അടുത്ത ജന്മത്തിലും ഉര്‍വ്വശി ആകണോ?: ഉര്‍വ്വശിയുടെ മറുപടികേട്ട് തലയില്‍ കൈവെച്ച് ആരാധകര്‍

മലയാള സിനിമയിലെ നായികാ ഇതിഹാസങ്ങളില്‍ നടി ഉര്‍വ്വശിക്കുള്ള സ്ഥാനം വളരെ വലുതാണ്. ചെറുപ്പത്തിലെ സിനിമയില്‍ അഭിനയിച്ചുതുടങ്ങിയ ഉര്‍വ്വശി മലയാളത്തിലെ എല്ലാ മുന്‍നിര നായകന്മാര്‍ക്കൊപ്പവും തിരശ്ശീല പങ്കിട്ടിട്ടുണ്ട്. വര്‍ഷങ്ങളായി തുടരുന്ന തിരക്കേറിയ സിനിമാ ജീവിതവുമായി ഇപ്പോഴും…

മലയാള സിനിമയിലെ നായികാ ഇതിഹാസങ്ങളില്‍ നടി ഉര്‍വ്വശിക്കുള്ള സ്ഥാനം വളരെ വലുതാണ്. ചെറുപ്പത്തിലെ സിനിമയില്‍ അഭിനയിച്ചുതുടങ്ങിയ ഉര്‍വ്വശി മലയാളത്തിലെ എല്ലാ മുന്‍നിര നായകന്മാര്‍ക്കൊപ്പവും തിരശ്ശീല പങ്കിട്ടിട്ടുണ്ട്. വര്‍ഷങ്ങളായി തുടരുന്ന തിരക്കേറിയ സിനിമാ ജീവിതവുമായി ഇപ്പോഴും മുന്നോട്ടുപോവുകയാണ് ഉര്‍വ്വശി.

അടുത്ത ജന്മത്തില്‍ ഉര്‍വ്വശി ആയി തന്നെ ജനിക്കാനാണോ ആഗ്രഹം എന്ന അവതാരകന്റെ ചോദ്യത്തിന് നടി ഉര്‍വ്വശി നല്‍കിയ മറുപടിയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ‘ജനിച്ച് പതിനാല് ദിവസം കഴിഞ്ഞാണ് ഞാന്‍ ഉര്‍വശിയാകുന്നത്. അല്ലാതെ തൊട്ടിലില്‍ നിന്ന് നേരിട്ട് ഉര്‍വശിയായതല്ല.

തുടക്ക കാലത്തൊക്കെ ഈ പേര് മാറ്റണമെന്ന് തോന്നിയിട്ടുണ്ട്. അന്ന് ഈ പേര്‍ ആര്‍ക്കുമില്ല, ഇന്നും ആര്‍ക്കും ഈ പേരില്ലയെന്നത് സന്തോഷമുണ്ടാക്കുന്നുണ്ട്,’ ചോദ്യത്തിന് മറുപടിയായി ഉര്‍വ്വശി പറഞ്ഞു.