മലയാളം ന്യൂസ് പോർട്ടൽ
Film News

ഒരു പരിധിക്കിപ്പറം സിനിമയിൽ സൗഹൃദങ്ങൾ ഒന്നും തന്നെ ഞാൻ സൂക്ഷിക്കാറില്ല ; കാരണം

ഒട്ടുമിക്ക സൂപ്പർസ്റ്റാറുകളുടെ കൂടെയും അഭിനയിച്ച നടിയാണ് ഉർവ്വശി, നിരവധി ഹിറ്റ് സൈനികൾ ആണ് ഉർവശി ഇതിനോടകം തന്റെ പേരിൽ സ്വന്തമാക്കിയത്. നായികാ വേഷത്തിൽ അഭിനയം തുടങ്ങിയ ഉർവശി ഇപ്പോൾ ‘അമ്മ വേഷങ്ങളിൽ എത്തി ചേർന്നിരിക്കുകയാണ്. സിനിമയിൽ എത്തിയ ഉർവശി മനോജ് കെ ജയനുമായി പ്രണയത്തിൽ ആകുകയും പിന്നീട് സിനിമയിൽ നിന്ന് ഒഴിവായി നിൽക്കുകയും ആയിരുന്നു. എന്നാൽ ഇവരുടെ ദാമ്പത്യം അധിക നാൾ നീണ്ടു നിന്നില്ല, മനോജ്‌ കെ ജയനുമായുള്ള ബന്ധം വേര്‍പെടുത്തിയ ശേഷം ഉർവശി വീണ്ടും സിനിമയില്‍ തിരിച്ചെത്തി.ഇപ്പോൾ നിരവധി കഥാപാത്രങ്ങളുമായി തിരക്കിലാണ് ഉർവ്വശി,

urvashi

സിനിമയിലെ തന്റെ ചില സൗഹൃദങ്ങളെ കുറിച്ച് ഉർവശി പറഞ്ഞ ചില കാര്യങ്ങൾ ഇപ്പോൾ ഏറെ ശ്രദ്ധ നേടുകയാണ്. ഒരു പരിധിക്കിപ്പരം സൗഹൃങ്ങൾ ഒന്നും തന്നെ താൻ സിനിമയിൽ കാത്ത് സൂക്ഷിക്കാറില്ല എന്ന് ഉർവശി പറയുന്നു. “സിനിമയില്‍ നിന്ന് നമുക്ക് അങ്ങനെ നിരന്തരമായ ഒരു സൗഹൃദം വേണമെന്ന് പ്രതീക്ഷിക്കാന്‍ പറ്റില്ല. കാരണം ചിലര്‍ കുറച്ചുനാള്‍ സിനിമയിലുണ്ടാകും, അല്ലേല്‍ അവര്‍ സിനിമ വിട്ടിട്ട് മറ്റൊരു മേഖലയിലേക്ക് പോകും, ചിലര്‍ സജീവമല്ലാതായി പോകും. അതുകൊണ്ട് തന്നെ അപൂർവമായ ചില ബന്ധങ്ങൾ മാത്രമേ സിനിമ മേഖലയിൽ നില നിൽക്കൂ.

എന്റെ ഒപ്പം പ്രവർത്തിച്ചിട്ടുള്ള കുറെ നടിമാർ ഉണ്ട്, അവരെയൊക്ക താൻ വിളിക്കാറുണ്ട് എന്ന് ഉർവശി പറയുന്നു. പക്ഷെ എന്നിരുന്നാലും അതിനെല്ലാം ഒരു പരിധി ഉണ്ട്, സ്വകാര്യ കാര്യങ്ങൾ ചർച്ച ചെയ്യുന്ന രീതിയിൽ ഉള്ള സൗഹൃദങ്ങൾ ഒന്നും തന്നെ ഇല്ല എന്ന് ഉർവശി പറയുന്നു. നമ്മുടെ കാര്യങ്ങളിലോട്ട് അവരെ ഉള്‍പ്പെടുത്താന്‍ നമുക്ക് മടിയാണ്. ഒരു പരിധിക്കപ്പുറമുളള കാര്യങ്ങളില്‍ നമ്മള്‍ അങ്ങനെ അവരെ ഇടപെടുത്താറില്ല. അതുകൊണ്ട് നമുക്കും അവരുടെ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ വെയ്ക്കാന്‍ കഴിയില്ല. സിനിമയിലെ എന്റെ സുഹൃത്ത് ബന്ധങ്ങൾ ഇങ്ങനെയാണ് എന്ന് ഉർവശി പറയുന്നു.

Related posts

ഉര്‍വശി ചേച്ചിയോട് ‘കട്ട്’ പറയാന്‍ വളരെ ബുദ്ധിമുട്ടാണ് – അനൂപ് സത്യൻ

WebDesk4

ദിലീപിന്റെ ഭാര്യയായി ഉര്‍വശി! പുതിയ സിനിമകളുടെ വിശേഷങ്ങളുമായി നാദിർഷ!

Main Desk

ശോഭനയും ഉർവശിയും വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്നു; ദുൽഖർ ചിത്രത്തിൽ വമ്പൻ താര നിര

Webadmin