ആദ്യ ചിത്രത്തിലൂടെ നയന്‍സിന്റെ റെക്കോര്‍ഡ് പ്രതിഫലം മറികടന്ന് ഉര്‍വശി

തെന്നിന്ത്യയുടെ ലേഡി സൂപ്പര്‍സ്റ്റാറിന്റെ റെക്കോര്‍ഡ് പ്രതിഫലം മറികടന്ന് ഉര്‍വശി റൗതേല. പുതിയ ചിത്രത്തില്‍ 10 കോടി രൂപയാണ് നയന്‍താരയുടെ പ്രതിഫലം. ഇപ്പോഴത്തെ റിപ്പോര്‍ട്ടുകള്‍ പറയുന്നത് നയന്‍താരയല്ല തമിഴില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്നത് എന്നാണ്.

‘ദ ലജന്‍ഡ’ിലൂടെ ഉര്‍വശി റൗതേലയാണ് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരമായിരിക്കുന്നത്. ശരവണ സ്റ്റോഴ്സ് ഉടമ അരുള്‍ ശരവണന്‍ നായകനായ ‘ദ ലജന്‍ഡ്’ എന്ന ചിത്രത്തില്‍ ഉര്‍വശി റൗതേലയ്ക്ക് ലഭിച്ചത് 20 കോടി രൂപയാണ് എന്നാണ് റിപ്പോര്‍ട്ട്. ഹിന്ദി താരമായ ഉര്‍വശിയുടെ ആദ്യ തമിഴ് ചിത്രം കൂടിയാണ് ലെജന്‍ഡ്.

പത്ത് വര്‍ഷമായി തെന്നിന്ത്യന്‍ സിനിമാ ലോകം അടക്കി വാഴുന്ന, നയന്‍സ് എന്ന് വിളിക്കുന്ന നയന്‍താര, വിഘ്‌നേഷുമായുള്ള വിവാഹ ശേഷമാണ് പ്രതിഫലം ഉയര്‍ത്തിയത്.

ഷാറുഖ് ഖാനൊപ്പം അഭിനയിച്ച ജവാന്‍ എന്ന ചിത്രമാണ് നയന്‍താരയുടെ പുതിയ ചിത്രം. ജവാനില്‍ നയന്‍താരയ്ക്ക് ലഭിച്ചത് 7 കോടി രൂപയാണ്. അടുത്തതായി നായികാപ്രാധാന്യമുള്ള ഒരു ചിത്രത്തിലാണ് നയന്‍താര അഭിനയിക്കുക. പത്ത് കോടി രൂപയാണ് താരം പ്രതിഫലമായി ചോദിച്ചതെന്ന് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Previous articleപോപ്പ് താരം ഷാക്കിറയ്‌ക്കെതിരെ 117 കോടിയുടെ നികുതി വെട്ടിപ്പ് കേസ്; 8 വര്‍ഷം തടവ്?
Next articleരണ്‍ബീര്‍ കപൂറിന്റെ ഷൂട്ടിങ് സെറ്റില്‍ വന്‍ തീപിടിത്തം! യുവാവ് മരിച്ചു