‘പടത്തിന്റെ പൂജയുടെ അന്ന് ഇതൊക്കെയാണോ ചോദിക്കുന്നത് ബഹുമാനപ്പെട്ട മാതൃഭൂമി’? ഉര്‍വശി

ഉര്‍വ്വശി- ഇന്ദ്രന്‍സ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആശിഷ് ചിന്നപ്പ സംവിധാനം ചെയ്യുന്ന ജലധാര പമ്പ് സെറ്റ് സിന്‍സ് 1962 എന്ന ചിത്രം ആരംഭിച്ചു. പൂജയും സ്വിച്ചോണ്‍ കര്‍മ്മവും ചോറ്റാനിക്കര ദേവീ ക്ഷേത്രാങ്കണത്തില്‍ വച്ചാണ് നടന്നത്.…

ഉര്‍വ്വശി- ഇന്ദ്രന്‍സ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആശിഷ് ചിന്നപ്പ സംവിധാനം ചെയ്യുന്ന ജലധാര പമ്പ് സെറ്റ് സിന്‍സ് 1962 എന്ന ചിത്രം ആരംഭിച്ചു. പൂജയും സ്വിച്ചോണ്‍ കര്‍മ്മവും ചോറ്റാനിക്കര ദേവീ ക്ഷേത്രാങ്കണത്തില്‍ വച്ചാണ് നടന്നത്. പൂജയ്ക്ക് ശേഷം ഇന്ദ്രന്‍സും ഉര്‍വശിയും മാധ്യമങ്ങളോട് സംസാരിച്ചു. മലയാള സിനിമയില്‍ സ്ത്രീകള്‍ സുരക്ഷിതരാണോ ജോലിചെയ്യാനുള്ള സാഹചര്യമുണ്ടോയെന്ന ചോദ്യത്തിന് ഉര്‍വശിയുടെ മറുപടി ഇങ്ങനെയായിരുന്നു.

‘നല്ലൊരു അമ്പലത്തിന്റെ പരിസരമാണ്, എല്ലാവരും സുരക്ഷിതരായിരിക്കട്ടെ, എപ്പോഴും സ്ത്രീകള്‍ സുരക്ഷിതരാണ്, അല്ലാത്ത പ്രശ്‌നങ്ങളുണ്ടായാല്‍ അത് പരിഹരിക്കപ്പെടാനുള്ള സാഹചര്യമുണ്ട്. അല്ലാത്ത കാര്യങ്ങള്‍ പുറത്തു വരുമ്പോള്‍ നിങ്ങള്‍ അറിയുന്നുണ്ട്. അതിന്റെ നടപടിക്രമങ്ങള്‍ എല്ലാം നടക്കുന്നുണ്ടെന്ന് അറിയുന്നതും സന്തോഷം തന്നെ. ദയവു ചെയ്ത് ഈ പടത്തിന്റെ പൂജയുടെ അന്ന് ഇതൊക്കെയാണോ ചോദിക്കുന്നത് ബഹുമാനപ്പെട്ട മാതൃഭൂമി. അതാണോ.. ഈ പടം നന്നായി വരാന്‍ പ്രാര്‍ത്ഥിക്കുക.. അനുഗ്രഹിക്കുക..

https://youtu.be/IzlZE4MCzH0

വണ്ടര്‍ഫ്രെയിംസ് ഫിലിം ലാന്‍ഡിന്റെ ബാനറില്‍ ബൈജു ചെല്ലമ്മ, സാഗര്‍, സംഗീത ശശിധരന്‍, ആര്യ പൃഥ്വിരാജ് എന്നിവര്‍ ചേര്‍ന്നാണ് ജലധാര പമ്പ് സെറ്റ് സിന്‍സ് 1962 ന്റെ നിര്‍മ്മാണം.വിശ്വജിത് ഒടുക്കത്തില്‍ ആണ് ഛായാഗ്രാഹകന്‍. തിരക്കഥ, സംഭാഷണം ആശിഷ് ചിന്നപ്പ, പ്രജിന്‍ എം പി, കഥ സാനു കെ ചന്ദ്രന്‍, സംഗീതം, പശ്ചാത്തല സംഗീതം കൈലാസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബിജു കെ തോമസ്, എഡിറ്റിംഗ് രതിന്‍ രാധാകൃഷ്ണന്‍, കലാസംവിധാനം ദിലീപ് നാഥ്, മേക്കപ്പ് സൈനൂപ് രാജ്, ഗാനരചന മനു മഞ്ജിത്, വസ്ത്രാലങ്കാരം അരുണ്‍ മനോഹര്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ രാജേഷ് അടൂര്‍, സൗണ്ട് ഡിസൈന്‍ ധനുഷ് നായനാര്‍, ഓഡിയോഗ്രാഫി വിപിന്‍ നായര്‍, കാസ്റ്റിംഗ് ഡയറക്ടര്‍ ജോഷി മേടയില്‍, വിഎഫ്എക്സ് ശബരീഷ് ലൈവ് ആക്ഷന്‍ സ്റ്റുഡിയോസ്, സ്റ്റില്‍സ് നൗഷാദ് കണ്ണൂര്‍, പബ്ലിസിറ്റി ഡിസൈന്‍ 24 എഎം, പിആര്‍ഒ എ എസ് ദിനേശ്.