ഇപ്പോഴത്തെ കുട്ടികളോട് ഒന്നും പറയാന്‍ പറ്റില്ല, പ്രതികരണം എങ്ങിനെയാണെന്ന് ഊഹിക്കാനാവില്ല: സിനിമാ അഭിനയത്തില്‍ ഉര്‍വശി

മലയാള സിനിമയിലെ എക്കാലത്തെയും തിളക്കമാര്‍ന്ന നടിമാരില്‍ മുന്‍പന്തിയിലാണ് നടി ഉര്‍വ്വശിയുടെ സ്ഥാനം. 13-ാം വയസ്സില്‍ ആരംഭിച്ച സിനിമാ അഭിനയം ഇന്നും മുന്നോട്ടുപോകുന്നു. മകളായും കാമുകിയായും ഭാര്യയായും അമ്മയായുമെല്ലാം പതിറ്റാണ്ടുകളുടെ സിനിമാ അഭിനയ പരിചയമാണ് ഉര്‍വ്വശിക്കുള്ളത്.…

മലയാള സിനിമയിലെ എക്കാലത്തെയും തിളക്കമാര്‍ന്ന നടിമാരില്‍ മുന്‍പന്തിയിലാണ് നടി ഉര്‍വ്വശിയുടെ സ്ഥാനം. 13-ാം വയസ്സില്‍ ആരംഭിച്ച സിനിമാ അഭിനയം ഇന്നും മുന്നോട്ടുപോകുന്നു. മകളായും കാമുകിയായും ഭാര്യയായും അമ്മയായുമെല്ലാം പതിറ്റാണ്ടുകളുടെ സിനിമാ അഭിനയ പരിചയമാണ് ഉര്‍വ്വശിക്കുള്ളത്.

എന്നാല്‍ കഴിഞ്ഞ കാലങ്ങളിലേതിനേക്കാള്‍ ഇപ്പോഴത്തെ ജനറേഷനിലെ അഭിനേത്രികളില്‍ വലിയ മാറ്റങ്ങള്‍ പ്രകടമാണെന്ന് വ്യക്തമാക്കുകയാണ് ഉര്‍വ്വശി. ഇപ്പോള്‍ കൂടെ അഭിനയിക്കുന്ന കുട്ടികള്‍ക്ക് ഒന്നും പറഞ്ഞുകൊടുക്കാന്‍ കഴിയില്ലെന്ന് പറയുന്നു ഉര്‍വ്വശി. ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഉര്‍വ്വശിയുടെ പ്രതികരണം.

‘ഇപ്പോള്‍ കൂടെ അഭിനയിക്കുന്ന കുട്ടികള്‍ക്ക് അഭിനയിക്കുന്നതിനെ കുറിച്ച് അങ്ങനെയൊന്നും പറഞ്ഞുകൊടുക്കാറില്ല. ഇങ്ങോട്ട് ചോദിക്കുന്നവര്‍ക്ക് പറഞ്ഞുകൊടുക്കാറുണ്ട്, അല്ലാതെ ആരോടും ഒന്നും പറയാറില്ല. കാരണം, പറഞ്ഞുകൊടുക്കുമ്പോള്‍ അപ്സെറ്റ് ആവുന്നവരുണ്ട്, അതിലും ഭേദം അവരെ ഫ്രീയായിട്ട് വിടുക എന്നുമാത്രമാണ്, ഉര്‍വശി പറയുന്നു.

ഇന്റര്‍വ്യൂവില്‍ മറ്റ് വിഷയങ്ങളിലുള്ള താരത്തിന്റെ പ്രതികരണങ്ങളും ശ്രദ്ധേയമാണ്. ‘ഫുള്‍ സ്‌ക്രിപ്റ്റ് വായിച്ചിട്ടാണ് താന്‍ സിനിമകള്‍ തെരഞ്ഞെടുക്കാറുള്ളതെന്നും താരം പറയുന്നു. കഥ പറയുമ്പോള്‍ അതിലുള്ള സംശയങ്ങള്‍ അവരോട് ചോദിക്കും, ചിലത് മെച്ചപ്പെടുത്താനുണ്ടെങ്കില്‍ സംവിധായകരുടെ സമ്മതത്തോടെയെല്ലാം ചെയ്യാറുണ്ട്. മനസാക്ഷിക്ക് വിരുദ്ധമായി ഒരു സിനിമ ചെയ്യുക എന്ന് പറഞ്ഞാല്‍ അതെനിക്ക് പറ്റില്ല.

പണ്ടൊക്കെ അങ്ങനെ ഒരുപാടുണ്ടായിട്ടുണ്ട്. എല്ലാവരും അച്ഛന്റേയും അമ്മയുടേയും പരിചയക്കാരും ബന്ധുക്കളുമൊക്കെയാവും, കണ്ടന്റ് നല്ലതൊന്നുമാവില്ല, എന്നാല്‍ അവര്‍ക്ക് വേണ്ടി ചെയ്യും. എഫേര്‍ട്ട് എടുത്തിട്ട് പുറത്തുവരാത്ത സിനിമകളുമുണ്ട്. അത് പുറത്തിറങ്ങാത്തതിന് ഒരുപാട് പ്രശ്‌നങ്ങളുണ്ടാകും, പ്രൊഡക്ഷന്‍ സൈഡിലോ അല്ലങ്കില്‍ വേറെന്തെങ്കിലോ ആയിട്ട്, അതില്‍ ഒരു ആര്‍ട്ടിസ്റ്റിന് ഒന്നും ചെയ്യാന്‍ സാധിക്കില്ല,’.

ഇപ്പോള്‍ കൂടെ അഭിനയിക്കുന്ന കുട്ടികള്‍ക്ക് അഭിനയിക്കുന്നതിനെ കുറിച്ച് അങ്ങനെയൊന്നും പറഞ്ഞുകൊടുക്കാറില്ല. ഇങ്ങോട്ട് ചോദിക്കുന്നവര്‍ക്ക് പറഞ്ഞുകൊടുക്കാറുണ്ട്, അല്ലാതെ ആരോടും ഒന്നും പറയാറില്ല. കാരണം, പറഞ്ഞുകൊടുക്കുമ്പോള്‍ അപ്‌സെറ്റ് ആവുന്നവരുണ്ട്, അതിലും ഭേദം അവരെ ഫ്രീയായിട്ട് വിടുക എന്നുമാത്രമാണെന്നും ഉര്‍വശി പറഞ്ഞു.

അടുത്ത ജന്മത്തില്‍ ഉര്‍വ്വശി ആയി തന്നെ ജനിക്കാനാണോ ആഗ്രഹം എന്ന അവതാരകന്റെ ചോദ്യത്തിന് നടി ഉര്‍വ്വശി നല്‍കിയ മറുപടിയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ‘ജനിച്ച് പതിനാല് ദിവസം കഴിഞ്ഞാണ് ഞാന്‍ ഉര്‍വശിയാകുന്നത്. അല്ലാതെ തൊട്ടിലില്‍ നിന്ന് നേരിട്ട് ഉര്‍വശിയായതല്ല. തുടക്ക കാലത്തൊക്കെ ഈ പേര് മാറ്റണമെന്ന് തോന്നിയിട്ടുണ്ട്. അന്ന് ഈ പേര്‍ ആര്‍ക്കുമില്ല, ഇന്നും ആര്‍ക്കും ഈ പേരില്ലയെന്നത് സന്തോഷമുണ്ടാക്കുന്നുണ്ട്,’ ചോദ്യത്തിന് മറുപടിയായി ഉര്‍വ്വശി പറഞ്ഞു.