അന്ന് ഒന്നുകൂടി ഒന്ന് ആലോചിക്കാൻ പലരും എന്നോട് പറഞ്ഞിരുന്നു!

ഏത് തരം വേഷങ്ങളും തന്റെ കൈകളിൽ ഭദ്രമാണെന്ന് പല തവണ തെളിയിച്ച നടിയാണ് ഉർവശി. നായിക ആണെങ്കിലും, ‘അമ്മ വേഷം ആണെങ്കിലും ഹാസ്യ വേഷങ്ങൾ ആണെങ്കിലും വളരെ മനോഹരമായ രീതിയിൽ അഭിനയിച്ചു പ്രേക്ഷക ശ്രദ്ധ…

ഏത് തരം വേഷങ്ങളും തന്റെ കൈകളിൽ ഭദ്രമാണെന്ന് പല തവണ തെളിയിച്ച നടിയാണ് ഉർവശി. നായിക ആണെങ്കിലും, ‘അമ്മ വേഷം ആണെങ്കിലും ഹാസ്യ വേഷങ്ങൾ ആണെങ്കിലും വളരെ മനോഹരമായ രീതിയിൽ അഭിനയിച്ചു പ്രേക്ഷക ശ്രദ്ധ നേടിയെടുക്കാൻ കഴിവുള്ള നടികളിൽ ഒരാൾ. പലപ്പോഴും ഒരു നായക നടിക്ക് ഇത്ര അനായസമായി ഹാസ്യ വേഷങ്ങൾ കൈകാര്യം ചെയ്യാൻ കഴിയുമോ എന്ന് പ്രേക്ഷകർ പോലും അത്ഭുതപെട്ടിട്ടുണ്ട്. ബാലതാരമായി സിനിമയിലേക്ക് വന്ന താരം അഭിനയരംഗത്ത് പതിറ്റാണ്ടുകൾ പിന്നിടുകയാണ് ഇപ്പോൾ. ഉർവ്വശിയുടേതായി ഏറ്റവും ഒടുവിൽ ഇറങ്ങിയ സൂരരൈ പോട്ടര് മികച്ച പ്രതികരണമാണ് നേടിയത്.

ഏത് തരം വേഷങ്ങളും തനിക്ക് അനായാസം വഴങ്ങുമെന്ന് തെളിയിച്ച താരം ഇപ്പോൾ കഴിഞ്ഞകാല സിനിമ ജീവിതത്തിലെ അനുഭവങ്ങൾ തുറന്ന് പറയുകയാണ്. ജഗതീഷിനൊപ്പം സിനിമ ചെയ്തതിന്റ് ഓർമ്മകൾ പങ്കുവെക്കുകയാണ് താരം. ഒരുകാലത്ത് സൂപ്പർസ്റ്റാർ സിനിമകൾ അടക്കി ഭരിച്ചിരുന്ന മലയാളസിനിമയിൽ തികച്ചും ലളിതവും എന്നാൽ കുടുംബത്തിനോട് അടുത്ത് നിൽക്കുന്നതുമായ നായക ചിത്രങ്ങൾ ചെയ്ത് വിജയിപ്പിച്ച താരമാണ് ജഗതീഷ്. കൊമേഡിയൻ മാത്രമല്ല, താൻ ഒരു നല്ല നായക നടൻ കൂടിയാണെന്ന് ജഗതീഷ് പലപ്പോഴും തെളിയിച്ചിട്ടുണ്ട്.

ജഗതീഷ് ചിത്രങ്ങളിൽ ഏറിയ സിനിമകളിലും നായികയായി അഭിനയിച്ചത് ഉർവശി ആയിരുന്നു. എന്നാൽ മലയാള സിനിമയിൽ ആ കാലത്ത് മോഹൻലാലും മമ്മൂട്ടിയും സൂപ്പർസ്റ്റാറുകളായി തിളങ്ങിനിൽക്കുന്ന സമയം ആയിരുന്നു അത്. ആ കാലത് ജഗതീഷിനൊപ്പം സിനിമ ചെയ്യുന്നതിൽ തന്നോട് പലരും വിലക്കിയിരുന്നെന്നു തുറന്ന് പറയുകയാണ് ഉർവശി. മോഹൻലാലിനും മമ്മുട്ടിക്കും സുരേഷ്ഗോപിക്കും ഒപ്പം അഭിനയിച്ച താൻ ജഗതീഷിന്റെ നായികയാവുന്നതിൽ പലർക്കും എതിർപ്പുണ്ടായിരുന്നു. ജഗതീഷിന്റെ നായികയായി അഭിനയിച്ചതുകൊണ്ട് പരിഹാസങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെന്നും ഊർവ്വശി പറയുന്നു.ജഗതീഷിന് ആദ്യമൊക്കെ നായകനായി അഭിനയിക്കാൻ മടിയായിരുന്നു എന്നാൽ ഞാനാണ് ജഗതീഷിന് ധൈര്യം നൽകിയതെന്നും ഊർവ്വശി പറയുന്നു. എന്നാൽ ആ ജഗതീഷ് ചിത്രങ്ങൾ പലതും കുറഞ്ഞ ചിലവിൽ ഒരുക്കിയവയും സാമ്പത്തിക നേട്ടം കൈവരിച്ചവയും ആയിരുന്നു.