ഒരുപാട് തവണ പാർവതിയുടെ അമ്മയുടെ കയ്യിൽ നിന്ന് എനിക്ക് വഴക്ക് കിട്ടിയിട്ടുണ്ട്! - മലയാളം ന്യൂസ് പോർട്ടൽ
Film News

ഒരുപാട് തവണ പാർവതിയുടെ അമ്മയുടെ കയ്യിൽ നിന്ന് എനിക്ക് വഴക്ക് കിട്ടിയിട്ടുണ്ട്!

urvashi about jayaram and parvathy

മലയാളത്തിൽ മാതൃക ദാമ്പത്യം നയിക്കുന്ന താരദമ്പതികളിൽ ഒരാൾ ആണ് ജയറാമും പാർവതിയും. വിവാഹം കഴിഞ്ഞു വർഷങ്ങൾ പിന്നിട്ടിട്ടും ഇവരുടെ ദാമ്പത്യം വിള്ളലുകൾ ഒന്നും വീഴാതെ സുഗമമായി മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഇന്നും മലയാള സിനിമ പ്രേക്ഷകർക്ക് ഇവരുടെ പ്രണയവും വിവാഹവും എല്ലാം ഒരു മാതൃക ആണ്. വിവാഹ ശേഷം പാർവതി സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയാണെങ്കിലും താരത്തിനോടുള്ള സ്നേഹവും ആരാധനയും മലയാളപ്രേഷകർ ഇന്നും കാത്ത് സൂക്ഷിക്കുന്നുണ്ട്. ഇപ്പോൾ ഇവരുടെ പ്രണയകഥയിലെ തന്റെ പങ്ക് തുറന്ന് പറയുകയാണ് ഉർവശി.

അന്ന് ജയറാമും പാർവതിയും തമ്മിൽ പ്രണയത്തിൽ ആകുന്ന സമയം ആയിരുന്നു. ഞങ്ങൾ ഒരുമിച്ച് ഒരു സിനിമ ആ സമയത്ത് ചെയ്തിരുന്നു. അവർക്ക് സപ്പോർട്ട് ചെയ്തു അവരുടെ പ്രണയത്തിന് പിന്തുണ നൽകി കൂടെ നിന്നത് ഞാൻ ആയിരുന്നു. ഷൂട്ടിങ് സെറ്റുകളിൽ വെച്ച് ജയറാം അടുത്തുണ്ടെങ്കിൽ ഞാൻ ഫോണിൽ പാർവതിയെ വിളിച്ച് അവർക്ക് തമ്മിൽ സംസാരിക്കാനുള്ള അവസരം ഉണ്ടാക്കി കൊടുക്കുമായിരുന്നു. മിക്കപ്പോഴും പാർവതിയെ വിളിക്കുമ്പോൾ ഫോൺ എടുത്തിരുന്നത് പാർവതിയുടെ ‘അമ്മ ആണ്. അപ്പോൾ ഞാൻ ആണെന്ന് പറഞ്ഞു അമ്മയോട് സംസാരിച്ചിട്ട് പാർവതിക്ക് ഫോൺ കൊടുക്കുമ്പോൾ ഞാൻ ഫോൺ ജയറാമിന് നൽകി അവരെ കൊണ്ട് സംസാരിപ്പിക്കുമായിരുന്നു. അന്ന് എനിക്ക് പ്രണയം അത്ര വഴങ്ങാത്ത സമയം ആയിരുന്നു. എന്നാൽ പ്രണയിക്കുന്നവർ ഇഷ്ടവും ആയിരുന്നു. അവരുടെ പ്രണയത്തിൽ കുറെ നാളുകൾ ഞാൻ ഒരു ഹംസമായി നടന്നിട്ടുണ്ട്.

അതിന്റെ പേരിൽ പലപ്പോഴും പാർവതിയുടെ അമ്മയുടെ കയ്യിൽ നിന്ന് എനിക്ക് വഴക്കും കിട്ടിയിട്ടുണ്ട്. “നീ ആണ് ഇതെല്ലം ഒപ്പിക്കുന്നത്” എന്നൊക്കെ പറഞ്ഞു പാർവതിയുടെ ‘അമ്മ എന്നെ വഴക്ക് പറഞ്ഞിട്ടുണ്ട്. ഇവരുടെ ഹംസം ഞാൻ ആണെന്ന് സിനിമയിൽ ഒട്ടുമിക്ക പേർക്കും അറിയാമായിരുന്നു. ഇവര് പടത്തിന്റെ ഷോട്ടിങ്ങിൽ വെച്ച് ഡയലോഗ് തെറ്റിക്കുമ്പോൾ അതിനും വഴക്ക് കേട്ടിരുന്നത് ഞാൻ ആയിരുന്നു. പക്ഷെ അതൊക്കെ വളരെ രസകരമായ നിമിഷങ്ങൾ ആയിരുന്നു. ഇന്ന് അതൊക്കെ ഓർക്കുമ്പോൾ ചിരിവരാറുണ്ടെന്നും ഉർവശി പറഞ്ഞു.

Trending

To Top
Don`t copy text!