നയന്‍താരയേക്കാള്‍ ഇരട്ടി പ്രതിഫലം തമിഴില്‍ വാങ്ങി നായിക; അരങ്ങേറ്റ ചിത്രത്തിന് വാങ്ങിയത് 20 കോടി

തെന്നിന്ത്യയിലെ സൂപ്പര്‍ താരമാണ് നയന്‍താര. 10 കോടി രൂപയാണ് പുതിയ ചിത്രത്തില്‍ നയന്‍താരയ്ക്ക് പ്രതിഫലം. എന്നാല്‍ തമിഴില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്നത് നയന്‍താരയല്ല. ഉര്‍വ്വശി റൗട്ടേലയാണ്. നയന്‍താരയേക്കാള്‍ ഇരട്ടിയാണ് ഉര്‍വശി റൗട്ടേലയുടെ പ്രതിഫലം.

Nayanthara22

ശരവണ സ്റ്റോഴ്സ് നിര്‍മ്മിച്ച അരുള്‍ ശരവണന്‍ നായകനായ ‘ദി ലെജന്‍ഡ്’ എന്ന ചിത്രത്തിന് ഉര്‍വശി റൗട്ടേല വാങ്ങിയത് 20 കോടി രൂപയാണ്. ഹിന്ദി താരം ഉര്‍വ്വശിയുടെ ആദ്യ തമിഴ് ചിത്രമാണ് ലെജന്‍ഡ്.

കഴിഞ്ഞ പത്ത് വര്‍ഷമായി തെന്നിന്ത്യന്‍ ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന നായികയാണ് നയന്‍താര. ഷാരൂഖ് ഖാന്റെ ജവാന്‍ ആണ് നയന്‍താരയുടെ വരാനിരിക്കുന്ന ചിത്രം. ജവാനുവേണ്ടി നയന്‍താര ഏഴു കോടി രൂപ പ്രതിഫലം വാങ്ങിയതായി തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

നായികാപ്രാധാന്യമുള്ള ചിത്രത്തിലാണ് നയന്‍താര അടുത്തതായി അഭിനയിക്കുന്നത്. 10 കോടി രൂപയാണ് താരം പ്രതിഫലമായി ആവശ്യപ്പെട്ടതെന്നും നിര്‍മ്മാതാക്കള്‍ ഇത് സമ്മതിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Previous articleഇനി ആ സംശയം വേണ്ട; മഹാവീര്യറിന് പുതിയ ക്ലൈമാക്‌സ്
Next article‘അവന് ചമ്മലാ..അവനെ വിട്ടേക്കു’.. മകനൊപ്പം പാപ്പന്‍ കാണാനെത്തി നൈല ഉഷ