ഉത്തര ഉണ്ണിയുടെ വിവാഹം മാറ്റി വെച്ചു !! പുതിയ തീയതി ….!!

നർത്തകിയും അഭിനയത്രിയും ഒക്കെ ആയി പ്രേക്ഷകർക്ക് ഏറെ പരിചിതയാണ് ഉത്തര ഉണ്ണി. കുറച്ചു മാസങ്ങള്‍ക്ക് മുമ്ബായിരുന്നു താരത്തിന്റെ വിവാഹ നിശ്ചയം. വളരെ ലളിതമായ ചടങ്ങില്‍ വീട്ടുകാരുടെ സാന്നിധ്യത്തില്‍ റിതേഷ് ചിലങ്ക കാലില്‍ അണിച്ചു കൊണ്ടായിരുന്നു…

uthara-unni

നർത്തകിയും അഭിനയത്രിയും ഒക്കെ ആയി പ്രേക്ഷകർക്ക് ഏറെ പരിചിതയാണ് ഉത്തര ഉണ്ണി. കുറച്ചു മാസങ്ങള്‍ക്ക് മുമ്ബായിരുന്നു താരത്തിന്റെ വിവാഹ നിശ്ചയം. വളരെ ലളിതമായ ചടങ്ങില്‍ വീട്ടുകാരുടെ സാന്നിധ്യത്തില്‍ റിതേഷ് ചിലങ്ക കാലില്‍ അണിച്ചു കൊണ്ടായിരുന്നു വിവാഹാഭ്യര്‍ഥന നടത്തിയത്. ഇത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ച വിഷയമായിരുന്നു. ഏറെ സന്തോഷത്തോടെയായിരുന്നു പ്രേക്ഷകരും വിവാഹ വാര്‍ത്ത സ്വീകരിച്ചത്.

uthara unni

എന്നാൽ ലോകം മുഴുവൻ കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ തന്റെ വിവാഹ ആഘോഷങ്ങൾ മാറ്റി വെച്ചതായി താരം അറിയിച്ചിരുന്നു. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു താരത്തിന്‍രെ വെളിപ്പെടുത്തല്‍.  കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തിലാണ് വിവാഹ ആഘോഷങ്ങള്‍ മാറ്റിവെച്ചത്. സാഹചര്യങ്ങള്‍ ശാന്തമായതിന് ശേഷം ആഘോഷപരിപാടികള്‍ നടത്തും. വിവാഹത്തില്‍ പങ്കെടുക്കുന്നതിനായി മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്തവരോട് ക്ഷമ ചോദിക്കുന്നുവെന്നും താരം കുറിച്ചിരുന്നു.

uthara

ഇപ്പോഴിത മറ്റൊരു മികച്ച തീരുമാനവുമായി ഉത്തര ഉണ്ണി വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്. ഏപ്രിലില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന വിവാഹം മാറ്റിവെച്ചിരിക്കുകയാണ്. കൊവിഡ്, ലോക്ക് ഡൗണ്‍ പശ്ചാത്തലത്തിലാണ് വിവാഹം നീട്ടിവെച്ചിരിക്കുന്നത്. കൂടാതെ ആഗസ്റ്റില്‍ വിവാഹമുണ്ടാകുമെന്നും കൊച്ചിയില്‍ വെച്ചാകും നടക്കുക എന്നും ഉത്തര ഉണ്ണി പറഞ്ഞു.