ഉത്രയ്ക്ക് ഇന്ന് നീതി ലഭിക്കുമോ ? വിധി വരുന്നത് കാത്ത് മലയാളികൾ!

കേരള ജനതയെ ഒന്നടങ്കം കണ്ണ് നീരിൽ ആഴ്ത്തിയ ഉത്തര വധ കേസിൽ കൊല്ലം ആറാം അഡീഷണൽ സെക്ഷൻ കോടതി ഇന്ന് വിധി പറയുന്നു.ഉഗ്ര വിഷമുള്ള പാമ്പിനെ കൊണ്ട് ഭർത്താവ് സൂരജ് ഉത്തരയെ കടിപ്പിച്ചു കൊലപ്പെടുത്തിയെന്നാണ്…

kollam-uthra01

കേരള ജനതയെ ഒന്നടങ്കം കണ്ണ് നീരിൽ ആഴ്ത്തിയ ഉത്തര വധ കേസിൽ കൊല്ലം ആറാം അഡീഷണൽ സെക്ഷൻ കോടതി ഇന്ന് വിധി പറയുന്നു.ഉഗ്ര വിഷമുള്ള പാമ്പിനെ കൊണ്ട് ഭർത്താവ് സൂരജ് ഉത്തരയെ കടിപ്പിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്.അതെ പോലെ തന്നെ കേരള പോലീസ് വളരെ വിശദമായ നടത്തിയ അന്വേഷണത്തിലാണ് ഭാര്യയെ കൊല്ലുവാൻ വേണ്ടി തന്നെ ഭർത്താവ് സൂരജ് രണ്ട് പ്രാവിശ്യം പാമ്പിനെ കൊണ്ട് കടുപ്പിച്ചു എന്ന സത്യം പുറത്ത് വന്നത്.അതെ പോലെ ഉത്രയ്ക്ക് നീതി ലഭിക്കും എന്ന പ്രതീക്ഷയിൽ തന്നെയാണ്‌ കുടുംബവും അതെ പോലെ നാട്ടുകാരും.ക്രൈംബ്രാഞ്ച് സംഘം കൊലപാതകത്തിന്റെ ശൈലി മനസ്സിലാക്കുവാൻ വേണ്ടി നടത്തിയ ഏറ്റവും വിശദമായ ഡമ്മി പരീക്ഷണത്തിലാണ് ഈ മരണത്തിന് സംബന്ധിച്ച് കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കുവാൻ കഴിഞ്ഞത്.

kollam-uthra1
kollam-uthra1

150 സെന്റിമീറ്റര്‍ നീളത്തിലുള്ള പാമ്പാണ് ഉത്രയെ കടിച്ചത്.1.7 അല്ലെങ്കിൽ 1.8 സെന്റിമീറ്റർ മുറിവ് മാത്രമേ ഇത്രയും നീളമുളള മൂര്‍ഖന്‍ പാമ്പ് കടിച്ചാൽ ഉണ്ടാകുകയുള്ളൂ.അതെ പോലെ എടുത്തു പറയേണ്ട ഒരു പ്രത്യേകത എന്തെന്നാൽ പ്രതി സൂരജ്  മൂര്‍ഖന്റെ പത്തിയില്‍ വളരെ ശക്തിയായി തന്നെ പിടിച്ച് കടിപ്പിച്ചപ്പോളാണ് ഉത്രയുടെ ശരീരത്തില്‍ 2.3, 2.8 സെന്റിമീറ്റര്‍ എന്ന  നിലയിൽ മുറിവുകൾ ഉണ്ടായത്. ഇങ്ങനെയൊരു കാരണത്തിൽ എത്തി ചേരുന്നത് ഡമ്മി പരീക്ഷണത്തിലൂടെ തന്നെയാണ്.കേസുമായി ബന്ധപ്പെട്ട വിചാരണക്കിടയിൽ പ്രോസിക്യൂഷന്റെ ഭാഗത്ത് നിന്നും 87 സാക്ഷികൾ, 286 രേഖകൾ, 40 തോണ്ടിമുതലുകൾ എന്നിവ ഹാജരാക്കിയിരുന്നു.അതെ പോലെ വളരെ പ്രധാനമായും പ്രതിഭാഗത്ത് നിന്നും മൂന്ന് സാക്ഷികൾ, 24 രേഖകൾ മൂന്ന് സിഡി എന്നിവയും ഹാജറാക്കിയിരുന്നു.

kollam-uthra
kollam-uthra

2020 ഫെബ്രുവരി 29നു ആയിരുന്നു ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിക്കാനുള്ള ആദ്യത്തെ ശ്രമം നടത്തിയത്. പക്ഷെ എന്നാൽ രണ്ടാം ശ്രമം 2020 മാർച്ച് രണ്ടിന് നടക്കുകയും ഉത്രയ്ക്ക് പാമ്പിൻറെ കടിയേൽക്കുകയുമായിരുന്നു. തിരുവല്ല പുഷ്പഗിരി ആശുപത്രിയിൽ മൂന്നാഴ്ചത്തെ വിശദമായ ചികിത്സയ്ക്കു ശേഷം ഉത്ര അഞ്ചലിലുള്ള വീട്ടിലേക്ക് വന്നിരുന്നു. അവിടെ കഴിഞ്ഞു വരുമ്പോൾ ആയിരുന്നു രാത്രിയില്‍ ഉറങ്ങി കിടന്ന ഉത്രയെ അതീവ വിഷമുള്ള മൂര്‍ഖൻ പാമ്പിനെ കൊണ്ട് കടിപ്പിക്കുന്നത്.ഈ സംഭവം നടക്കുന്നത് മെയ് ആറിന് രാത്രിയിലാണ്.മറ്റൊരു കാര്യം എന്തെന്നാൽ സൂരജിന് മൂര്‍ഖൻ പാമ്പിനെ നൽകിയ പാമ്പ് പിടുത്തക്കാരനായ സുരേഷിനെ ഈ കേസിൽ മാപ്പ് സാക്ഷിയാക്കി.അതെ പോലെ ഇന്ന് വിധി പറയുന്നത് കൊലപാതകക്കേസില്‍ മാത്രമാണ്. വളരെ പ്രധാനമായും വനംവകുപ്പ് റജിസ്റ്റര്‍ ചെയ്ത കേസും ഗാര്‍ഹികപീഡനക്കേസും കോടതിയുടെ നടപടി ക്രമങ്ങളിലാണ്.