യവിമര്ശനവും ആയിരുന്നു അഹങ്കാരി എന്ന ആ പേര്. ആ ചിത്രത്തിൽ അഭിനയിച്ച് കൊണ്ടിരുന്ന സമയത്ത് അവിടെ നിന്നും എങ്ങനെ എങ്കിലും രക്ഷപ്പെട്ടാൽ മതിയെന്നായിരുന്നു എന്റെ മനസ്സിൽ ഉണ്ടായിരുന്നത്. ചിത്രത്തി ഒരു വൈദ്യരുടെ വേഷം ഉണ്ടായിരുന്നു. അത് ചെയ്തിരുന്നത് ഒരു ഫ്രീലാൻസർ ആയിരുന്നു. ആരെയും അനുസരിക്കാത്ത പ്രകൃതക്കാരൻ ആയിരുന്നു അദ്ദേഹം. സംവിധായകൻ പറയുന്ന കാര്യങ്ങൾ പോലും അദ്ദേഹം അനുസരിച്ചിരുന്നില്ല. ഒരു ഗ്രാമപശ്ചാത്തലയിൽ ഒരുക്കിയ ചിത്രം ആയിരുന്നു അത്. അത് കൊണ്ട് തന്നെ ഒരു നാട്ടിൻ പുറത്ത് ആയിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ് നടന്നതും.

എന്റെ വീട്ടിലെ ശീലം ആയിരുന്നു ഏഴു മാണി ആകുമ്പോൾ ഭക്ഷണം കഴിച്ചിട്ട് കുറച്ച് കഴിഞ്ഞു കിടന്ന് ഉറങ്ങുന്നത്. അങ്ങനെ ഞാൻ ഷൂട്ടിങിനും ഏഴു മണി ആകുമ്പോഴേ ഭക്ഷണം കഴിച്ചിട്ട് അവിടെയുള്ള ഏതെങ്കിലും വീട്ടിൽ പോയി കിടന്ന് ഉറങ്ങുമായിരുന്നു. പക്ഷെ സിനിമയുടെ ഷൂട്ടിങ് രാത്രി പതിനൊന്ന് മണിവരെയൊക്കെ കാണുമായിരുന്നു. എന്റെ ഈ സ്വഭാവം കാരം ആ സിനിമാക്കാർ കുറെ ബുദ്ധിമുട്ടിയിട്ടുണ്ട്. അതിലെ ഒരു ഗാനരംഗം ചിത്രീകരിക്കാൻ ഇരുപതിൽ അധികം ദിവസം ആയിരുന്നു വേണ്ടി വന്നത്. ഉറക്കത്തിനിടയിൽ വിളിച്ചാൽ ഞാൻ കിടന്ന് കരയുമായിരുന്നു. അങ്ങനെ  ആണ് അഹങ്കാരി എന്ന പേര് എനിക്ക് വീണത് എന്നും അതിനു പിന്നിൽ ആ ഫ്രീലാൻസർ ആണെന്നും ഉർവശി പറഞ്ഞു.