മമ്മൂട്ടി തന്ന ധൈര്യം ഇല്ലായിരുന്നു എങ്കിൽ എന്റെ ശബ്ദം സിനിമയിൽ ഉണ്ടാകില്ല ഉർവശി

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഉർവശി. മലയാളത്തിന് പുറമെ തെന്നിദ്ധ്യയിലും താരം പ്രിയപ്പെട്ട നടിമാരുടെ പട്ടികയിൽ ഉണ്ട്. ഇപ്പോൾ ഉർവശിയുടെ ഒരു ഇന്റർവ്യൂയിലെ വാക്കുകളാണ് സോഷ്യൽ മീഡിയിൽ വൈറലായി മാറുന്നത്. തനിക്ക് ഡബ്ബ് ചെയ്യാനുള്ള ധൈര്യം…

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഉർവശി. മലയാളത്തിന് പുറമെ തെന്നിദ്ധ്യയിലും താരം പ്രിയപ്പെട്ട നടിമാരുടെ പട്ടികയിൽ ഉണ്ട്. ഇപ്പോൾ ഉർവശിയുടെ ഒരു ഇന്റർവ്യൂയിലെ വാക്കുകളാണ് സോഷ്യൽ മീഡിയിൽ വൈറലായി മാറുന്നത്. തനിക്ക് ഡബ്ബ് ചെയ്യാനുള്ള ധൈര്യം നൽകിയത് മമ്മൂട്ടി ആയിരുന്നു എന്നാണ് ഉർവശി പറഞ്ഞത്. മാഗസിനായി നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ. തൊണ്ണൂറുകളിൽ മലയാള സിനിമയിൽ തിളങ്ങി നിന്നിരുന്നെങ്കിലും താരം സ്വന്തം ശബ്ദം ഉപയോഗിച്ചിരുന്നില്ല. ഒടുവിൽ മോഹനലാൽ സിബിമലയിൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ഭാരതം എന്ന ചിത്രത്തിലാണ് ഉർവശി സ്വന്തം ശബ്ദം ഉപയോഗിക്കുന്നത്.

മമ്മൂട്ടിയുടെ ധൈര്യത്തിലാണ് സ്വന്തം ശബ്ദം നൽകി എന്നാണ് ഉർവശി പറയുന്നത്. നിനക്ക് നിന്റെ ശബ്ദം തന്നെ ഉപയോഗിച്ച് കൂടെ എന്ന് ചോദിച്ചത് മമ്മൂക്ക ആണ്. അന്നത്തെ പ്രധാന നായികമാരിൽ ആരും തന്നെ സ്വന്തമായി ശബ്ദം നൽകിയിരുന്നില്ല. എല്ലാവർക്കും ഓരോരൊ തിരക്കായതിനാൽ ചെന്നൈയിൽ പോയി ഡബ് ചെയ്യാനുള്ള അവസരം കിട്ടിയിരുന്നില്ല. അന്ന് ചെന്നൈയിൽ ആയിരുന്നു ഭൂരിഭാഗം സിനിമയുടെയും ഡബ്ബിങ് നടന്നിരുന്നത്. ഒരു ദിവസം മമ്മൂക്ക എന്നോട് ചോദിച്ചു നിനക്ക് നിന്റെ ശബ്ദം തന്നെ ഉപയോഗിച്ച് കൂടെ എന്ന്. അങ്ങനെയാണ് ഭരതം എന്ന സിനിമയിൽ ഡബ്ബ് ചെയ്തത്. തന്റെ കഥാപാത്രത്തിന് വേണ്ടി താൻ തന്നെ ഡബ് ചെയ്തോട്ടെ എന്ന് ചോദിച്ചപ്പോൾ സിബി സാർ സമ്മതിച്ചതും എനിക്ക് ധൈര്യമായി. ഇതായിരുന്നു താരത്തിന്റെ പ്രതികരണം.

മോഹന്ലാലിനേക്കാൾ പ്രതിഫലം വാങ്ങിയ താരം !അംബികയുടെ ജീവിതം

Source : Malayalam News