ഗർഭം ധരിക്കാൻ ഒരുപാട് പേരെ സഹായിച്ചു എന്ന് ഉത്തര ഉണ്ണി, വിവരക്കേട് പറയാതെ എന്ന് സോഷ്യൽ മീഡിയ

നടിയും നർത്തകിയുമായ ഉത്തര ഉണ്ണി വിവാഹിതയായി.  കുറച്ച് ദിവസങ്ങൾക്ക് മുൻപായിരുന്നു ഉത്തരയുടെ വിവാഹം, ബംഗളുരുവിൽ ബിസിനസുകാരനായ നിതേഷ് നായരാണ് ഉത്തരയുടെ ഭർത്താവ്, കോവിഡ് മാനദണ്ഡം പ്രകാരം നടത്തിയ വിവാഹത്തിൽ വരന്‍റെയും വധുവിന്‍റെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.അറിയപ്പെടുന്ന ഭരതനാട്യം നർത്തകിയായിരുന്ന ഉത്തര ഉണ്ണി വവ്വാൽ പശങ്ക എന്ന തമിഴ് ചിത്രത്തിലൂടെയാണ് സിനിമയിലേക്കു കടന്നു വരുന്നത്. അതിനു ശേഷം ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത ഇടവപ്പാതി എന്ന സിനിമയിലൂടെയാണ് മലയാളത്തിൽ ഉത്തര ഉണ്ണിയുടെ അരങ്ങേറ്റം. സോഷ്യൽ മീഡിയയിൽ സജീവമായ ഉത്തര ഉണ്ണി പങ്കുവെക്കുന്ന വിശേഷങ്ങൾ എല്ലാം ഏറെ ശ്രദ്ധ നേടാറുണ്ട്, കഴിഞ്ഞ ദിവസം ഉത്തര ഒരു പോസ്റ്റ് ഷെയർ ചെയ്തിരുന്നു, ഡാൻസ് കളിക്കുന്നത് ഗര്ഭധാരണം നടക്കാൻ എളുപ്പമാക്കും എന്നായിരുന്നു ഉത്തര പറഞ്ഞത്.

തന്റെ ഡാൻസ് സ്‌കൂളിൽ വന്ന പല വിദ്യാർത്ഥികളും ഡാൻസിൽ കൂടി പിസിഓ ഡി എന്ന അസുഖത്തെ ഇല്ലാതാക്കുകയും അവർ ഗർഭം ധരിക്കുകയും ചെയ്തു എന്നാണ് ഉത്തര പറഞ്ഞത്. എന്നാൽ ഈ പോസ്റ്റ് വൈറൽ ആയതിനെ തുടര്ന്ന നിരവധി പേരാണ് താരത്തിനെ വിമര്ശിച്ച് എത്തുന്നത്, ഡാൻസ് കളിച്ചാൽ ഗർഭം ഉണ്ടാകും പോലും, ഇങ്ങനെ വിവരക്കേട് പറയല്ലേ എന്നൊക്കെയാണ് താരത്തിന്റെ ഈ പോസ്റ്റിനെ കളിയാക്കി സോഷ്യൽ മീഡിയ രംഗത്ത് എത്തിയിരിക്കുന്നത്.

ഇത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ടോ ഇല്ലയോ എന്നൊന്നും അറിയില്ല എങ്കിലും, PCOD, PMS, ഗർഭധാരണത്തിലെ പ്രശ്നങ്ങൾ തുടങ്ങി സ്ത്രീകൾ അഭിമുഖീകരിക്കുന്ന ഇത്തരം പ്രശ്നങ്ങൾ നൃത്തം കൊണ്ട് പരിഹരിക്കാൻ കഴിയും. ഒട്ടുമിക്ക നർത്തകിമാർക്കും സുഖപ്രസവമാണ് ഉണ്ടാകാറ്. ഏറ്റവും വലിയ ഉദാഹരണം എന്റെ അമ്മ തന്നെയാണ്. മൂന്നു പതിറ്റാണ്ട് മുൻപ്, ആധുനിക സൗകര്യങ്ങൾ കുറവായിരുന്ന അന്ന് എന്റെ ‘അമ്മക്ക് നോർമൽ ഡെലിവറി ആയിരുന്നു.ഇപ്പോഴും അമ്മ പറയും അന്ന് വലിയ വേദനയൊന്നും ഉണ്ടായിരുന്നില്ല എന്ന്. ഇത് ഞങ്ങളിൽ പലർക്കും വിശ്വസിക്കാൻ പോലും കഴിയുന്നില്ല. PCOD, ക്രമമല്ലാത്ത ആർത്തവം തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടായിരുന്നു എന്റെ കുറെ വിദ്യാർത്ഥികൾ ഇപ്പോൾ അതെല്ലാം ശരിയായി എന്ന് പറയാറുണ്ട്.

അതുപോലെ ആർത്തവ സമയം അതികഠിനമായ വേദന അനുഭവിച്ചിരുന്ന പലരും ഇപ്പോൾ അതും കുറവുണ്ട് എന്ന് സാക്ഷ്യം പറയാറുണ്ട്. കുറച്ചു വർഷങ്ങളായി എന്റെ സ്റ്റുഡന്റ്സിൽ പലരും ഗർഭിണികളായ ശേഷം ക്ലാസ് നിർത്തിയിട്ടുണ്ട്. ഇതുകണ്ട് എന്റെ ഒരുപാട് സുഹൃത്തുക്കൾ കളിയാക്കിയിട്ടുണ്ട് ഡാൻസ് ക്ലാസ് ആണോ ഇൻഫെർട്ടിലിറ്റി ക്ലിനിക് ആണോ നടത്തുന്നത് എന്ന്. എന്തായാലും ഇന്ന് ഞാൻ വളരെ സന്തോഷവതിയാണ്. 8 വർഷം ശ്രമിച്ചിട്ടും (4 വർഷം ചികിത്സകൾ ചെയ്തു ഇനി സാധ്യത ഇല്ല എന്ന് ഡോക്ടർമാർ തീർത്തുപറഞ്ഞ) ഗർഭിണിയാകാതിരുന്ന എന്റെ ഒരു വിദ്യാർത്ഥി ഇപ്പോൾ ഗർഭം ധരിച്ചിരിക്കുന്നു. അതും ഒരു വർഷം ക്ലാസ് അറ്റൻഡ് ചെയ്തു കഴിഞ്ഞു. ഇത് ഒരു മാജിക് തന്നെയാണ്. നിങ്ങൾക്ക് വേണ്ടതെല്ലാം നൽകി ഭരതനാട്യം നിങ്ങളെ സഹായിക്കും. ഇതിലും വലിയ സന്തോഷം ഉണ്ടാകാനില്ല. നൃത്തത്തിന് വലിയൊരു അർത്ഥതലം ഉണ്ടായ പോലെ. അതൊരു വിലമതിക്കാനാകാത്ത സമ്മാനം തന്നെയാണ്.” ഇങ്ങനെയായിരുന്നു ഉത്തര കുറിച്ചത്.

 

 

Krithika Kannan