Home Film News ഈ ഒരു നടനെ ഇത്രയും കഴിവുണ്ടെന്ന് താൻ അറിഞ്ഞിരുന്നില്ല! ഇന്ദ്രൻസിന് കുറിച്ച് ഉർവശി 

ഈ ഒരു നടനെ ഇത്രയും കഴിവുണ്ടെന്ന് താൻ അറിഞ്ഞിരുന്നില്ല! ഇന്ദ്രൻസിന് കുറിച്ച് ഉർവശി 

ഉർവശിയും, ഇന്ദ്രൻസും ഒന്നിച്ചു അഭിനയിച്ച പുതിയ ചിത്രമാണ് ‘ജലധാര പമ്പ് സെറ്റ് സിൻസ് 1962’. ചിത്രത്തിലെ ഇന്ദ്രൻസിന്റെ മികച്ച അഭിനയത്തെ കുറിച്ച്   തുറന്നു പറയുകയാണ്  ഉർവശി. താൻ ആദ്യം ഒരു കോസ്റ്റ്യൂ൦ മർ ആയിട്ട് മാത്രമാണ് കണ്ടിരുന്നത്, അതിനു ശേഷം അദ്ദേഹം നല്ലൊരു കോമഡിയൻ ആയി മാറുക ആയിരുന്നു, സാധാരണ സിനിമയിൽ ആദ്യം ഒരു വേഷം ചെയ്യ്തു കഴിഞ്ഞാൽ പിന്നീട് ലഭിക്കുന്നതെല്ലാം അത്തരം വേഷങ്ങൾ മാത്രമായിരിക്കും ഉർവശി പറയുന്നു.

അദ്ദേഹത്തെ  ഞാൻ ആ രീതിയിൽ ആയിരുന്നു കണ്ടിരുന്നത്. തന്റെ കൂടെയും ചില കോമഡി സിനിമകൾ അദ്ദേഹം ചെയ്യ്തിട്ടുണ്ട്, എന്നാൽ ഈ ഒരു നടനെ ഇത്രയും കഴിവുണ്ടായിരുന്നോ എന്ന് പോലും അറിയുന്നത് ജലധാര എന്ന ഈ ചിത്രത്തിലൂടെ ആണ്, ഇത്രയും കാലിബർ ആയ നടനെ ആയിരുന്നല്ലോ അന്ന് അങ്ങനെ ഉപയോഗിച്ചത് ഉർവശി പറയുന്നു.

അതുപോലെ ഇപ്പോളത്തെ പ്രേക്ഷകരോട്  തനിക്ക് അഭിമാനം ആണ് തോന്നാറുള്ളത് കാരണം ഒരു സിനിമയിൽ ഒരു നടൻ ആദ്യം ഏതു ഇമേജിൽ ആണോ എത്തിയത് ആ ഇമേജിൽ തന്നെ കിടക്കും, എന്നാൽ ഇന്നത്തെ തലമുറ അത് അംഗീകരിക്കുന്നുണ്ടല്ലോ, അല്ലെങ്കിൽ ഇന്ദ്രൻസ് ചേട്ടനെ പോലെയുള്ളവരെ അവർക്ക് അങ്ങനെ കാണാൻ സാധിക്കില്ല, ഉർവശി പറയുന്നു.

 

Exit mobile version