പപ്പായയെ വെറും നിസ്സാരനായി കാണരുത്, പപ്പായ കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ

പലതരത്തിലുള്ള അസുഖങ്ങൾക്ക് അടിമകളാണ് ഇന്നത്തെ മനുഷ്യ രാശി, രോഗങ്ങളുടെ പിടിയിൽ നിന്നും രക്ഷനേടാൻ എല്ലാവിധ മാര്ഗ്ഗങ്ങളും നാം പ്രയോഗിക്കുന്നുണ്ട്, എന്നിരുന്നാലും ഇവയൊന്നും നമ്മളെ വിട്ട് മാറില്ല, ഇപ്പോൾ യുവാക്കളില്‍ പോലും കണ്ടു വരുന്ന ഒരു…

പലതരത്തിലുള്ള അസുഖങ്ങൾക്ക് അടിമകളാണ് ഇന്നത്തെ മനുഷ്യ രാശി, രോഗങ്ങളുടെ പിടിയിൽ നിന്നും രക്ഷനേടാൻ എല്ലാവിധ മാര്ഗ്ഗങ്ങളും നാം പ്രയോഗിക്കുന്നുണ്ട്, എന്നിരുന്നാലും ഇവയൊന്നും നമ്മളെ വിട്ട് മാറില്ല, ഇപ്പോൾ യുവാക്കളില്‍ പോലും കണ്ടു വരുന്ന ഒരു പ്രശ്‌നമാണ് രക്തത്തില്‍ യൂറിക് ആസിഡ് ഉയരുന്നത്. ശരീര കോശങ്ങളില്‍ ഉല്പാദിപ്പിക്കപ്പെടുന്നതോ, ഭക്ഷണത്തിലൂടെ ശരീരത്തിലെത്തുന്നതോ ആയ പ്യൂരിനുകള്‍ എന്ന നൈട്രജന്‍ സംയുക്തങ്ങള്‍ വിഘടിച്ചാണ് ശരീരത്തില്‍ യൂറിക് ആസിഡ് ഉണ്ടാകുന്നത്.  ഇതുമൂലം നമ്മുടെ കൈകാൽ മുട്ടിനും കണങ്കാലിലുമെല്ലാം നീരു വരുന്നു.

ഇതിനുള്ള മരുന്ന് നമ്മുടെ വീട്ടിൽ തന്നെ നമുക്കുണ്ടാക്കാം, ഇതിനായി ഒരു പച്ചപപ്പായ എടുത്തു നന്നായി കഴുകി വൃത്തിയാക്കിയ ശേഷം തൊലി കളയാതെ ഒരു പാത്രത്തിലേയ്ക്ക് ചെറുതായി നുറുക്കി എടുക്കണം. ഇതിലേക്ക് ആറു ഗ്ലാസ് വെള്ളം ഒഴിച്ചു കൊടുക്കണം. ശേഷം ഇത് അടുപ്പില്‍ വെച്ച്‌ നന്നായി തിളപ്പിച്ച്‌ എടുക്കണം. ആറ് ഗ്ലാസ് വെളളം തിളപ്പിച്ച്‌ കുറുക്കി ഒരു ഗ്ലാസ് വെള്ളം ആക്കി മാറ്റണം. ഇത് ദിവസവും വെറും വയറ്റില്‍ അല്ലെങ്കില്‍ ഭക്ഷണത്തിന് അര മണിക്കൂര്‍ മുന്‍പോ അല്ലെങ്കില്‍ ഭക്ഷണം കഴിച്ച്‌ മണിക്കൂറിനു ശേഷമോ കഴിയ്ക്കണം.

ഇത് തുടര്‍ച്ചയായി രണ്ടാഴ്ച കഴിക്കുകയാണെങ്കില്‍ യൂറിക് ആസിഡ് നമുക്ക് നിയന്ത്രിക്കാനാവും. ഒരുപാട് ഗുണങ്ങളുള്ള പപ്പായ ശരീരത്തിന് ഏറ്റവും നല്ലതാണ്. കൂടാതെ ദിവസവും ധാരാളം വെള്ളം കുടിക്കുന്നതും ശരീരത്തിലെ യൂറിക് ആസിഡിന്റെ അളവ് നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു