ചേച്ചിക്ക് എന്നോടുള്ള പിണക്കം മാറ്റിയെടുക്കാൻ എനിക്ക് സാധിച്ചില്ല, വൈറലായി ഉർവശിയുടെ വാക്കുകൾ

മലയാള സിനിമയിലെ പകരം വെക്കാനില്ലാത്ത രണ്ടു അതുല്ല്യ പ്രതിഭകളാണ് ഉർവശിയും കൽപ്പനയും, രണ്ടുപേരും ഒന്നിനൊന്ന് മികച്ചതാണ്, ഈ സഹോദരിമാർക്ക് ആരാധകരും ഏറെയാണ്, കൽപ്പന കോമഡി കൊണ്ട് പ്രേക്ഷരെ കൈയിൽ എടുത്തപ്പോൾ ഉർവശി നായികാ വേഷത്തിൽ…

മലയാള സിനിമയിലെ പകരം വെക്കാനില്ലാത്ത രണ്ടു അതുല്ല്യ പ്രതിഭകളാണ് ഉർവശിയും കൽപ്പനയും, രണ്ടുപേരും ഒന്നിനൊന്ന് മികച്ചതാണ്, ഈ സഹോദരിമാർക്ക് ആരാധകരും ഏറെയാണ്, കൽപ്പന കോമഡി കൊണ്ട് പ്രേക്ഷരെ കൈയിൽ എടുത്തപ്പോൾ ഉർവശി നായികാ വേഷത്തിൽ പ്രേക്ഷരുടെ ശ്രദ്ധ നേടിയെടുത്തി, സീരിയസ് വേഷങ്ങൾ കൊണ്ടും ഇവർ പ്രേക്ഷരുടെ ശ്രദ്ധ ഏറെ നേടിയെടുത്തിരുന്നു. മലയാളത്തിന് പുറമെ അന്യഭാഷകളിലും രണ്ടുപേരും തിളങ്ങി, മലയാളം, തമിഴ്, കന്നഡ തുടങ്ങി നിരവധി ഭാഷകളിൽ ഇരുവരും ഒത്തിരി നല്ല കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. വളരെ വലിയൊരു ഞെട്ടലോടെയായിരുന്നു സിനിമാലോകം കല്പനയുടെ വിയോഗ വാർത്ത കേട്ടത്.

ഇപ്പോൾ ഉർവശിയുടെ ഒരു പഴയ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടുന്നത്, വീഡിയോയിൽ കല്പന ചേച്ചിയുമായുള്ള ബന്ധത്തെക്കുറിച്ചും, പിണക്കങ്ങളും ഇണക്കങ്ങളെക്കുറിച്ചുമെല്ലാം ഉർവ്വശി വെളിപ്പെടുത്തിയിട്ടുണ്ട്.  മഴവിൽ മനോരമയിലെ റിമിടോമി അവതാരക ആയി എത്തിയത് ഒന്നും ഒന്നും മൂന്ന് എന്ന പരുപാടിയിൽ എത്തിയപ്പോൾ ഉർവശി പറഞ്ഞ കാര്യങ്ങൾ ആണ് ഏറെ ശ്രദ്ധ നേടുന്നത്. ഉർവശി കല്പനയെ കുറിച്ച് പറഞ്ഞത് ഇങ്ങനെ

മൂത്ത ചേച്ചിയായത് കൊണ്ടുതന്നെ കല്പന ചേച്ചിയാണ് തന്റെ എല്ലാ കാര്യങ്ങളും നോക്കിയിരുന്നത് എന്നും, ഇടുന്ന ഡ്രെസ് മുതൽ ധരിക്കുന്ന ആഭരണം വരെ തീരുമാനിച്ചിരുന്നത് ചേച്ചി ആയിരുന്നെന്നും താരം ഓർക്കുന്നു. എന്നാൽ ജീവിതത്തിലെ വലിയൊരു കാര്യം കല്പനയോട് പറയാതെ താൻ തീരുമാനിച്ചതിനാൽ അതിന്റെ പേരിൽ ഇരുവർക്കും ഇടയിൽ സൗന്ദര്യപ്പിണക്കം ഉണ്ടായിരുന്നു എന്നാണ് ഉർവ്വശി പറയുന്നത്. അതിന്റെ പേരിൽ ഒത്തിരി കാലം മിണ്ടാതിരുന്നിട്ടുണ്ടെന്നും, എന്തെങ്കിലും പ്രശ്നം വരുമ്പോൾ താൻ അന്നേ പറഞ്ഞതല്ലേ എന്ന് പറയുമായിരുന്നു എന്നും താരം പറയുന്നു. ഒടുവിൽ ഭർത്താവിന്റെ നിർബന്ധപ്രകാരം കല്പനയുമായുള്ള പ്രശ്നങ്ങൾ പറഞ്ഞു തീർക്കാനായി വീട്ടിൽ പോയെന്നും എന്നാൽ അതെ ദിവസമായിരുന്നു കല്പന മരണപ്പെട്ടതെന്നും താരം വെളിപ്പെടുത്തി.

തന്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ സങ്കടം ഉണ്ടാക്കിയത് അനിയന്റെ മരണം ആയിരുന്നു എന്നും താരം പറയുന്നു. അനിയൻ മരിച്ഛ് ദിവസങ്ങൾക്കുള്ളിലായിരുന്നു ഒരു കോമഡി ഷോ അവതരിപ്പിക്കേണ്ടി വന്നതെന്നും, പരിപാടിയിൽ കല്പന ചേച്ചിയും, താനും ജഗതിച്ചേട്ടനും മാത്രമായിരുന്നു ഉണ്ടായിരുന്നതെന്നും താരം വ്യക്തമാക്കുന്നുണ്ട്. ഇപ്പോൾ ഉർവശി കൂടുതലും ‘അമ്മ വേഷമാണ് ചെയ്യുന്നത്, സൂര്യ നായകനായി എത്തിയ സുരൈ പൊട്ട്രു സിനിമയിലെ താരത്തിന്റെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു